CHURCH NEWS

ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് രക്ഷപെട്ടതിനെക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സഖറിയ, ക്രിസ്തീയ കൗണ്‍സിലറുടെ ഒരു ഫോണ്‍ കോളാണ് അമ്മയുടെ തീരുമാനം മാറ്റാന്‍ ഇടയാക്കിയത്, ദത്തെടുക്കലിലൂടെ തനിക്ക് ജീവിക്കാന്‍ അവസരം ലഭിച്ചതായി കാറ്റി വെളിപ്പെടുത്തുന്നു പ്രോ-ലൈഫ് സംഘടനകളില്‍ സജീവ സാന്നിധ്യമാണ് കാറ്റി സഖറിയ

2026-10-15

 ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട അനുഭവം വെളിപ്പെടുത്തി വൈറ്റ് ഹൗസിലെ പുതിയ പ്രസ് സെക്രട്ടറി. തന്റെ ജീവിതാനുഭവമാണ് ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനുവേണ്ടി പോരാടാന്‍ തനിക്കു പ്രചോദനമെന്ന് കാറ്റി സഖറിയ. 

ഗര്‍ഭച്ഛിദ്രത്തിന്റെ വക്കില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട അനുഭവവും തന്റെ ജീവിതയാത്രയും വെളിപ്പെടുത്തി വൈറ്റ് ഹൗസിലെ പുതിയ പ്രസ് സെക്രട്ടറി കാറ്റി സഖറിയ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒക്ടോബര്‍ 9-ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിച്ച കാറ്റി സഖറിയ തന്റെ ജനനത്തിന് പിന്നിലെ അത്ഭുതകരമായ സംഭവത്തെ മാധ്യമങ്ങളോട് പങ്കുവെച്ചു. ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് വെറും ഇരുപതു മുതല്‍ മുപ്പതു മിനിറ്റ് മാത്രം ബാക്കിനില്‍ക്കെയാണ് ഒരുക്രിസ്ത്യന്‍ കൗണ്‍സിലര്‍ കാറ്റിയുടെ മാതാവായ റൂത്തുമായി സംസാരിക്കുന്നത്. കുഞ്ഞിനെ ദത്തെടുക്കാന്‍ നല്‍കണമെന്നും ജീവിക്കാന്‍ ഒരു അവസരം നല്‍കണമെന്നും കൗണ്‍സിലര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. കുടുംബത്തിന്റെ എതിര്‍പ്പുകള്‍ പോലും വകവെയ്ക്കാതെ, കൗണ്‍സിലറുടെ ആഹ്വാനം സ്വീകരിച്ച റൂത്ത് ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് പി•ാറുകയായിരുന്നു. തുടര്‍ന്ന് നവജാത ശിശുവായിരിക്കെ ദത്തെടുക്കപ്പെട്ട കാറ്റി, തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് തന്റെ മാതാവിനെ കണ്ടുമുട്ടുന്നതും തന്റെ ജനനത്തിനു പിന്നിലെ സത്യങ്ങള്‍ മനസ്സിലാക്കുന്നതും. നാലു കുട്ടികളുടെ അമ്മയും അഭിഭാഷകയുമായ കാറ്റി സഖറിയ പ്രോ-ലൈഫ് സംഘടനകളിലും അബോര്‍ഷന്‍ വിരുദ്ധ പ്രസ്ഥാനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.

തന്റെ ജീവിതാനുഭവമാണ് ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനുവേണ്ടി പോരാടാന്‍ തനിക്കു പ്രചോദനമെന്ന് കാറ്റി സഖറിയ ലോകത്തോട് സധൈര്യം വിളിച്ചുപറയുന്നു. തന്റെ ജീവിതം ദൈവത്തിന്റെ ഒരു അത്ഭുതദാനമായി കാണുന്ന കാറ്റി സഖറിയ, ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ശക്തമായ നിലപാടുകളാണ് ഭരണതലത്തിലും പൊതുസമൂഹത്തിലും ഉയര്‍ത്തിപ്പിടിക്കുന്നത്.





News

പാപ്പയ്ക്കായ് പ്രാര്‍ത്ഥിച്ച് ഇറ്റാലിയന്‍ ആര്‍ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...

ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനിലയില്‍ നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന്‍ മെഡിക്കല്‍ സംഘം.

സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുക ദുഷ്‌ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...

മുന്‍ കായിക മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണം സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി കത്തു നല്‍കി

ഇനി ഒരു ആമക്കഥയായലോ..സെഷെല്‍സില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ രാക്ഷസ ആമകള്‍

സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്‍ഥി കണ്‍സെഷന്‍ 10 ...

യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം ആക്രമിച്ചു അഞ്ച് പേര്‍ ...

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...

VIDEO NEWS

ഇത് ചരിത്ര നിമിഷം, കുറവിലങ്ങാട് മുത്തിയമ്മയുടെ പെരുനാള്‍ ഇസ്രായേലില്‍ ആഘോഷിച്ചപ്പോള്‍

ലോകമെങ്ങും പാപ്പയ്ക്കായി പ്രാർത്ഥനാ തരംഗം ...പാപ്പയുടെ നിലവിലെ ആരോഗ്യ വിവരങ്ങൾ ഇങ്ങനെ

യെമന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് നേരെ ഹൂത്തി ആക്രമണം.അമേരിക്കന്‍ ആക്രമണം ഭയന്ന് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU