GENERAL NEWS
കാലിഫോര്‍ണിയയില്‍ ഹാലോവീന്‍ സ്റ്റോറില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു; ആറുപേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരം, ഫെയര്‍ഫീല്‍ഡിലെ ഷോപ്പിങ് മാളിലാണ് ആക്രമണം
2026-10-31
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഹാലോവീന്‍ സ്റ്റോറില്‍ വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. ഫെയര്‍ഫീല്‍ഡിലെ ഷോപ്പിങ് മാളിലുള്ള സ്റ്റോറിലാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹാലോവീന്‍ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെടിവെപ്പ് ഉണ്ടായത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഫെയര്‍ഫീല്‍ഡിലെ സൊളാനോ ടൗണ്‍ സെന്റര്‍ ഷോപ്പിങ് മാളിലുള്ള ഹാലോവീന്‍ സ്റ്റോറിലാണ് സംഭവം.വെടിവെപ്പില്‍ ഏഴുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഒരാള്‍ ആശുപത്രിയില്‍വെച്ച് മരിച്ചു. പരിക്കേറ്റ ആറുപേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെടിയൊച്ച കേട്ടതോടെ മാളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.വിവരമറിഞ്ഞ് പൊലീസ്, അഗ്‌നിരക്ഷാസേന, മെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ വെടിവെപ്പിന്റെ കാരണം എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. മാളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചും ദൃക്‌സാക്ഷികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.
News
'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...
'റോസറി ഗാര്‍ഡന്‍' കോതമംഗലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവ് ഉദ്ഘാടനം ...
വളര്‍മതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി
അരുണാചല്‍ പ്രദേശിലെ അണക്കെട്ട് വിഷയം, ജനങ്ങളുമായി ചര്‍ച്ച നടത്തുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 'മുരാസു' ആഞ്ഞടിച്ചാല്‍ കേരളത്തിലും ഇടിമിന്നലോടെ ...
ശിശുമരണം, അട്ടപ്പാടിയിലെത്തി ആരോ?ഗ്യമന്ത്രി, നിയോനാറ്റല്‍ പീഡിയാട്രി വിപുലീകരിക്കും, പീഡിയാട്രിക് ...
കര്‍ണാടകയിലെ ഒളിക്യാമറാ വിവാദം, കൃപ ആല്‍വയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കെ.പി.സി.സി
പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത് ഷാ
