GENERAL NEWS

നെതന്യാഹുവിന് വീണ്ടും പരസ്യ പിന്തുണയുമായി ട്രംപ്, ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് വോട്ട് ചെയ്യാന്‍ ആഹ്വാനം, ഇറാനെതിരായ ദൗത്യം പൂര്‍ത്തിയാക്കണമെന്ന് ട്രംപ്

2026-10-26

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വീണ്ടും പരസ്യ പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരായ നീക്കം പൂര്‍ത്തിയാക്കാന്‍ നെതന്യാഹു വീണ്ടും അധികാരത്തിലെത്തണമെന്നാണ് ട്രംപിന്റെ ആഹ്വാനം. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് വോട്ട് ചെയ്യണമെന്നും ട്രംപ് ഇസ്രയേല്‍ ജനതയോട് ആവശ്യപ്പെട്ടു

ഇസ്രയേല്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നെതന്യാഹുവിന് പിന്തുണ ആവര്‍ത്തിച്ച് ട്രംപ് രംഗത്തെത്തിയത്. നെതന്യാഹുവിന് ഒരാഴ്ച മുമ്പ് നല്‍കിയ പിന്തുണ വീണ്ടും പങ്കുവെച്ചാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ഇരുനേതാക്കളും ഒരുമിച്ച് വിജയിച്ചിട്ടുണ്ടെന്നും തുടങ്ങിയ ദൗത്യം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.ഇറാനെതിരായ സൈനിക നീക്കങ്ങളെക്കുറിച്ചും ട്രംപ് തന്റെ പ്രസ്താവനയില്‍ പരാമര്‍ശിച്ചു.ഇറാന്റെ സൈനികശേഷിയും സമ്പദ്വ്യവസ്ഥയും തകര്‍ന്നുവെന്ന  ട്രംപിന്റെ അവകാശവാദം. വനസ്വേലയിലെ സൈനിക നടപടിയും ഇറാന്റെ ആണവപദ്ധതി തടയാന്‍ നടത്തിയതായി ട്രംപ് പറയുന്ന ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ നടപടിയും അദ്ദേഹം പരാമര്‍ശിച്ചു. തുടര്‍ന്ന് ഇറാനെതിരെ നടത്തിയ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയിലൂടെ രാജ്യത്തിന്റെ നാവികസേനയും വ്യോമസേനയും തകര്‍ന്നെന്നും സൈനിക-സാമ്പത്തിക മേഖലകള്‍ വലിയ പ്രതിസന്ധിയിലാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ പണപ്പെരുപ്പം 301 ശതമാനത്തിലെത്തിയെന്നും എണ്ണ ഉപരോധം രാജ്യത്തെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍നിന്ന് അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ ഭീഷണികള്‍ ഇനി അനുവദിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി. നെതന്യാഹു മികച്ച പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.







News

ലിബിയയില്‍ അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ട്രംപ്ദേശീയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ലിബിയയോട് ...

അമിത് ഷാ പരാമര്‍ശ കേസ് , രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍

'അസീസിയിലെ ഫ്രാന്‍സിസ്' നാടകം അരങ്ങിലേക്ക്കൊല്ലം അസീസിയുടെ പുതിയ നാടകത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടത്തി, ...

വടക്കുകിഴക്കന്‍ ഇന്ത്യയിലെ മയക്കുമരുന്ന് മാഫിയക്ക് എതിരെ പരിശോധന , 270 കോടി രൂപയുടെ അനധികൃത സാമ്പത്തിക ...

എല്ലാ ജഡ്ജിമാര്‍ക്കും പദവിയിലും അധികാരത്തിലും തുല്യസ്ഥാനം , ഒരു ബെഞ്ചും മറ്റൊരു ബെഞ്ചിനേക്കാള്‍ ഉയര്‍ന്നതോ ...

ഇസ്രായേല്‍ വിധി എഴുതുന്നു, എന്താകും നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി ? യുദ്ധാനന്തര രാഷ്ട്രീയ ഭാവിയും ...

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണം എന്ന നിവേദനം സഭയില്‍ , വിദ്യാര്‍ത്ഥി കൈപ്പമംഗലം എം എല്‍ എയ്ക്ക് നല്‍കിയ ...

വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി

VIDEO NEWS

നാളെ ഇസ്രായേലിൽ തെരെഞ്ഞെടുപ്പ്.നെതന്യാഹുവിന് വോട്ട് ചെയ്യണമെന്ന് ട്രംപിന്റെ ആഹ്വാനം.

മാറുന്ന കാലത്തിൽ സുവിശേഷപ്രഘോഷണം വത്തിക്കാന്റെ പുതിയ നിർദേശങ്ങൾ

ഭാരതസഭയ്ക്ക് അഭിമാന നിമിഷം ...മേഘാലയയുടെ പ്രിയപ്പെട്ട ഇടയൻ ഇനി 'ധന്യൻ' | Mons Oreste Marengo

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU