GENERAL NEWS

ജന്തര്‍ മന്തര്‍ ഇനി സമരവേദി അല്ല, പ്രതിഷേധത്തിന് ഇനി മൂന്നിടങ്ങള്‍ മാത്രം

2026-10-12

ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ജന്തര്‍ മന്തറിനെ സമരവേദി എന്ന പദവിയില്‍ നിന്ന് ദില്ലി പോലീസ് ഔദ്യോഗികമായി നീക്കി . സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച പ്രത്യേക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അനുരാഗ് കുമാര്‍ ഈ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത്

ഇനി മുതല്‍ ജന്തര്‍ മന്തറിന് പകരമായി സമരങ്ങള്‍ നടത്തുന്നതിനായി മൂന്ന് പുതിയ ബദല്‍ വേദികള്‍ പോലീസ് നിശ്ചയിച്ചിട്ടുണ്ട് .  സെന്‍ട്രല്‍ ഡല്‍ഹിയിലെ   രാംലീല മൈതാനം , നോര്‍ത്ത് ഡല്‍ഹിയിലെ  ബുരാരി ഗ്രൗണ്ട്  , ഈസ്റ്റ് ഡല്‍ഹിയിലെ സിബിഡി ഗ്രൗണ്ട് എനീ  മൂന്ന് സ്ഥലങ്ങള്‍ മാത്രമാകും പ്രതിഷേധത്തിനുള്ള ഇടം . സുരക്ഷാ പ്രശ്‌നങ്ങളും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി ജന്തര്‍ മന്തര്‍ ഇനി സമരവേദിയായി നിലനിര്‍ത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതിയും ഡല്‍ഹി ഹൈക്കോടതിയും നേരത്തെ നിരീക്ഷിച്ചിരുന്നു. ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു .  ഈ പുതിയ ഉത്തരവോടെ ജന്തര്‍ മന്തറില്‍ സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും ഇനി അനുമതി ലഭിക്കില്ല. പുതിയ സമരവേദികളില്‍ പാലിക്കേണ്ട കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  പോലീസ് പിന്നീട് പുറത്തിറക്കും . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യവും വിവിധ സംഘടനകളും ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടയിലാണ് പോലീസിന്റെ ഈ അടിയന്തര നീക്കം  . ഈ തീരുമാനത്തോടെ ന്യൂഡല്‍ഹി ഡിസ്ട്രിക്റ്റിലോ ലൂട്ടിയന്‍സ് സോണിലോ ഇനി ഔദ്യോഗികമായി അനുവദിക്കപ്പെട്ട ഒരൊറ്റ ധര്‍ണ്ണാ കേന്ദ്രം പോലും അവശേഷിക്കുന്നില്ല. 






News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU