GENERAL NEWS
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയന് വിമര്‍ശനം , മാസപ്പടി കേസില്‍ പിണറായി വിജയന്‍ യഥാസമയം പ്രതികരിച്ചില്ല
2026-10-20
മാസപ്പടി കേസില്‍ പിണറായി വിജയന്‍ യഥാസമയം പ്രതികരിക്കാതിരുന്നത് പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും വലിയ ആശയക്കുഴപ്പമുണ്ടാക്കിയതായി സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി പ്രതിരോധത്തിലാകുന്ന പല വിഷയങ്ങളിലും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വൈകുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന വിമര്‍ശനമാണ് പിണറായി വിജയന്‍ പങ്കെടുത്ത വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ തന്നെ ഉയര്‍ന്നത്
സി.എം.ആര്‍.എല്‍ - എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ പിണറായി വിജയന്‍ കൃത്യസമയത്ത് നിലപാട് വ്യക്തമാക്കാത്തത് രാഷ്ട്രീയ എതിരാളികള്‍ക്ക് പുകമറ സൃഷ്ടിക്കാന്‍ സഹായകരമായെന്ന് യോഗത്തില്‍ പ്രതിനിധികള്‍ വിമര്ശനമുയര്‍ത്തി . വിവാദങ്ങള്‍ കത്തിപ്പടര്‍ന്നപ്പോള്‍ താഴെത്തട്ടിലുള്ള അണികള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സാധിക്കാതെ വന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും ഇത് വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചെന്നും പ്രതിനിധികള്‍ തുറന്നടിച്ചു . സംഘടനാപരമായ വീഴ്ചകളില്‍ താഴേത്തട്ടിലുള്ള ഘടകങ്ങളെ മാത്രം കുറ്റപ്പെടുത്തുന്ന ജില്ലാ സെക്രട്ടറിയുടെ നിലപാടിനെയും യോഗത്തില്‍ പ്രതിനിധികള്‍ ശക്തമായി ചോദ്യം ചെയ്തു . വിവാദമായ മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊര്‍ജിതമാക്കുകയും പിണറായി വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് അയക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്‍, മകള്‍ ടി. വീണ, മുഹമ്മദ് റിയാസ് എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ അപ്പീലുകള്‍ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട് .
News
ഇന്ത്യഅമേരിക്ക വ്യാപാരബന്ധത്തില്‍ നിര്‍ണായക ദിനം മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും
കോവളത്തെ സ്പാ പീഡന കേസില്‍ അന്വേഷണം തമിഴ നാട്ടിലേക്കും , തമിഴ് നാട്ടിലും കുട്ടിയെ എത്തിച്ചു പീഡനത്തിന് ...
എബിന്‍ ബി. പോളിന് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയം ലോറന്‍സ് ബിഷ്‌ണോയ് ഒഫീഷ്യല്‍' ഗ്രൂപ്പുകളില്‍ ...
ഫ്രാന്‍സിലെ അക്രമസംഭവങ്ങള്‍, മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് നെതന്യാഹു, പാരീസിലും ...
ഭക്ഷണ ഉല്‍പ്പന്നങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങി എഫ്.എസ്.എസ്.എ.ഐ , മാറ്റം ആറ് മാസം വരെ പ്രായമുള്ള ...
വണ്ടൂരില്‍ വന്‍ എം.ഡി.എം.എ വേട്ട, 89.733 ഗ്രാം എം.ഡി.എം.എ പിടികൂടി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍, ത്രാസും, 5,980 രൂപയും ...
കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പോര്‍ മുഖം തുറന്ന് സിപിഎം
ഓപ്പറേഷന്‍ സ്പാ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു
