GENERAL NEWS

ഭക്ഷണ ഉല്‍പ്പന്നങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങി എഫ്.എസ്.എസ്.എ.ഐ , മാറ്റം ആറ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍, സുക്രോസും ഫ്രക്ടോസും ചേര്‍ക്കുന്നത് നിരോധിക്കുന്നത് പരിഗണയില്‍

2026-10-20

ആറ് മാസം വരെ പ്രായമുള്ള  കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ സുക്രോസും ഫ്രക്ടോസും ചേര്‍ക്കുന്നത് നിരോധിക്കാന്‍ നിര്‍ദേശവുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ശിശുപോഷണ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 2020-ലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള കരട് നിര്‍ദേശമാണ് അതോറിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്. 

കുഞ്ഞുങ്ങളുടെ ജീവിതത്തിലെ ആദ്യ ആറുമാസം വളര്‍ച്ചയുടെയും വികാസത്തിന്റെയും നിര്‍ണായക ഘട്ടമാണ്. ഈ കാലയളവില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ പോഷകഗുണവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ പുതിയ നീക്കം.

ആറ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കായി നിര്‍മിക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ സുക്രോസും ഫ്രക്ടോസും ചേര്‍ക്കുന്നത് നിരോധിക്കാനാണ് എടടഅക നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2020-ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള കരട് വിജ്ഞാപനം ഈ മാസം  16-ന് പ്രസിദ്ധീകരിച്ചിരുന്നു .ഭേദഗതിക്കായുള്ള നിര്‍ദേശനങ്ങള്‍ സമര്‍പ്പിച്ചത്  ശിശു പോഷകാഹാരത്തിനുള്ള ഭക്ഷണങ്ങള്‍ സംബന്ധിച്ച നിയമത്തിലാണ് .നിലവിലെ ചട്ടങ്ങള്‍ പ്രകാരം, ശിശുപോഷണ ഉല്‍പ്പന്നങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ പ്രധാന സ്രോതസ്സുകളായി ലാക്ടോസും ഗ്ലൂക്കോസ് പോളിമറുകളും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ ആവശ്യമായ സാഹചര്യങ്ങളില്‍ നിശ്ചിത പരിധികള്‍ക്കുള്ളില്‍ സുക്രോസും ഫ്രക്ടോസും ചേര്‍ക്കാന്‍ നിലവില്‍ അനുമതിയുണ്ട്. പുതിയ നിര്‍ദേശം നടപ്പിലായാല്‍ ആറ് മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്കായി ഉദ്ദേശിച്ച ഉല്‍പ്പന്നങ്ങളില്‍ ഇവ ചേര്‍ക്കാന്‍ കഴിയില്ല. ആദ്യഘട്ടത്തില്‍ തന്നെ അധിക പഞ്ചസാരയോടുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിലൂടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കുട്ടിക്കാലത്തെ അമിതവണ്ണം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഭക്ഷണസംബന്ധമായ അപകടസാധ്യതകള്‍ കുറയ്ക്കാനുമാണ് അധികാരികള്‍ ലക്ഷ്യമിടുന്നത്.

കുഞ്ഞിന്  ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കണമെന്ന പൊതുജനാരോഗ്യ ശുപാര്‍ശകള്‍ക്കും ഈ നിര്‍ദേശം പിന്തുണ നല്‍കുന്നു. അതേസമയം, കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ഉറപ്പാക്കുന്ന വിധത്തില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഘടന പരിഷ്‌കരിക്കേണ്ട ഉത്തരവാദിത്തം നിര്‍മാതാക്കള്‍ക്കുമുണ്ടാകും.

കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും എതിര്‍പ്പുകളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലഭിക്കുന്ന അഭിപ്രായങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും എടടഅക അന്തിമ ഭേദഗതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

ശിശുക്കളുടെ പോഷകസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പ്പായി ഈ നിര്‍ദേശം വിലയിരുത്തപ്പെടുമ്പോഴും, ഇത് നിലവില്‍ അന്തിമമായി നടപ്പാക്കിയ നിരോധനമല്ലെന്നും കരട് നിര്‍ദേശമാണെന്നും അധികാരികള്‍ ഓര്‍മ്മപ്പെടുത്തുന്നു .






News

ഇന്ത്യഅമേരിക്ക വ്യാപാരബന്ധത്തില്‍ നിര്‍ണായക ദിനം മാര്‍ക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും

കോവളത്തെ സ്പാ പീഡന കേസില്‍ അന്വേഷണം തമിഴ നാട്ടിലേക്കും , തമിഴ് നാട്ടിലും കുട്ടിയെ എത്തിച്ചു പീഡനത്തിന് ...

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ പിണറായി വിജയന് വിമര്‍ശനം , മാസപ്പടി കേസില്‍ പിണറായി വിജയന്‍ യഥാസമയം ...

എബിന്‍ ബി. പോളിന് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയം ലോറന്‍സ് ബിഷ്‌ണോയ് ഒഫീഷ്യല്‍' ഗ്രൂപ്പുകളില്‍ ...

ഫ്രാന്‍സിലെ അക്രമസംഭവങ്ങള്‍, മാക്രോണിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് നെതന്യാഹു, പാരീസിലും ...

വണ്ടൂരില്‍ വന്‍ എം.ഡി.എം.എ വേട്ട, 89.733 ഗ്രാം എം.ഡി.എം.എ പിടികൂടി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍, ത്രാസും, 5,980 രൂപയും ...

കിഫ്ബിയുടെ പേരില്‍ സര്‍ക്കാരിനെതിരെ പോര്‍ മുഖം തുറന്ന് സിപിഎം

ഓപ്പറേഷന്‍ സ്പാ എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു

VIDEO NEWS

ഇന്ത്യ–അമേരിക്ക വ്യാപാരബന്ധത്തിൽ നിർണായക ദിനം മാർക്കോ റൂബിയോ ഇന്ന് ഇന്ത്യയിലെത്തും

കത്തോലിക്ക കോൺഗ്രസ്‌ ചരിത്ര സമ്മേളനത്തിന് ഉജ്ജ്വല തുടക്കം..റോമിൽ നിന്നും പ്രത്യേക റിപ്പോർട്ട്

ബിഗ്ഫൂട്ട്; ലോകം ഭയത്തോടെ ചോദിക്കുന്നു... ആരാണയാള്‍? യാഥാര്‍ത്ഥ്യം ഇന്നറിയാം? | Bigfoot

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU