GENERAL NEWS
'അസീസിയിലെ ഫ്രാന്‍സിസ്' നാടകം അരങ്ങിലേക്ക്കൊല്ലം അസീസിയുടെ പുതിയ നാടകത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടത്തി, ഡിസംബര്‍ മുതല്‍ കേരളത്തിലും പുറത്തും നാടകം അരങ്ങേറും, വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ 800-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാടകം, ഫാ. ഡാനി കപ്പൂച്ചിന്‍ രചന; ജിജോ ജോസഫ് സംവിധാനം
2026-10-26
കൊല്ലം അസീസി നാടക സമിതിയുടെ പുതിയ നാടകം 'അസീസിയിലെ ഫ്രാന്‍സിസ്' അരങ്ങിലേക്ക്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ എണ്ണൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന നാടകത്തിന്റെ ടൈറ്റില്‍ ലോഞ്ച് എറണാകുളം പി.ഒ.സിയില്‍ നടന്നു. ഡിസംബര്‍ മുതല്‍ കേരളത്തിനകത്തും പുറത്തുമായി വിവിധ വേദികളില്‍ നാടകം അരങ്ങേറും.
വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ എണ്ണൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൊല്ലം അസീസി നാടക സമിതിയുടെ 'അസീസിയിലെ ഫ്രാന്‍സിസ്' എന്ന പുതിയ നാടകത്തിന്റെ ടൈറ്റില്‍ ലോഞ്ച് എറണാകുളം പി.ഒ.സിയില്‍ നടന്നു.ആത്മീയ-കലാ-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ കൊല്ലം അസീസി നാടക സമിതിയുടെ പുതിയ നാടകമാണ് 'അസീസിയിലെ ഫ്രാന്‍സിസ്'.വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ സന്ദേശങ്ങളും ജീവിതവും സമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കിയാണ് 'അസീസിയിലെ ഫ്രാന്‍സിസ്' എന്ന നാടകം ഒരുക്കിയിരിക്കുന്നത്.
ഫാ. ഡാനി കപ്പൂച്ചിന്‍ നാടക രചനയും,ജിജോ ജോസഫ് സംവിധാനവും നിര്‍വഹിച്ചു.കേരള സെന്റ് ഫ്രാന്‍സിസ് അസീസി കപ്പൂച്ചിന്‍ പ്രൊവിന്‍സും കൊല്ലം അസീസിയുടെ ഡയറക്ടര്‍ ഫാ. ജോസഫ് തൈപ്പറമ്പിലും,സംഘവും ചേര്‍ന്നാണ് നാടകം സംഘടിപ്പിക്കുന്നത്.സിനിമാ നിര്‍മാതാവ് ലിനി കെ. ഫെര്‍ണാണ്ടസ് നാടകത്തിന്റെ ടൈറ്റില്‍ ലോഞ്ച് എറണാകുളം പി.ഒ.സിയില്‍ നിര്‍വഹിച്ചു. ഡിസംബര്‍ മുതല്‍ കേരളത്തിലും പുറത്തുമായി വിവിധ വേദികളില്‍ നാടകം അരങ്ങേറും.
News
ലിബിയയില്‍ അനധികൃത കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ട്രംപ്ദേശീയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ലിബിയയോട് ...
അമിത് ഷാ പരാമര്‍ശ കേസ് , രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍
വടക്കുകിഴക്കന്‍ ഇന്ത്യയിലെ മയക്കുമരുന്ന് മാഫിയക്ക് എതിരെ പരിശോധന , 270 കോടി രൂപയുടെ അനധികൃത സാമ്പത്തിക ...
എല്ലാ ജഡ്ജിമാര്‍ക്കും പദവിയിലും അധികാരത്തിലും തുല്യസ്ഥാനം , ഒരു ബെഞ്ചും മറ്റൊരു ബെഞ്ചിനേക്കാള്‍ ഉയര്‍ന്നതോ ...
ഇസ്രായേല്‍ വിധി എഴുതുന്നു, എന്താകും നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി ? യുദ്ധാനന്തര രാഷ്ട്രീയ ഭാവിയും ...
സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണം എന്ന നിവേദനം സഭയില്‍ , വിദ്യാര്‍ത്ഥി കൈപ്പമംഗലം എം എല്‍ എയ്ക്ക് നല്‍കിയ ...
നെതന്യാഹുവിന് വീണ്ടും പരസ്യ പിന്തുണയുമായി ട്രംപ്, ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് വോട്ട് ...
വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരം ഇരട്ടിയാക്കി
