GENERAL NEWS
ഫ്രാന്‍സിലെ അക്രമസംഭവങ്ങള്‍, മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് നെതന്യാഹു, പാരീസിലും ഭീഷണിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു
2026-10-20
ഫ്രാന്‍സില്‍ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും രൂക്ഷമായ സാഹചര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ വിമര്‍ശനവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ ഇസ്രായേലില്‍വെച്ച് തടഞ്ഞില്ലെങ്കില്‍ പാരീസിലെ തെരുവുകളിലും സമാനമായ ഭീഷണി നേരിടേണ്ടിവരുമെന്ന് മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി നെതന്യാഹു പറഞ്ഞു. ഫ്രാന്‍സിലെ നിലവിലെ സംഭവവികാസങ്ങള്‍ തന്റെ അന്നത്തെ മുന്നറിയിപ്പുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്രാന്‍സിലെ തെരുവുകളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ വിമര്‍ശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഒക്ടോബര്‍ ഏഴിന് മാക്രോണുമായി ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഉടന്‍ വെടിനിര്‍ത്തലിനും നയതന്ത്രത്തിലൂടെ പ്രശ്‌നപരിഹാരത്തിനും ശ്രമിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍, ഹമാസിനെ നയതന്ത്രത്തിലൂടെ മാത്രം നേരിടാനാകില്ലെന്നായിരുന്നു തന്റെ മറുപടിയെന്ന് നെതന്യാഹു വ്യക്തമാക്കി.സി-14 ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.ഹമാസിനെ രാക്ഷസ•ാരെന്നും നവനാസികളെന്നുമാണ് നെതന്യാഹു വിശേഷിപ്പിച്ചത്.ഹമാസിനെ നാസി ജര്‍മനിയിലെ എസ്.എസ്. സൈനിക സംഘടനയുമായി താരതമ്യം ചെയ്ത നെതന്യാഹു, അത്തരം ശക്തികളെ നയതന്ത്രത്തിലൂടെ മാത്രം പരാജയപ്പെടുത്താനാകില്ലെന്നും അവരെ പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നും പറഞ്ഞു. ജര്‍മന്‍ ചാന്‍സലറുമായി നടത്തിയ സംഭാഷണത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹമാസിനെ ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐഎസുമായി താരതമ്യം ചെയ്ത നെതന്യാഹു, ചില കാര്യങ്ങളില്‍ ഹമാസ് ഐഎസിനേക്കാള്‍ അപകടകാരികളാണെന്നും അവകാശപ്പെട്ടു. ഹമാസിനെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ പാരീസിലെ തെരുവുകളിലും സമാനമായ സാഹചര്യം ഉണ്ടാകുമെന്ന് മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന്, ഫ്രഞ്ച് ജനത തെരുവുകളില്‍ നടക്കുന്ന സംഭവങ്ങള്‍ നേരിട്ട് കാണുന്നുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ മറുപടി. ഈ സാഹചര്യം ഫ്രാന്‍സിന്റെ രാഷ്ട്രീയ ഘടനയില്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഫ്രാന്‍സില്‍ വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുമോയെന്ന ചോദ്യത്തിനും നെതന്യാഹു മറുപടി നല്‍കി. അത്തരമൊരു സര്‍ക്കാര്‍ ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും നേരിടുന്ന പൊതുവായ ഭീഷണികള്‍ പൊതുവായ താല്‍പ്പര്യങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News
ഇന്ത്യഅമേരിക്ക വ്യാപാരബന്ധത്തില്‍ നിര്‍ണായക ദിനം മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും
കോവളത്തെ സ്പാ പീഡന കേസില്‍ അന്വേഷണം തമിഴ നാട്ടിലേക്കും , തമിഴ് നാട്ടിലും കുട്ടിയെ എത്തിച്ചു പീഡനത്തിന് ...
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയന് വിമര്‍ശനം , മാസപ്പടി കേസില്‍ പിണറായി വിജയന്‍ യഥാസമയം ...
എബിന്‍ ബി. പോളിന് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയം ലോറന്‍സ് ബിഷ്‌ണോയ് ഒഫീഷ്യല്‍' ഗ്രൂപ്പുകളില്‍ ...
ഭക്ഷണ ഉല്‍പ്പന്നങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങി എഫ്.എസ്.എസ്.എ.ഐ , മാറ്റം ആറ് മാസം വരെ പ്രായമുള്ള ...
വണ്ടൂരില്‍ വന്‍ എം.ഡി.എം.എ വേട്ട, 89.733 ഗ്രാം എം.ഡി.എം.എ പിടികൂടി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍, ത്രാസും, 5,980 രൂപയും ...
കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പോര്‍ മുഖം തുറന്ന് സിപിഎം
ഓപ്പറേഷന്‍ സ്പാ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു
