CHURCH NEWS

ലണ്ടനില്‍ അഡോരമസ് 2026 ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് , സൗത്വാര്‍ക്ക് കത്തീഡ്രലില്‍ നിന്ന് 3.3 മൈല്‍ ദൂരമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം, വിശ്വാസികള്‍ക്കൊപ്പമുള്ള ക്രിസ്തുവിന്റെ സാന്നിധ്യം പ്രത്യാശ പകരുന്നതെന്ന് ലെയോ പാപ്പ, യുവജനങ്ങളുടെ നേതൃത്വത്തില്‍ രാത്രികാല ജാഗരണ പ്രാര്‍ത്ഥന

2026-10-12

ലണ്ടന്‍ നഗരവീഥികളില്‍ ചരിത്രപ്രസിദ്ധമായ അഡോരമസ് 2026 ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ഒക്ടോബര്‍ 10-ന് നടന്ന മഹാസമ്മേളനത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. സൗത്വാര്‍ക്കിലെ കത്തീഡ്രലില്‍ നിന്ന് തുടങ്ങിയ 3.3 മൈല്‍ ദൈര്‍ഘ്യമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം ലണ്ടന്‍ നഗരത്തിന് പുതിയൊരു ആത്മീയ അനുഭവമായി മാറി. 

ലണ്ടന്‍ നഗരവീഥികളില്‍ ചരിത്രപ്രസിദ്ധമായ അഡോരമസ് 2026 ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. സൗത്വാര്‍ക്കിലെ സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ തുടങ്ങി വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ സമാപിച്ച 3.3 മൈല്‍ ദൈര്‍ഘ്യമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം ലണ്ടന്‍ നഗരത്തിന് പുതിയൊരു ആത്മീയ അനുഭവമായി മാറി. ഒക്ടോബര്‍ 10-ന് നടന്ന മഹാസമ്മേളനത്തില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. സൗത്വാര്‍ക്കിലെ സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ ദിവ്യകാരുണ്യ ചര്‍ച്ചകളോടെയാണ് അഡോരമസ് 2026ന്  തുടക്കമായത്. ആര്‍ച്ച് ബിഷപ്പ് ജോണ്‍ വില്‍സണ്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് കാര്‍ഡിനല്‍ ടിമോത്തി റാഡ്ക്ലിഫ് ഇരുണ്ട കാലഘട്ടത്തില്‍ ദിവ്യകാരുണ്യം നല്‍കുന്ന പ്രത്യാശയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിച്ച പ്രദക്ഷിണം തെംസ് നദി കടന്ന് വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ജപമാല പ്രാര്‍ത്ഥനയും ദിവ്യബലിയും നടന്നു. ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് മോഥിന് അയച്ച സന്ദേശത്തില്‍, പൊതുവിലുള്ള ഈ ദിവ്യകാരുണ്യ ആരാധന മനുഷ്യനോടുള്ള ദൈവത്തിന്റെ സാന്നിധ്യത്തിന്റെ അടയാളമാണെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചു. സെക്കുലറിസവും ഭൗതികവാദവും നിറഞ്ഞ ഇക്കാലത്ത് വിശ്വാസികള്‍ക്ക് ആത്മീയ ശക്തി പകരുന്നതാണ് ഈ സാക്ഷ്യമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിശുദ്ധ രക്തസാക്ഷികളെയും ജോണ്‍ ഹെന്റി ക്യൂമാനെയും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് മോത്തും ആര്‍ച്ച് ബിഷപ്പ് ജോണ്‍ വില്‍സണും ഈ കോണ്‍ഗ്രസ് സമാധാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നവീകരണത്തിന്റെയും കാലഘട്ടമാകട്ടെയെന്ന് ആശംസിച്ചു. തുടര്‍ന്ന് നടന്ന യുവജനങ്ങളുടെ നേതൃത്വത്തിലുള്ള വിശുദ്ധ മണിക്കൂറിന് ശേഷം പുലര്‍ച്ചെ അഞ്ച് മണി വരെ നീണ്ടുനിന്ന രാത്രികാല ജാഗരണ പ്രാര്‍ത്ഥനയും ഒക്ടോബര്‍ 11-ന് സമാപന ദിവ്യബലിയും നടന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിവിധ ഇടവകകളില്‍ ദിവ്യകാരുണ്യ ആരാധനകളോടെയും പ്രദക്ഷിണങ്ങളോടെയും വിശ്വാസികള്‍ ഈ ആത്മീയ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. ലണ്ടന്‍ നഗരത്തില്‍ ഉയര്‍ന്ന ഈ വിശ്വാസസാക്ഷ്യം ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് വലിയൊരു ആത്മീയ പ്രചോദനമായി മാറി.





News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU