GENERAL NEWS

റഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെ ആക്രമണം പുനരാരംഭിക്കും: ട്രംപിനെ തള്ളി സെലെന്‍സ്‌കി

2026-10-15

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുടെ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് മേല്‍ ഉക്രെയ്ന്‍ നടത്തുന്ന ആക്രമണങ്ങള്‍ വിലക്കിക്കൊണ്ടുള്ള യു.എസ് സമ്മര്‍ദ്ദം പൂര്‍ണ്ണമായും തള്ളിക്കളയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ഫിനാഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സെലെന്‍സ്‌കി നിലപാട് വ്യക്തമാക്കിയത്.

ഢ/ഛ ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ തള്ളി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തലാക്കണമെന്ന യു.എസ് സമ്മര്‍ദ്ദം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതായി സെലെന്‍സ്‌കി വ്യക്തമാക്കി. ശുദ്ധീകരണ ശാലകള്‍ ആക്രമിക്കുന്നതിലുള്ള വിലക്ക് നീങ്ങിയിരിക്കുന്നുവെന്നും തങ്ങള്‍ അത് അവസാനിപ്പിച്ചുവെന്നും ലണ്ടനില്‍ വെച്ച് സെലെന്‍സ്‌കി വ്യക്തമാക്കി. ഇടക്കാല തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഊര്‍ജ്ജവില പിടിച്ചുനിര്‍ത്താന്‍ ട്രംപ് റഷ്യയുമായി ഡീസല്‍ കരാറുണ്ടാക്കിയതിനെയും, അത് ക്രെംലിന് നല്‍കിയ വിജയമായി വിശേഷിപ്പിച്ചതിനെയും സെലെന്‍സ്‌കി രൂക്ഷമായി വിമര്‍ശിച്ചു. ഉക്രെയ്ന്‍ ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ യു.എസ് ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കുന്നത് അവസാനിപ്പിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

അതോടൊപ്പം, ഇലോണ്‍ മാസ്‌കിന്റെ സ്റ്റാര്‍ഷീല്‍ഡ് സംവിധാനങ്ങളില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ സൈനിക പ്രതിരോധത്തെ സാരമായി ബാധിച്ചുവെന്നും, ഇത് ഉക്രെയ്‌നില്‍ കൂടുതല്‍ ജീവഹാനിക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ട്രംപ് ഭരണകൂടം തന്നെ വഞ്ചിച്ചതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെ എന്ന് സെലെന്‍സ്‌കി മറുപടി നല്‍കി. ട്രംപ് ഒരു പക്ഷം മാത്രം ചേരുന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറുഭാഗത്ത്, സ്റ്റാര്‍ഷീല്‍ഡ് സംവിധാനങ്ങള്‍ യു.എസ് സര്‍ക്കാരിന്റെയും പ്രസിഡന്റിന്റെയും നിയന്ത്രണത്തിലാണെന്നും, കൊമേഴ്‌സ്യല്‍ കമ്പനിയായ സ്റ്റാര്‍ലിങ്ക് സിവിലിയന്‍ പ്രതിരോധ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്നുമാണ് ഇലോണ്‍ മാസ്‌ക് ഇതിനോട് പ്രതികരിച്ചത്. അമേരിക്കയുടെ ഭാഗത്തുനിന്ന് പിന്തുണ കുറയുന്ന പശ്ചാത്തലത്തില്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഉക്രെയ്ന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി ലണ്ടനില്‍ എത്തിയ സെലെന്‍സ്‌കി ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബര്‍ണാമുമായും ചാള്‍സ് രാജാവുമായും നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തി. റഷ്യന്‍ വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഉക്രെയ്‌നില്‍ ആറര ലക്ഷത്തിലധികം ആളുകള്‍ ഇരുട്ടിലായ പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനം നടക്കുന്നത്.




News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU