GENERAL NEWS
എല്ലാ ജഡ്ജിമാര്‍ക്കും പദവിയിലും അധികാരത്തിലും തുല്യസ്ഥാനം , ഒരു ബെഞ്ചും മറ്റൊരു ബെഞ്ചിനേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ല
2026-10-26
കേരള ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും പദവിയിലും അധികാരത്തിലും തുല്യസ്ഥാനമാണെന്ന് നിരീക്ഷിച്ച് ഡിവിഷന്‍ ബെഞ്ച്. ഒരു ബെഞ്ചും മറ്റൊരു ബെഞ്ചിനേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ലെന്നും, കൂടുതല്‍ ജഡ്ജിമാരുള്ള ബെഞ്ചിന് മറ്റ് ബെഞ്ചുകളുടെ മേല്‍ മേല്‍നോട്ട അധികാരമില്ലെന്നും കോടതി വ്യക്തമാക്കി
തിരുവനന്തപുരം സര്‍വീസ് സഹകരണ ബാങ്കിലെ അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട കേസിന്റെ അപ്പീല്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ബാങ്കിലെ മുന്‍ ജീവനക്കാരിയായ ബിന്ദുവിന്റെ കേസില്‍, അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ലേബര്‍ കോടതി അനുവദിച്ച അധികസമയം ചോദ്യം ചെയ്താണ് അപ്പീല്‍ നല്‍കിയത്. ഒരു സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ നിയമപരമായ പിഴവുണ്ടെങ്കില്‍ ഡിവിഷന്‍ ബെഞ്ചിന് അത് തിരുത്താനോ റദ്ദാക്കാനോ അധികാരമുണ്ട്. എന്നാല്‍, സിംഗിള്‍ ബെഞ്ച് ഇതിനകം പരിഗണിച്ച് തീരുമാനമെടുത്ത വിഷയത്തില്‍ വീണ്ടും ആലോചിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് തിരിച്ചയക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജഡ്ജിമാരെ ഉപദേശിക്കാനോ വിമര്‍ശിക്കാനോ ഒരു ബെഞ്ചിനും അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ബാങ്കിന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അധികസമയം അനുവദിച്ച ലേബര്‍ കോടതി ഉത്തരവ് മതിയായ പരിശോധനയില്ലാതെയാണ് പുറപ്പെടുവിച്ചതെന്ന് ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി. തുടര്‍ന്ന് സിംഗിള്‍ ബെഞ്ചിന്റെ വിധിയും ലേബര്‍ കോടതി ഉത്തരവും റദ്ദാക്കി. ബാങ്കിന്റെ അപേക്ഷ വീണ്ടും പരിശോധിച്ച് രണ്ടുമാസത്തിനകം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാനും ലേബര്‍ കോടതിയോട് നിര്‍ദേശിച്ചു.
News
ലിബിയയില്‍ അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ട്രംപ്ദേശീയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ലിബിയയോട് ...
അമിത് ഷാ പരാമര്‍ശ കേസ് , രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍
'അസീസിയിലെ ഫ്രാന്‍സിസ്' നാടകം അരങ്ങിലേക്ക്കൊല്ലം അസീസിയുടെ പുതിയ നാടകത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടത്തി, ...
വടക്കുകിഴക്കന്‍ ഇന്ത്യയിലെ മയക്കുമരുന്ന് മാഫിയക്ക് എതിരെ പരിശോധന , 270 കോടി രൂപയുടെ അനധികൃത സാമ്പത്തിക ...
ഇസ്രായേല്‍ വിധി എഴുതുന്നു, എന്താകും നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി ? യുദ്ധാനന്തര രാഷ്ട്രീയ ഭാവിയും ...
സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണം എന്ന നിവേദനം സഭയില്‍ , വിദ്യാര്‍ത്ഥി കൈപ്പമംഗലം എം എല്‍ എയ്ക്ക് നല്‍കിയ ...
നെതന്യാഹുവിന് വീണ്ടും പരസ്യ പിന്തുണയുമായി ട്രംപ്, ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് വോട്ട് ...
വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി
