GENERAL NEWS
മുതിര്ന്ന പൗര•ാരെ ഉപദ്രവിച്ചാല് ഇനി മൂന്നു വര്ഷം തടവും അര ലക്ഷം രൂപ പിഴയും, വയോജന ഷേമ ബില് മുഖ്യമന്ത്രി സഭയില് ഈ സമ്മേളന കാലയളവില് തന്നെ അവതരിപ്പിക്കും
2026-10-12
മുതിര്ന്ന പൗര•ാരെ ഉപദ്രവിച്ചാല് ഇനി മൂന്നു വര്ഷം തടവും അര ലക്ഷം രൂപ പിഴയും . സ്വത്ത് തട്ടിയെടുക്കാന് ശ്രമിച്ചാലും വീട്ടില് നിന്നും ഇറക്കി വിട്ടാലും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില് മുഖ്യമന്ത്രി സഭയില് ഈ സമ്മേളന കാലയളവില് തന്നെ അവതരിപ്പിക്കും . മുതിര്ന്ന പൗര•ാരുടെ പരാതി കൈകാര്യം ചെയ്യുന്നതിനായി എല്ലാ പോലീസ്റ്റേഷനുകളിലും പ്രേത്യക ഉദ്യോഗസ്ഥരെ നിയമിക്കും .
നിലവിലുള്ള കേന്ദ്ര നിയമമായ മാതാപിതാക്കളുടെയും മുതിര്ന്ന പൗര•ാരുടെയും സംരക്ഷണവും ക്ഷേമവും നിയമം പരിഷ്കരിച്ചുകൊണ്ട് സംസ്ഥാനം കൊണ്ടുവരുന്ന പുതിയ ഭേദഗതിയില് മുതിര്ന്ന പൗര•ാരെ ഉപദ്രവിക്കുന്നവര്ക്ക് മൂന്നു വര്ഷം തടവും അന്പതിനായിരം രൂപ പിഴയുമാണ് ഉണ്ടാകുക . വയോധികരായ മാതാപിതാക്കളെയോ ആശ്രിതരെയോ വീട്ടില് നിന്ന് ഇറക്കിവിടുകയോ ഉപേക്ഷിക്കുകയോ ചെയ്താല് നിലവിലുള്ള 3 മാസം തടവ് എന്നത് 3 വര്ഷം വരെ തടവുശിക്ഷയായി ഉയര്ത്താന് ബില്ലില് ശുപാര്ശയുണ്ട് . മാതാപിതാക്കളെ സംരക്ഷിക്കാം എന്ന വ്യവസ്ഥയില് എഴുതി വാങ്ങിയ സ്വത്തുക്കള്, പിന്നീട് അവരെ സംരക്ഷിച്ചില്ലെങ്കില് രജിസ്ട്രേഷന് റദ്ദാക്കി തിരികെ വാങ്ങാന് ആര്ഡിഒ മാര്ക്ക് കൂടുതല് അധികാരം നല്കും . മാതാപിതാക്കള്ക്ക് നല്കേണ്ട പ്രതിമാസ ചെലവ് തുകയുടെ പരിധി നിലവിലുള്ള 10,000 രൂപയില് നിന്നും കാലാനുസൃതമായി ഉയര്ത്താനും വ്യവസ്ഥയുണ്ട് . സഭയുടെ പരിഗണനയ്ക്ക് വരുന്ന ഈ ബില് സബ്ജക്റ്റ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം ഈ നിയമസഭാ സമ്മേളനത്തില് തന്നെ പാസാക്കാനാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. നിലവില് സ്വന്തം മക്കളും കൊച്ചുമക്കളും മാത്രമാണ് മാതാപിതാക്കളെ സംരക്ഷിക്കാന് ബാധ്യസ്ഥര്. എന്നാല് പുതിയ ഭേദഗതി പ്രകാരം മരുമക്കള്, ദത്തെടുത്ത മക്കള്, നിയമപരമായ രക്ഷാകര്ത്താക്കള്, വയോധികരുടെ സ്വത്തിന് അവകാശികളാകുന്ന ബന്ധുക്കള് എന്നിവരും സംരക്ഷണം നല്കാന് ബാധ്യസ്ഥരാണ്. മാതാപിതാക്കള്ക്ക് നല്കേണ്ട പ്രതിമാസ പരിപാലന തുകയുടെ പരിധി പൂര്ണ്ണമായും ഒഴിവാക്കും. മക്കളുടെ വരുമാനവും വയോധികരുടെ ചികിത്സാച്ചെലവും കണക്കിലെടുത്ത് ഇതിലും ഉയര്ന്ന തുക കോടതിക്ക് നിശ്ചയിക്കാം. വയോജനങ്ങള്ക്കായി നിരവധി പധ്വതികള് ബില്ലില് ഉണ്ട് .
News
പാപ്പയ്ക്കായ് പ്രാര്ത്ഥിച്ച് ഇറ്റാലിയന് ആര്ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...
ലെയോ പതിനാലാമന് പാപ്പയുടെ ആരോഗ്യനിലയില് നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന് മെഡിക്കല് സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്ത്തകരെ തിരിച്ചറിയുക ദുഷ്ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന് കായിക മന്ത്രിക്കെതിരെ വിജിലന്സ് അന്വേഷണം വേണം സര്ക്കാര് ഗവര്ണറുടെ അനുമതി തേടി കത്തു നല്കി
ഇനി ഒരു ആമക്കഥയായലോ..സെഷെല്സില് മനുഷ്യരേക്കാള് കൂടുതല് രാക്ഷസ ആമകള്
സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്, ബസ് ചാര്ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്ഥി കണ്സെഷന് 10 ...
യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്ഷ്യല് കൊട്ടാരം ആക്രമിച്ചു അഞ്ച് പേര് ...
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ പിണറായി സര്ക്കാരിന്റെ കീഴില് കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...
