GENERAL NEWS

കുടുംബങ്ങള്‍ക്ക് ആശ്വാസം, കേന്ദ്രത്തോട് നിയമഭേദഗതി ആവശ്യപ്പെട്ട് കേരളം

2026-10-15

കടലില്‍ കാണാതാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഏഴുവര്‍ഷം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കാലപരിധി കുറയ്ക്കാന്‍ നിയമഭേദഗതി വേണമെന്നാണ്  കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത് 

കടലില്‍ കാണാതാകുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം. നിയമഭേദഗതി വരുത്തണമെന്ന ആവശ്യം ഔദ്യോഗികമായി ഉന്നയിച്ചതായി ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ നിയമസഭയില്‍ അറിയിച്ചു.

നിലവിലെ നിയമപ്രകാരം ഒരാളെ കാണാതായാല്‍ ഏഴുവര്‍ഷം പൂര്‍ത്തിയായതിന് ശേഷമാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കുക. ഈ കാലതാമസം കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് കാലപരിധി കുറയ്ക്കുന്നതിനായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

ഏഴുവര്‍ഷത്തെ കാലപരിധി ഇതിനകം പൂര്‍ത്തിയായ വ്യക്തിഗത കേസുകള്‍ പ്രത്യേകം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജോലി നല്‍കുന്നതിനുള്ള സാധ്യതയും പരിശോധിക്കും.

അതേസമയം, കപ്പല്‍-കണ്ടെയ്നര്‍ അപകടങ്ങളില്‍ വള്ളങ്ങളും മത്സ്യബന്ധന വലകളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് എത്രയും വേഗം സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.




News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU