GENERAL NEWS

കര്‍ണാടകയിലെ ഒളിക്യാമറാ വിവാദം, കൃപ ആല്‍വയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കെ.പി.സി.സി

2026-10-31

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെ കര്‍ണാടകയിലെ  കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ വ്യാജ  ഒളിക്യാമറാ ഓപ്പറേഷനുമായി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിവാദത്തില്‍  കെ.പി.സി.സി മുന്‍   ജനറല്‍ സെക്രട്ടറി കൃപ ആല്‍വയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കല്‍ നടപടി. നടപടി  പ്രാബല്യത്തില്‍ വവന്നതായും  കെ.പി.സി.സി അറിയിച്ചു.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യമിട്ടുള്ള അപകീര്‍ത്തികരമായ വീഡിയോ വിവാദത്തിലാണ് കര്‍ണാടകം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നടപടി എടുത്തത് . ഒളിക്യാമറാ ഓപ്പറേഷനില്‍ കൃപ ആല്‍വയുടെ പേര് ഉയര്‍ന്നുവന്നതും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണവുമാണ് നടപടിക്ക് കാരണമായി കെ.പി.സി.സി ചൂണ്ടിക്കാട്ടുന്നത്. വിവാദം പാര്‍ട്ടിക്ക് മോശം പ്രചാരണത്തിനും മാധ്യമങ്ങളില്‍ പ്രതികൂല വാര്‍ത്തകള്‍ക്കും ഇടയാക്കിയെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് എം. നാരായണസ്വാമി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ആരോപണങ്ങളില്‍ വിശദീകരണം തേടി നേരത്തെ കൃപ ആല്‍വയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. അതേസമയം, വീഡിയോയ്ക്ക് പിന്നില്‍ കൃപ ആല്‍വയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു. വീഡിയോയില്‍ ഉന്നയിച്ച ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചതും ആസൂത്രിതമായി തയ്യാറാക്കിയതുമായ കഥയാണെന്നാണ് ബെംഗളൂരു പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.






News

'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...

'റോസറി ഗാര്‍ഡന്‍' കോതമംഗലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവ് ഉദ്ഘാടനം ...

കാലിഫോര്‍ണിയയില്‍ ഹാലോവീന്‍ സ്റ്റോറില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു; ആറുപേര്‍ക്ക് പരിക്ക്, ...

വളര്‍മതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി

അരുണാചല്‍ പ്രദേശിലെ അണക്കെട്ട് വിഷയം, ജനങ്ങളുമായി ചര്‍ച്ച നടത്തുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 'മുരാസു' ആഞ്ഞടിച്ചാല്‍ കേരളത്തിലും ഇടിമിന്നലോടെ ...

ശിശുമരണം, അട്ടപ്പാടിയിലെത്തി ആരോ?ഗ്യമന്ത്രി, നിയോനാറ്റല്‍ പീഡിയാട്രി വിപുലീകരിക്കും, പീഡിയാട്രിക് ...

പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത് ഷാ

VIDEO NEWS

ഇസ്രായേലിൽ വൻ രാഷ്ട്രീയ നീക്കം | Israel Election results | Benjamin Netanyahu

ഒക്ടോബർ 7 ഭീകരാക്രമണം: ഹമാസിന്റെ രഹസ്യ പദ്ധതികളും അപൂർവ ദൃശ്യങ്ങളും പുറത്ത്| October 7 Israel attack

കിഫ്ബി തട്ടിപ്പിന്റെ അന്വേഷണത്തിന് വിപുലമായ പ്രത്യേക അന്വേഷണ സംഘം. ഈ സമയത്തെ വാര്‍ത്തകള്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU