GENERAL NEWS

സമാധാനാഭിലാഷം ബലഹീനതയല്ല

2026-10-15

 സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ദൗര്‍ബല്യമായി തെറ്റിദ്ധരിക്കരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൈനികശക്തിയും പ്രതിരോധശേഷിയും അനിവാര്യമാണെന്നും സിംഗ് വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ ഡിഫന്‍സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു 

സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ദൗര്‍ബല്യമായി തെറ്റിദ്ധരിക്കരുതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൈനികശക്തിയും പ്രതിരോധശേഷിയും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന ടൈംസ് നെറ്റ്വര്‍ക്ക് നാഷണല്‍ ഡിഫന്‍സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നുസിംഗ്.സംവാദത്തിനും സഹവര്‍ത്തിത്വത്തിനും സമാധാനപരമായ പരിഹാരങ്ങള്‍ക്കുമാണ് ഇന്ത്യ എന്നും പ്രാധാന്യം നല്‍കുന്നതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയുണ്ടായാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പാകിസ്ഥാനില്‍നിന്ന് വീണ്ടും ഭീകരപ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ മുന്‍പത്തേതിനേക്കാള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്. 2016-ലെ ഉറി ഭീകരാക്രമണത്തിന് പിന്നാലെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും 2019-ലെ പുല്‍വാമ ആക്രമണത്തിനു ശേഷമുള്ള ബാലാക്കോട്ട് വ്യോമാക്രമണവും അദ്ദേഹം പരാമര്‍ശിച്ചു. പഹല്‍ഗാമില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നടപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.2014 മുതല്‍ ഭീകരവാദികളുടെ ആയുസ്സ് ഒരു വര്‍ഷത്തില്‍ താഴെയായി കുറഞ്ഞുവെന്നും, ഇന്ത്യയ്ക്കെതിരെ ആയുധമെടുത്ത് ഒരു വര്‍ഷത്തിനകം തന്നെ നമ്മുടെ സുരക്ഷാ സേന ഭീകരരെ ഉ•ൂലനം ചെയ്യുന്നുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.കഴിഞ്ഞ പന്ത്രണ്ടര വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധശേഷിയില്‍ വലിയ പുരോഗതിയുണ്ടായതായും രാജ്നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പരിഷ്‌കാരങ്ങളും പുതിയ കാഴ്ചപ്പാടുകളും ഇന്ത്യയുടെ പ്രതിരോധ ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചെന്നും, ഇന്ത്യ ഇപ്പോള്‍ പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തതയും ഭാവിയിലേക്ക് ലക്ഷ്യമിട്ടുള്ള മാറ്റങ്ങളുമാണ് നടപ്പിലാക്കുന്നതെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.



 






































News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU