GENERAL NEWS

വണ്ടൂരില്‍ വന്‍ എം.ഡി.എം.എ വേട്ട, 89.733 ഗ്രാം എം.ഡി.എം.എ പിടികൂടി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍, ത്രാസും, 5,980 രൂപയും കാറും പിടിച്ചെടുത്തു

2026-10-20

 മലപ്പുറം വണ്ടൂര്‍ കാരാട് ഊട്ടുപുറത്ത് വന്‍ മയക്കുമരുന്ന് വേട്ട.  89.733 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതികളില്‍ രണ്ടുപേര്‍ ബംഗളൂരുവില്‍ പോയി മയക്കുമരുന്ന് എത്തിച്ചതാണെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.മയക്കുമരുന്ന് തൂക്കാന്‍ ഉപയോഗിച്ച ത്രാസ്, വില്‍പ്പനയിലൂടെ ലഭിച്ച 5,980 രൂപയും, ഒരു മാരുതി സ്വിഫ്റ്റ് കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

മലപ്പുറം വണ്ടൂര്‍ കാരാട് ഊട്ടുപുറത്ത് ഷൈജേഷിന്റെ വീട്ടില്‍ എം.ഡി.എം.എ വില്‍പ്പനയ്ക്കായി തയ്യാറാക്കുന്നതിനിടെ മൂന്ന് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന എം.ഡി.എം.എയാണ് പിടികൂടിയത്. പ്രതികളില്‍ രണ്ടുപേര്‍ ബംഗളൂരുവില്‍ പോയി മയക്കുമരുന്ന് എത്തിച്ചതാണെന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.

എം.ഡി.എം.എ തൂക്കാന്‍ ഉപയോഗിച്ച ത്രാസ്, വില്‍പ്പനയിലൂടെ ലഭിച്ച 5,980 രൂപയും,ഒരു മാരുതി സ്വിഫ്റ്റ് കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ജിഷ്ണുവാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കാരാട് ഊട്ടുപുറം മേക്ലംപറ്റ വീട്ടില്‍ ഷൈജേഷ്, നിലമ്പൂര്‍ മണലൊടി പുത്തന്‍വീട്ടില്‍ മഹേഷ് കുമാര്‍, വണ്ടൂര്‍ കാരാട് പടവെട്ടി വീട്ടില്‍ പി. അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ ബംഗളൂരുവില്‍നിന്ന് എം.ഡി.എം.എ നാട്ടില്‍ എത്തിച്ച് വില്‍പന നടത്തിവരുകയായിരുന്നു.പ്രതികളെ ഇന്ന് പെരിന്തല്‍മണ്ണ ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കും.



News

ഇന്ത്യഅമേരിക്ക വ്യാപാരബന്ധത്തില്‍ നിര്‍ണായക ദിനം മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും

കോവളത്തെ സ്പാ പീഡന കേസില്‍ അന്വേഷണം തമിഴ നാട്ടിലേക്കും , തമിഴ് നാട്ടിലും കുട്ടിയെ എത്തിച്ചു പീഡനത്തിന് ...

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയന് വിമര്‍ശനം , മാസപ്പടി കേസില്‍ പിണറായി വിജയന്‍ യഥാസമയം ...

എബിന്‍ ബി. പോളിന് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയം ലോറന്‍സ് ബിഷ്‌ണോയ് ഒഫീഷ്യല്‍' ഗ്രൂപ്പുകളില്‍ ...

ഫ്രാന്‍സിലെ അക്രമസംഭവങ്ങള്‍, മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് നെതന്യാഹു, പാരീസിലും ...

ഭക്ഷണ ഉല്‍പ്പന്നങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങി എഫ്.എസ്.എസ്.എ.ഐ , മാറ്റം ആറ് മാസം വരെ പ്രായമുള്ള ...

കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പോര്‍ മുഖം തുറന്ന് സിപിഎം

ഓപ്പറേഷന്‍ സ്പാ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു

VIDEO NEWS

ഇന്ത്യ–അമേരിക്ക വ്യാപാരബന്ധത്തിൽ നിർണായക ദിനം മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും

കത്തോലിക്ക കോൺഗ്രസ്‌ ചരിത്ര സമ്മേളനത്തിന് ഉജ്ജ്വല തുടക്കം..റോമിൽ നിന്നും പ്രത്യേക റിപ്പോർട്ട്

ബിഗ്ഫൂട്ട്; ലോകം ഭയത്തോടെ ചോദിക്കുന്നു... ആരാണയാള്‍? യാഥാര്‍ത്ഥ്യം ഇന്നറിയാം? | Bigfoot

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU