GENERAL NEWS
നിലപാട് വ്യക്തമാക്കി സുപ്രീംകോടതി, തിരുത്തിയ ഫോം 6-ന് അംഗീകാരമില്ല
2026-10-12
വോട്ടര് രജിസ്ട്രേഷനുള്ള തിരുത്തിയ ഫോം 6-ന് അംഗീകാരം നല്കിയിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെയുള്ള കോടതി ഉത്തരവുകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും മുന്നറിയിപ്പ് നല്കി. ഫോം 6-ന്റെ നിയമസാധുത സംബന്ധിച്ച കാര്യങ്ങള് പ്രത്യേകം പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
പുതിയ വോട്ടര് രജിസ്ട്രേഷനായി തിരഞ്ഞെടുപ്പ് കമ്മീഷന് അവതരിപ്പിച്ച തിരുത്തിയ ഫോം 6 സുപ്രീംകോടതി അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വോട്ടര്പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (ടകഞ) ബന്ധപ്പെട്ട ഹര്ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
തിരുത്തിയ ഫോം 6-ന് സുപ്രീംകോടതിയുടെ അംഗീകാരമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായി പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഹര്ജിക്കാരന്റെ അഭിഭാഷകന്റെ വാദം. ബിഹാറിലെ വോട്ടര്പട്ടികാ പുനഃപരിശോധനയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച സമയത്ത് ഇപ്പോഴത്തെ തിരുത്തിയ ഫോം നിലവിലുണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തെയുള്ള കോടതി നിരീക്ഷണങ്ങളെ ഭാഗികമായി വ്യാഖ്യാനിച്ച് സ്വന്തം ആവശ്യങ്ങള്ക്കായി ഉപയോഗിക്കരുതെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്കി.
കര്ശനമായ വ്യവസ്ഥകളും നിയമപരമായി സാധുതയില്ലാത്ത രേഖകള് ആവശ്യപ്പെടുന്നതും അര്ഹരായ നിരവധി വോട്ടര്മാരെ പട്ടികയില്നിന്ന് പുറത്താക്കാന് ഇടയാക്കുമെന്നാണ് ഹര്ജിയിലെ പ്രധാന ആരോപണം. തിരുത്തിയ ഫോം 6-ന്റെ നിയമസാധുത സംബന്ധിച്ച ചോദ്യങ്ങള് പ്രത്യേകം പരിശോധിക്കാമെന്ന് വ്യക്തമാക്കിയ കോടതി, തിരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടി. തുടര്വാദത്തിനായി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.
News
പാപ്പയ്ക്കായ് പ്രാര്ത്ഥിച്ച് ഇറ്റാലിയന് ആര്ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...
ലെയോ പതിനാലാമന് പാപ്പയുടെ ആരോഗ്യനിലയില് നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന് മെഡിക്കല് സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്ത്തകരെ തിരിച്ചറിയുക ദുഷ്ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന് കായിക മന്ത്രിക്കെതിരെ വിജിലന്സ് അന്വേഷണം വേണം സര്ക്കാര് ഗവര്ണറുടെ അനുമതി തേടി കത്തു നല്കി
ഇനി ഒരു ആമക്കഥയായലോ..സെഷെല്സില് മനുഷ്യരേക്കാള് കൂടുതല് രാക്ഷസ ആമകള്
സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്, ബസ് ചാര്ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്ഥി കണ്സെഷന് 10 ...
യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്ഷ്യല് കൊട്ടാരം ആക്രമിച്ചു അഞ്ച് പേര് ...
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ പിണറായി സര്ക്കാരിന്റെ കീഴില് കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...
