GENERAL NEWS

വടക്കുകിഴക്കന്‍ ഇന്ത്യയിലെ മയക്കുമരുന്ന് മാഫിയക്ക് എതിരെ പരിശോധന , 270 കോടി രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി

2026-10-26

വടക്കുകിഴക്കന്‍ ഇന്ത്യയിലെ മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ക്കെതിരെ നടത്തിയ പരിശോധനയില്‍ 270 കോടി രൂപയുടെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി. അസം, മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങളിലായി 38 കേന്ദ്രങ്ങളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. 

മയക്കുമരുന്ന് കടത്തും അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഓപ്പറേഷന്‍ ട്രൈഡന്റ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപക പരിശോധന നടത്തിയതിന്റെ ഭാഗമായിട്ടാണ് പുതിയ കണ്ടെത്തല്‍ . ഒക്ടോബര്‍ 23-ന് ആരംഭിച്ച ഓപ്പറേഷന്‍ ട്രൈഡന്റിന്റെ ഭാഗമായി  അസം, മിസോറം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ 38 കേന്ദ്രങ്ങളിലാണ് വിവിധ ഏജന്‍സികള്‍ ഒരേസമയം പരിശോധന നടത്തിയത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, മിസോറം പൊലീസ് എന്നിവയുടെ സംയുക്ത പരിശോധനയാണ് നടന്നത് . 

പരിശോധനയെ  തുടര്‍ന്ന് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന 270 കോടി രൂപയിലധികം മൂല്യമുള്ള അനധികൃത സാമ്പത്തിക ഇടപാടുകള്‍ ഉദ്യോഗസ്ഥര്‍  കണ്ടെത്തി. മിസോറമിലെ ചംഫായിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹവാല ശൃംഖലയിലൂടെ പണം കൈമാറിയതിന്റെ വിവരങ്ങളും അന്വേഷണത്തില്‍ പുറത്തുവന്നു. അസം, നാഗാലാന്‍ഡ്, പശ്ചിമബംഗാള്‍, ത്രിപുര, ദില്ലി തുടങ്ങിയ പ്രദേശനങ്ങളില്‍ നിന്ന്  നിന്നായി 125 കോടി രൂപയുടെ പണം എത്തിയതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതായിയാണ് സൂചന . പരിശോധനയുടെ ഭാഗമായി 1,425-ലധികം മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 26 കോടി രൂപയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്തതായും റിപ്പോര്‍ട്ടുണ്ട് . ആറുപേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

മ്യാന്‍മറില്‍നിന്ന് ഇന്ത്യയിലേക്ക് ഹെറോയിന്‍, ബ്രൗണ്‍ ഷുഗര്‍, മെത്താംഫെറ്റമിന്‍ തുടങ്ങിയ ലഹരിവസ്തുക്കള്‍ കടത്തുന്നതുമായി ബന്ധപ്പെട്ട ശൃംഖലയാണ് അന്വേഷണ പരിധിയിലുള്ളത്. അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്തും പണത്തിന്റെ കൈമാറ്റവും തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്നും അധികാരികള്‍ വ്യക്തമാക്കി . മയക്കുമരുന്ന് പിടിച്ചെടുക്കുന്നതില്‍ പുറമെ അതിന് പിന്നിലുള്ള സാമ്പത്തിക ഇടപാടുകളും സഹായികളെയും കണ്ടെത്തി ശൃംഖലയുടെ അടിത്തറ തകര്‍ക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. രാജ്യത്ത് മയക്കുമരുന്ന് ശൃംഖലകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ 2029-ഓടെ ശക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി.





News

ലിബിയയില്‍ അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ട്രംപ്ദേശീയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ലിബിയയോട് ...

അമിത് ഷാ പരാമര്‍ശ കേസ് , രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍

'അസീസിയിലെ ഫ്രാന്‍സിസ്' നാടകം അരങ്ങിലേക്ക്കൊല്ലം അസീസിയുടെ പുതിയ നാടകത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടത്തി, ...

എല്ലാ ജഡ്ജിമാര്‍ക്കും പദവിയിലും അധികാരത്തിലും തുല്യസ്ഥാനം , ഒരു ബെഞ്ചും മറ്റൊരു ബെഞ്ചിനേക്കാള്‍ ഉയര്‍ന്നതോ ...

ഇസ്രായേല്‍ വിധി എഴുതുന്നു, എന്താകും നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി ? യുദ്ധാനന്തര രാഷ്ട്രീയ ഭാവിയും ...

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണം എന്ന നിവേദനം സഭയില്‍ , വിദ്യാര്‍ത്ഥി കൈപ്പമംഗലം എം എല്‍ എയ്ക്ക് നല്‍കിയ ...

നെതന്യാഹുവിന് വീണ്ടും പരസ്യ പിന്തുണയുമായി ട്രംപ്, ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് വോട്ട് ...

വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി

VIDEO NEWS

നാളെ ഇസ്രായേലിൽ തെരെഞ്ഞെടുപ്പ്.നെതന്യാഹുവിന് വോട്ട് ചെയ്യണമെന്ന് ട്രംപിന്റെ ആഹ്വാനം.

മാറുന്ന കാലത്തിൽ സുവിശേഷപ്രഘോഷണം വത്തിക്കാന്റെ പുതിയ നിർദേശങ്ങൾ

ഭാരതസഭയ്ക്ക് അഭിമാന നിമിഷം ...മേഘാലയയുടെ പ്രിയപ്പെട്ട ഇടയൻ ഇനി 'ധന്യൻ' | Mons Oreste Marengo

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU