GENERAL NEWS
കോവളത്തെ സ്പാ പീഡന കേസില്‍ അന്വേഷണം തമിഴ നാട്ടിലേക്കും , തമിഴ് നാട്ടിലും കുട്ടിയെ എത്തിച്ചു പീഡനത്തിന് ഇരയാക്കിയെന്ന് മൊഴി
2026-10-20
കോവളം സ്പാ പീഡനക്കേസിലെ ഇരയായ 16-കാരി തമിഴ്നാട്ടിലും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായതായി മൊഴി. ചെങ്കല്‍പേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിലുള്ള സ്പായില്‍ എത്തിച്ചും പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു.
കേരളത്തെ ഞെട്ടിച്ച കേസായിരുന്നു കോവളത്തെ സ്പയില്‍ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവം . ഈ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു .
ഈ വര്‍ഷം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലാണ് ഗുഡുവാഞ്ചേരിയിലെ സ്പായില്‍ വെച്ച് അതിക്രമം നടന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ സ്പാകളിലും തന്നെ എത്തിച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോവളം പോലീസ് നിലവില്‍ സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡനം നടന്ന പരിധി തമിഴ്നാട്ടിലായതിനാല്‍ തുടര്‍നടപടികള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും വേണ്ടി ഈ വിവരങ്ങള്‍ തമിഴ്നാട് പോലീസിന് കൈമാറി . അച്ഛനും അമ്മയും മരിച്ചുപോയ ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ, ജോലി വാഗ്ദാനം നല്‍കി ഒരു വര്‍ഷം മുമ്പ് കോവളത്ത് എത്തിച്ചത് അമ്മയുടെ സഹോദരി നാഗലക്ഷ്മിയും അവരുടെ പങ്കാളിയുമാണ്. ആധാറില്‍ പ്രായം 20 എന്ന് തിരുത്തി വ്യാജരേഖയുണ്ടാക്കിയാണ് ഇവര്‍ പെണ്‍കുട്ടിയെ വിവിധ സ്പാകള്‍ക്ക് പണം വാങ്ങി ലൈംഗിക ചൂഷണത്തിനായി ഇരയാക്കിയത് . കോവളത്തെ സ്പാകള്‍ കേന്ദ്രീകരിച്ച് പീഡനം നടത്തിയതിന് സ്പാ നടത്തിപ്പുകാരായ സജിത് കുമാര്‍, നിഷാന്ത് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പീഡനം സഹിക്കവയ്യാതെ സ്പായിലെ ജീവനക്കാരനായ ഒരു യുവാവിനൊപ്പം രക്ഷപ്പെട്ട പെണ്‍കുട്ടിയെ, കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തന്നെ നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് ക്രൂരമായ പീഡനവിവരം പുറത്തുവന്നത്. സ്‌കൂള്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് കുട്ടിക്ക് 16 വയസ്സ് മാത്രമേയുള്ളൂവെന്ന് പോലീസ് സ്ഥിരീകരിച്ചത്
News
ഇന്ത്യഅമേരിക്ക വ്യാപാരബന്ധത്തില്‍ നിര്‍ണായക ദിനം മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയന് വിമര്‍ശനം , മാസപ്പടി കേസില്‍ പിണറായി വിജയന്‍ യഥാസമയം ...
എബിന്‍ ബി. പോളിന് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയം ലോറന്‍സ് ബിഷ്‌ണോയ് ഒഫീഷ്യല്‍' ഗ്രൂപ്പുകളില്‍ ...
ഫ്രാന്‍സിലെ അക്രമസംഭവങ്ങള്‍, മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് നെതന്യാഹു, പാരീസിലും ...
ഭക്ഷണ ഉല്‍പ്പന്നങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങി എഫ്.എസ്.എസ്.എ.ഐ , മാറ്റം ആറ് മാസം വരെ പ്രായമുള്ള ...
വണ്ടൂരില്‍ വന്‍ എം.ഡി.എം.എ വേട്ട, 89.733 ഗ്രാം എം.ഡി.എം.എ പിടികൂടി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍, ത്രാസും, 5,980 രൂപയും ...
കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പോര്‍ മുഖം തുറന്ന് സിപിഎം
ഓപ്പറേഷന്‍ സ്പാ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു
