CHURCH NEWS
തൊഴിയൂര് ഭദ്രാസനത്തിന്റെ പ്രഥമ ഇടവക ദിനം ആഘോഷിച്ചു, പൊതുസമ്മേളനം ഉദ്ഘാടനം അഭിവന്ദ്യ സിറിള് മാര് ബസ്സേലിയോസ്, ആഘോഷ പരിപാടികള്ക്ക് നേതൃത്വം സെന്റ് ജോര്ജ്ജ് ഇടവക കമ്മറ്റി
2026-10-15
മലബാര് സ്വതന്ത്ര സുറിയാനി സഭയുടെ പ്രഥമ ഇടവകയായ തൊഴിയൂര് സെന്റ് ജോര്ജ്ജ് ഭദ്രാസന ഇടവകയുടെ 'ഇടവക ദിനം 2026' ആഘോഷിച്ചു. സഭയുടെ പരമാദ്ധ്യക്ഷന് അഭിവന്ദ്യ സിറിള് മാര് ബസ്സേലിയോസ് മെത്രാപ്പോലീത്താ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികള്ക്ക് തൊഴിയൂര് സെന്റ് ജോര്ജ്ജ് ഭദ്രാസന ഇടവക കമ്മറ്റി നേതൃത്വം നല്കി.
തൊഴിയൂര് ഭദ്രാസനത്തിന്റെ പ്രഥമ ഇടവകയുടെ ഇടവക ദിനാഘോഷത്തോടനുബന്ധിച്ച് വികാരി ഫാ. ബെന്യാമിന് ചിറ്റിലപ്പിള്ളി കൊടി ഉയര്ത്തുകയും വിശുദ്ധ കുര്ബാന അര്പ്പിക്കുകയും ചെയ്തു. തുടര്ന്ന് ഇടവക വികാരിയുടെ അദ്ധ്യക്ഷതയില് ചേര്ന്ന പൊതുസമ്മേളനം മലബാര് സ്വതന്ത്ര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന് അഭിവന്ദ്യ സിറിള് മാര് ബസ്സേലിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഇടവക ട്രഷറര് റെയ്ഫിസണ് ബാബു ചടങ്ങില് സ്വാഗതം പറഞ്ഞു. ഇടവക സെക്രട്ടറി ജോഷി ജോസ് വാര്ഷിക പ്രവര്ത്തന റിപ്പോര്ട്ട് അവതരിപ്പിച്ചു. ഡീക്കന് ഔഗേന്, ഡീക്കന് ജോഹാന്, സണ്ഡേ സ്കൂള്, വനിതാ സമാജം, യൂത്ത് ലീഗ്, മദ്ബഹാ ശുശ്രൂഷക സംഘം, ഗായക സംഘം എന്നീ ഭക്തസംഘടനാ ഭാരവാഹികള് ആശംസകള് അര്പ്പിച്ചു സംസാരിച്ചു. ജീവിതയാത്രയില് 70 വയസ്സ് പൂര്ത്തീകരിച്ചവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്എസ്എല്സി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളില് ഉന്നത വിജയം നേടിയ ഇടവകയിലെ വിദ്യാര്ത്ഥികളെയും സമൂഹത്തിലെ വിവിധ പ്രവര്ത്തന മേഖലകളില് നേട്ടങ്ങള് കൈവരിച്ച് ഇടവകയുടെ അഭിമാനങ്ങളായി മാറിയ ഇടവക അംഗങ്ങളെയും മുന് ഇടവക കമ്മിറ്റി അംഗങ്ങളെയും ഔഡിറ്റര്മാരെയും മുന് ഭക്തസംഘടന ഭാരവാഹികളെയും ഇടവകയ്ക്ക് വേണ്ടി നിസ്വാര്ത്ഥമായ സേവനം അനുഷ്ഠിക്കുന്ന മദ്ബഹ സംഘം, ഗായകസംഘം അംഗങ്ങളെയും ഉപഹാരം നല്കി ചടങ്ങില് ആദരിച്ചു. ഇടവക സെക്രട്ടറി ജോഷി ജോസ് നന്ദി പറഞ്ഞു. തൊഴിയൂര് സെന്റ് ജോര്ജ്ജ് ഭദ്രാസന ഇടവക കമ്മറ്റി ആഘോഷ പരിപാടികള്ക്ക് നേതൃത്വം നല്കി.
News
പാപ്പയ്ക്കായ് പ്രാര്ത്ഥിച്ച് ഇറ്റാലിയന് ആര്ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...
ലെയോ പതിനാലാമന് പാപ്പയുടെ ആരോഗ്യനിലയില് നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന് മെഡിക്കല് സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്ത്തകരെ തിരിച്ചറിയുക ദുഷ്ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന് കായിക മന്ത്രിക്കെതിരെ വിജിലന്സ് അന്വേഷണം വേണം സര്ക്കാര് ഗവര്ണറുടെ അനുമതി തേടി കത്തു നല്കി
ഇനി ഒരു ആമക്കഥയായലോ..സെഷെല്സില് മനുഷ്യരേക്കാള് കൂടുതല് രാക്ഷസ ആമകള്
സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്, ബസ് ചാര്ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്ഥി കണ്സെഷന് 10 ...
യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്ഷ്യല് കൊട്ടാരം ആക്രമിച്ചു അഞ്ച് പേര് ...
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ പിണറായി സര്ക്കാരിന്റെ കീഴില് കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...
