GENERAL NEWS

എബിന്‍ ബി. പോളിന് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയം ലോറന്‍സ് ബിഷ്‌ണോയ് ഒഫീഷ്യല്‍' ഗ്രൂപ്പുകളില്‍ എബിന്‍ പോള്‍ സജീവം

2026-10-20

 കൊച്ചിയിലെ കടവുംഭാഗം സിനഗോഗിന്  മുന്നില്‍ തീയിട്ട കേസിലെ പ്രതി എബിന്‍ ബി. പോളിന് അന്തര്‍സംസ്ഥാന ഗുണ്ടാസംഘമായ ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അന്വേഷണസംഘത്തിന് ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത് .

ടെലഗ്രാമിലുള്ള 'ലോറന്‍സ് ബിഷ്‌ണോയ് ഒഫീഷ്യല്‍' ഗ്രൂപ്പുകളില്‍ എബിന്‍ പോള്‍ സജീവമായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ബോസ്  എന്ന ഐഡിയില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് എബിന്‍ സിനഗോഗിന് മുന്നില്‍ തീയിട്ടത്. എന്നാല്‍ ഈ 'ബോസ്' ആരാണെന്ന് വ്യക്തമായി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല . കേവലം പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ഈ ക്രിപ്‌റ്റേഷന്‍ ഏറ്റെടുത്തതെന്ന് പുത്തന്‍കുരിശ് സ്വദേശിയായ എബിന്‍ പോള്‍ മൊഴി നല്‍കിയിട്ടുണ്ട്. സിനഗോഗിന് മുന്നില്‍ തീയിട്ടതിന് പ്രതിഫലമായി രണ്ടു ലക്ഷം രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സിയാണ് ഇയാള്‍ക്ക് ലഭിച്ചത് . സിനഗോഗ് ആക്രമണത്തിന് മുന്നോടിയായി എബിന്‍ പോള്‍ മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാര്‍ ഷോറൂമിലും വാളകത്തെ ഒരു വീട്ടിലും പെട്രോള്‍ ബോംബ് എറിഞ്ഞ് 'ട്രയല്‍' നടത്തിയിരുന്നു. ഇതിനായി 5000 രൂപയും ഇയാള്‍ക്ക് ലഭിച്ചു. അക്രമത്തിന് ശേഷം ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ടെലഗ്രാം വഴി ബോസിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു . ജൂത ആരാധനാലയത്തിന് നേരെയുണ്ടായ ആക്രമണമായതിനാലും രാജ്യാന്തര ഗുണ്ടാസംഘത്തിന്റെ ബന്ധം സംശയിക്കുന്നതിനാലും കേരള പോലീസിന് പുറമെ എന്‍ഐഎ , ഐബി  തുടങ്ങിയ കേന്ദ്ര ഏജന്‍സികളും കേസില്‍ അന്വേഷണവും ചോദ്യം ചെയ്യലും നടത്തിവരികയാണ് . കൂടുതല്‍ ചാറ്റ് വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി പോലീസ് ടെലഗ്രാം അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട് കൂടാതെ പ്രതിയുടെ ഫോണിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടിനായും കാത്തിരിക്കുകയാണ് .








News

ഇന്ത്യഅമേരിക്ക വ്യാപാരബന്ധത്തില്‍ നിര്‍ണായക ദിനം മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും

കോവളത്തെ സ്പാ പീഡന കേസില്‍ അന്വേഷണം തമിഴ നാട്ടിലേക്കും , തമിഴ് നാട്ടിലും കുട്ടിയെ എത്തിച്ചു പീഡനത്തിന് ...

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയന് വിമര്‍ശനം , മാസപ്പടി കേസില്‍ പിണറായി വിജയന്‍ യഥാസമയം ...

ഫ്രാന്‍സിലെ അക്രമസംഭവങ്ങള്‍, മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് നെതന്യാഹു, പാരീസിലും ...

ഭക്ഷണ ഉല്‍പ്പന്നങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങി എഫ്.എസ്.എസ്.എ.ഐ , മാറ്റം ആറ് മാസം വരെ പ്രായമുള്ള ...

വണ്ടൂരില്‍ വന്‍ എം.ഡി.എം.എ വേട്ട, 89.733 ഗ്രാം എം.ഡി.എം.എ പിടികൂടി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍, ത്രാസും, 5,980 രൂപയും ...

കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പോര്‍ മുഖം തുറന്ന് സിപിഎം

ഓപ്പറേഷന്‍ സ്പാ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു

VIDEO NEWS

ഇന്ത്യ–അമേരിക്ക വ്യാപാരബന്ധത്തിൽ നിർണായക ദിനം മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും

കത്തോലിക്ക കോൺഗ്രസ്‌ ചരിത്ര സമ്മേളനത്തിന് ഉജ്ജ്വല തുടക്കം..റോമിൽ നിന്നും പ്രത്യേക റിപ്പോർട്ട്

ബിഗ്ഫൂട്ട്; ലോകം ഭയത്തോടെ ചോദിക്കുന്നു... ആരാണയാള്‍? യാഥാര്‍ത്ഥ്യം ഇന്നറിയാം? | Bigfoot

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU