GENERAL NEWS

വളര്‍മതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി

2026-10-31

 സെക്രട്ടേറിയറ്റിനു മുന്നില്‍ മരണം വരെ നിരാഹാര സമരം നടത്തിയിരുന്ന എല്‍.പി.എസ്.ടി  റാങ്ക് ഹോള്‍ഡേഴ്‌സ് സമരസമിതി നേതാവ് എസ്. വളര്‍മതിയെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.  നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇന്ന്  ഉച്ചയോടെ പോലീസിന്റെ അടിയന്തര നടപടിയുണ്ടായത് . 

വളര്‍മതിയുടെ രക്തസമ്മര്‍ദം  അപകടകരമായ രീതിയില്‍ താഴുകയും ആരോഗ്യനില ഗുരുതരമാവുകയും ചെയ്തതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ എത്തിയത്.  വളര്‍മതിയെ മാറ്റാനുള്ള പോലീസിന്റെ നീക്കത്തെ സമരപ്പന്തലിലുണ്ടായിരുന്ന മറ്റ് ഉദ്യോഗാര്‍ത്ഥികളും എ.ബി.വി.പി പ്രവര്‍ത്തകരും  പ്രതിരോധിച്ചു. പോലീസിനെ തടയാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി . കഴിഞ്ഞ തവണ 13 ദിവസം നിരാഹാരം കിടന്നിട്ടും തിരിഞ്ഞുനോക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാണിച്ച് വളര്‍മതിയെ ബലംപ്രയോഗിച്ച് നീക്കിയതെന്നും, കേസും അറസ്റ്റും കാണിച്ച് സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സമരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി. തങ്ങളെ ഭയപ്പെടുത്തി നിര്‍ത്തിക്കാന്‍ വേണ്ടിയല്ല ഈ സമരം തുടങ്ങിയതെന്നും, ആവശ്യങ്ങളില്‍ വ്യക്തമായ തീരുമാനം വരുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി . പോലീസ് ബലം പ്രയോഗിച്ചാണ് വളര്‍മതിയെ നീക്കിയത് . തങ്ങളുടെ നേതാവിനെ തിരിച്ചുകിട്ടണമെന്നും പൂര്‍വ്വാധികം ശക്തമായി സമരം തുടരുമെന്നും സമരക്കാര്‍ പറഞ്ഞു . 








News

'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...

'റോസറി ഗാര്‍ഡന്‍' കോതമംഗലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവ് ഉദ്ഘാടനം ...

കാലിഫോര്‍ണിയയില്‍ ഹാലോവീന്‍ സ്റ്റോറില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു; ആറുപേര്‍ക്ക് പരിക്ക്, ...

അരുണാചല്‍ പ്രദേശിലെ അണക്കെട്ട് വിഷയം, ജനങ്ങളുമായി ചര്‍ച്ച നടത്തുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 'മുരാസു' ആഞ്ഞടിച്ചാല്‍ കേരളത്തിലും ഇടിമിന്നലോടെ ...

ശിശുമരണം, അട്ടപ്പാടിയിലെത്തി ആരോ?ഗ്യമന്ത്രി, നിയോനാറ്റല്‍ പീഡിയാട്രി വിപുലീകരിക്കും, പീഡിയാട്രിക് ...

കര്‍ണാടകയിലെ ഒളിക്യാമറാ വിവാദം, കൃപ ആല്‍വയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കെ.പി.സി.സി

പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത് ഷാ

VIDEO NEWS

ഇസ്രായേലിൽ വൻ രാഷ്ട്രീയ നീക്കം | Israel Election results | Benjamin Netanyahu

ഒക്ടോബർ 7 ഭീകരാക്രമണം: ഹമാസിന്റെ രഹസ്യ പദ്ധതികളും അപൂർവ ദൃശ്യങ്ങളും പുറത്ത്| October 7 Israel attack

കിഫ്ബി തട്ടിപ്പിന്റെ അന്വേഷണത്തിന് വിപുലമായ പ്രത്യേക അന്വേഷണ സംഘം. ഈ സമയത്തെ വാര്‍ത്തകള്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU