GENERAL NEWS

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണം എന്ന നിവേദനം സഭയില്‍ , വിദ്യാര്‍ത്ഥി കൈപ്പമംഗലം എം എല്‍ എയ്ക്ക് നല്‍കിയ നിവേദനമാണ് സഭയില്‍ .

2026-10-26

 സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി നല്‍കിയ നിവേദനം കേരള നിയമസഭയില്‍ . ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന ഘട്ടത്തിലാണ് വിദ്യാര്‍ത്ഥി പ്രതിനിധിയുടെ ഈ ഹര്‍ജി സഭയുടെ മുന്നിലെത്തിയത് . കയ്പമംഗലം മണ്ഡലത്തിലെ എറിയാട് ജികെവി എച്ച്എസ്എസ് സ്‌കൂള്‍ ലീഡറായ എം. മുംതസീറാണ് ഈ നിവേദനം തയ്യാറാക്കി നല്‍കിയത് . കയ്പമംഗലം എംഎല്‍എ കെ. കെ. വത്സരാജാണ് നിയമസഭാ ചട്ടം 113 അനുസരിച്ച് ഈ ഹര്‍ജി സഭയില്‍ അവതരിപ്പിക്കുക . 

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വിദ്യാര്‍ത്ഥി നല്‍കിയ നിവേദനം ഒരു ഇടവേളകയ്ക്ക് ശേഷം ചേര്‍ന്ന നിയമ സഭ സമ്മേളനത്തില്‍ സമര്‍പ്പിക്കും . 

ചട്ടം 113 പ്രകാരം അവതരിപ്പിക്കുന്ന ഈ നിവേദനത്തി•േല്‍ സഭയില്‍ ഉടനടി ചര്‍ച്ചകള്‍ ഉണ്ടാകില്ല. പകരം, വിഷയം വിശദമായി പഠിക്കുന്നതിനായി ഇത് നിയമസഭയുടെ പെറ്റീഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് നല്‍കും . സ്‌കൂള്‍ ബാഗുകളുടെ ഭാരത്തിന് നിയമപരമായ പരിധി നിശ്ചയിക്കുന്നതിനായി കെ. കെ. വത്സരാജ് എംഎല്‍എ ഒരു സ്വകാര്യ ബില്ലും നിയമസഭയില്‍ മുന്നോട്ട് വെച്ചിട്ടുണ്ട് . പാഠപുസ്തകങ്ങളുടെയും നോട്ടുബുക്കുകളുടെയും ഘടന പരിഷ്‌കരിക്കുക, മാസം തിരിച്ചുള്ള പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളുടെ ശാരീരിക-മാനസിക ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഈ നീക്കങ്ങളുടെ പ്രധാന ലക്ഷ്യം . പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരോ ശ്രദ്ധിക്കപ്പെടാത്തവരോ ആയ കുട്ടികള്‍ ക്ലാസിന്റെ അവസാന ബെഞ്ചുകളിലേക്ക് ചുരുങ്ങിപ്പോകുന്ന പരമ്പരാഗത രീതി മാറ്റുന്നതിനായി ബാക് ബെഞ്ചേഴ്‌സിനെ ഒഴുവാക്കുന്ന പധ്വതിയ്ക്കും രൂപം നല്‍കിയിട്ടുണ്ട് . 








News

ലിബിയയില്‍ അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ട്രംപ്ദേശീയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ലിബിയയോട് ...

അമിത് ഷാ പരാമര്‍ശ കേസ് , രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍

'അസീസിയിലെ ഫ്രാന്‍സിസ്' നാടകം അരങ്ങിലേക്ക്കൊല്ലം അസീസിയുടെ പുതിയ നാടകത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടത്തി, ...

വടക്കുകിഴക്കന്‍ ഇന്ത്യയിലെ മയക്കുമരുന്ന് മാഫിയക്ക് എതിരെ പരിശോധന , 270 കോടി രൂപയുടെ അനധികൃത സാമ്പത്തിക ...

എല്ലാ ജഡ്ജിമാര്‍ക്കും പദവിയിലും അധികാരത്തിലും തുല്യസ്ഥാനം , ഒരു ബെഞ്ചും മറ്റൊരു ബെഞ്ചിനേക്കാള്‍ ഉയര്‍ന്നതോ ...

ഇസ്രായേല്‍ വിധി എഴുതുന്നു, എന്താകും നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി ? യുദ്ധാനന്തര രാഷ്ട്രീയ ഭാവിയും ...

നെതന്യാഹുവിന് വീണ്ടും പരസ്യ പിന്തുണയുമായി ട്രംപ്, ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് വോട്ട് ...

വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി

VIDEO NEWS

നാളെ ഇസ്രായേലിൽ തെരെഞ്ഞെടുപ്പ്.നെതന്യാഹുവിന് വോട്ട് ചെയ്യണമെന്ന് ട്രംപിന്റെ ആഹ്വാനം.

മാറുന്ന കാലത്തിൽ സുവിശേഷപ്രഘോഷണം വത്തിക്കാന്റെ പുതിയ നിർദേശങ്ങൾ

ഭാരതസഭയ്ക്ക് അഭിമാന നിമിഷം ...മേഘാലയയുടെ പ്രിയപ്പെട്ട ഇടയൻ ഇനി 'ധന്യൻ' | Mons Oreste Marengo

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU