GENERAL NEWS
ജര്മനിയില് ഫ്ലാറ്റിലുണ്ടായ തീപിടുത്തം , മനഃപൂര്വം തീവച്ചെന്ന് സംശയം. ഗുരുതരാവസ്ഥയിലായ അഞ്ച് പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കെട്ടിടത്തില് താമസിച്ചിരുന്ന 41 വയസ്സുകാരന് അറസ്റ്റില്
2026-10-15
ജര്മനിയില് ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില് മൂന്ന് മലയാളികള്ക്ക് മരിച്ച സംഭവം, മനഃപൂര്വം തീവച്ചെന്ന് സംശയം. പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ അഞ്ച് പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കെട്ടിടത്തില് താമസിച്ചിരുന്ന 41 വയസ്സുകാരനായ അയല്വാസിയെ സംശയത്തെ തുടര്ന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
ജര്മനിയിലെ ബോഹുമിലെ കെട്ടിടത്തില് ചൊവ്വാഴ്ച പുലര്ച്ചെ 4.15 ഓടെയാണ് തീപിടിത്തമുണ്ടായത്. കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി എസ്. ജോയ്, ഇടുക്കി ഇരട്ടയാര് സ്വദേശിനി നോവ സാബു, കാലടി സ്വദേശി സിവിന് ജോണി എന്നിവരാണ് മരിച്ചത്. രണ്ടാഴ്ച മുന്പാണ് മൂവരും കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഫ്ലാറ്റില് ഒരുമിച്ച് താമസം തുടങ്ങിയത്.
ജൂലൈയില് ജര്മനിയിലെത്തി സ്വകാര്യ കമ്പനിയുടെ വെയര്ഹൗസില് ജോലി ചെയ്തുവരികയായിരുന്നു അഞ്ജലി. ആറുമാസം മുന്പെത്തിയ നോവ ജിം ട്രെയിനറായും ജോലി ചെയ്തിരുന്നു. ഹോട്ടല്, റസ്റ്ററന്റ് മേഖലയില് ജോലി തേടിയാണ് സിവിന് ജര്മനിയിലെത്തിയത്. താഴത്തെ നിലയിലെ ഇടനാഴിയിലുണ്ടായ തീ തടികൊണ്ടുള്ള പ്രധാന കോണിപ്പടിയിലേക്ക് പടര്ന്നതോടെ കെട്ടിടത്തില്നിന്ന് പുറത്തേക്കുള്ള വഴി തടസ്സപ്പെട്ടു. കനത്ത പുകയും ചൂടും കാരണം മുകളിലെ നിലകളിലുള്ളവര്ക്ക് പുറത്തിറങ്ങാനായില്ല. രക്ഷാപ്രവര്ത്തകര് ജനലുകളിലൂടെ നാല് പേരെ പുറത്തെടുത്തപ്പോള് മറ്റൊരാള് സുരക്ഷാ കുഷ്യനിലേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി.
ഷോര്ട്ട് സര്ക്യൂട്ട് ഉള്പ്പെടെയുള്ള സാങ്കേതിക തകരാറുകളല്ല തീപിടിത്തത്തിന് കാരണമെന്ന് ഫൊറന്സിക് പരിശോധനയില് വ്യക്തമായതായാണ് റിപ്പോര്ട്ട്. മനഃപൂര്വം തീയിട്ടതാണെന്ന സംശയത്തില് കെട്ടിടത്തിലെ 41 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്വൈരാഗ്യമോ മറ്റെന്തെങ്കിലും തര്ക്കങ്ങളോ സംഭവത്തിന് പിന്നിലുണ്ടോയെന്ന് പ്രത്യേക അന്വേഷണസംഘം പരിശോധിക്കുകയാണ്.
മരിച്ചവരുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന് എംബസി അധികൃതരും ലോക കേരളസഭാ പ്രതിനിധികളും ജര്മനിയിലെ നോര്ക്ക കോഓര്ഡിനേഷന് കൗണ്സിലും മലയാളി കൂട്ടായ്മകളും ഇടപെടുന്നുണ്ട്.
News
പാപ്പയ്ക്കായ് പ്രാര്ത്ഥിച്ച് ഇറ്റാലിയന് ആര്ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...
ലെയോ പതിനാലാമന് പാപ്പയുടെ ആരോഗ്യനിലയില് നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന് മെഡിക്കല് സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്ത്തകരെ തിരിച്ചറിയുക ദുഷ്ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന് കായിക മന്ത്രിക്കെതിരെ വിജിലന്സ് അന്വേഷണം വേണം സര്ക്കാര് ഗവര്ണറുടെ അനുമതി തേടി കത്തു നല്കി
ഇനി ഒരു ആമക്കഥയായലോ..സെഷെല്സില് മനുഷ്യരേക്കാള് കൂടുതല് രാക്ഷസ ആമകള്
സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്, ബസ് ചാര്ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്ഥി കണ്സെഷന് 10 ...
യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്ഷ്യല് കൊട്ടാരം ആക്രമിച്ചു അഞ്ച് പേര് ...
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ പിണറായി സര്ക്കാരിന്റെ കീഴില് കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...
