GENERAL NEWS
വാഹന ലോകത്തെ ഞെട്ടിച്ച് ഇലോണ് മസ്കിന്റെ ടെസ്ല, റോക്കറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാറിനെ വായുവില് പറത്തി, പറക്കും കാറുകള് സാധ്യമാണെന്ന് ഇലോണ് മസ്ക്ക്
2026-10-16
റോക്കറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കാറിനെ വായുവില് പറത്തി വാഹന ലോകത്തെ ഞെട്ടിച്ച് ഇലോണ് മസ്കിന്റെ ടെസ്ല . പറക്കും കാറുകള് വരും കാലങ്ങളില് സാധ്യമാകുമെന്നാണ് ഇലോണ് മസ്കിന്റെ അവകാശവാദം .
സാധാരണ കാറുകളിലെ ടയറുകളുടെ പിടിത്തത്തിന് പുറമെ, കംപ്രസ് ചെയ്ത വാതകം ഉപയോഗിച്ച് ത്രസ്റ്റ് നല്കുന്ന സംവിധാനമാണ് പുതിയ റോഡ്സ്റ്ററിന്റെ പ്രത്യേകത. ടയറുകള് നല്കുന്ന ബലത്തിന്റെ നാലുമുതല് അഞ്ചിരട്ടി വരെ ത്രസ്റ്റ് ലഭിക്കുമെന്നാണ് ടെസ്ലയുടെ അവകാശവാദം. മൂന്ന് പതിപ്പുകളാണ് കമ്പനി അവതരിപ്പിക്കുന്നത്: പെര്ഫോമന്സ്, ത്രസ്റ്റ്, റോക്കറ്റ്. റോക്കറ്റ് പതിപ്പിന് മണിക്കൂറില് 230 മൈലിലധികം വേഗവും ഒറ്റ ചാര്ജില് 300 മൈലിലധികം റേഞ്ചും ലഭിക്കുമെന്നാണ് അവകാശവാദം.
എസ്.ആര്-71, എഫ്-35 വിമാനങ്ങളില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട രൂപകല്പ്പനയും കാര്ബണ് ഫൈബര്, ടൈറ്റാനിയം തുടങ്ങിയ വസ്തുക്കളും കാറിന്റെ പ്രത്യേകതകളാണ്. 2008-ല് ആദ്യ റോഡ്സ്റ്റര് അവതരിപ്പിച്ച ടെസ്ലയുടെ പുതിയ മോഡലിന്റെ പറക്കല്ശേഷിയും പ്രകടനവും യഥാര്ഥ ഉപയോഗത്തില് എത്രത്തോളം സാധ്യമാകുമെന്ന് ഉല്പ്പാദന മോഡലും തുടര്ന്നുള്ള പരിശോധനകളുമാണ് വ്യക്തമാക്കേണ്ടത്.
News
പാപ്പയ്ക്കായ് പ്രാര്ത്ഥിച്ച് ഇറ്റാലിയന് ആര്ച്ച്ബിഷപ് കുറവിലങ്ങാട്ട്, സഭകളുടെ ഐക്യം സംബന്ധിച്ച ...
ലെയോ പതിനാലാമന് പാപ്പയുടെ ആരോഗ്യനിലയില് നിരന്തരമായ പുരോഗതിയെന്ന് വത്തിക്കാന് മെഡിക്കല് സംഘം.
സമരത്തിനിടെ മാധ്യമ പ്രവര്ത്തകരെ തിരിച്ചറിയുക ദുഷ്ക്കരമെന്ന് സുപ്രീം കോടതി എല്ലാവരും ...
മുന് കായിക മന്ത്രിക്കെതിരെ വിജിലന്സ് അന്വേഷണം വേണം സര്ക്കാര് ഗവര്ണറുടെ അനുമതി തേടി കത്തു നല്കി
ഇനി ഒരു ആമക്കഥയായലോ..സെഷെല്സില് മനുഷ്യരേക്കാള് കൂടുതല് രാക്ഷസ ആമകള്
സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്, ബസ് ചാര്ജ് മിനിമം 15 രൂപയാക്കണം, വിദ്യാര്ഥി കണ്സെഷന് 10 ...
യെമനിലും സൗദിയിലും ഹൂത്തി ഭീകരാക്രമണം ശക്തം, യെമനിലെ പ്രസിഡന്ഷ്യല് കൊട്ടാരം ആക്രമിച്ചു അഞ്ച് പേര് ...
കഴിഞ്ഞ പത്ത് വര്ഷത്തിനിടെ പിണറായി സര്ക്കാരിന്റെ കീഴില് കിഫ്ബിയിലൂടെ നടന്നത് തീവെട്ടിക്കൊള്ളയാണെന്ന് ...
