GENERAL NEWS

അരുണാചല്‍ പ്രദേശിലെ അണക്കെട്ട് വിഷയം, ജനങ്ങളുമായി ചര്‍ച്ച നടത്തുന്നു

2026-10-31

അരുണാചല്‍ പ്രദേശിലെ നിര്‍ദിഷ്ട സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ് പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു . ഇതിനായി  ജനങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു .  ജനങ്ങളുടെ അനുവാദമില്ലാതെ  അണക്കെട്ട് പദ്ധതി മുന്നോട്ടുകൊണ്ടുപോകില്ലെന്നും നിലവില്‍ സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള സഹകരണമാണ് സര്‍ക്കാര്‍ തേടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അണക്കെട്ട് നിര്‍മാണത്തെക്കുറിച്ച് അന്തിമ  തീരുമാനമെടുത്തിട്ടില്ലെന്നും പദ്ധതിയുടെ പ്രായോഗികത പരിശോധിക്കുന്ന സാധ്യത  റിപ്പോര്‍ട്ട് മാത്രമാണ് തയ്യാറാക്കുന്നതെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. റിപ്പോര്‍ട്ടില്‍ പദ്ധതി പ്രായോഗികമാണെന്ന് കണ്ടെത്തിയാല്‍ പോലും നിയമപരമായ വ്യവസ്ഥകള്‍ പാലിച്ച് പ്രദേശവാസികളുമായി ചര്‍ച്ച നടത്തിയ ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിയാങ്, അപ്പര്‍ സിയാങ് ജില്ലകളിലെ ജനങ്ങള്‍ക്കിടയില്‍ പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും  ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സ്ഥിഗതികളെകുറിച്ച നേരിട്ട് വിലയിരുത്താനും ജനങ്ങളെ ബോധ്യപ്പെടുത്താനും  ആദി ബാനെ കെബാങ് യുവജന വിഭാഗത്തെയും ആദി സ്റ്റുഡന്റ്‌സ് യൂണിയനെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. 

  11,200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനശേഷിയുള്ള വന്‍കിട പദ്ധതിയാണ് സിയാങ് നദിയില്‍ നിര്‍മിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി എന്‍.എച്ച്.പി.സിയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിന് പുറമെ ജലസംഭരണവും ജലനിയന്ത്രണവും തന്ത്രപ്രധാനമായ ലക്ഷ്യങ്ങളും പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ പദ്ധതിക്കെതിരെ തദ്ദേശീയ ആദി ഗോത്രവിഭാഗങ്ങള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന ആശങ്ക, ജനങ്ങളുടെ കുടിയൊഴിപ്പിക്കല്‍, പാരമ്പര്യ ഭൂമിയും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുമെന്ന ഭയം എന്നിവയാണ് പ്രധാന എതിര്‍പ്പുകള്‍. പരിസ്ഥിതി ആഘാതവും ഭൂകമ്പസാധ്യതയുള്ള മേഖലയിലെ അണക്കെട്ടിന്റെ സുരക്ഷയും ജങ്ങള്‍ക്ക് ഇടയില്‍ ആശങ്ക വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു .    

    പദ്ധതിക്കെതിരായ പ്രതിഷേധം ഈ മാസം  ശക്തമായിരുന്നു.  സംഘര്‍ഷസാഹചര്യം കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. സര്‍ക്കാരും പദ്ധതി എതിര്‍ക്കുന്ന സംഘടനകളും തമ്മില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാന്‍ സമാധാന സമിതി രൂപീകരിക്കാനും അരുണാചല്‍ ഇന്‍ഡിജിനസ് ട്രൈബ്‌സ് ഫോറം നിര്‍ദേശിച്ചിട്ടുണ്ട്.







News

'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...

'റോസറി ഗാര്‍ഡന്‍' കോതമംഗലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവ് ഉദ്ഘാടനം ...

കാലിഫോര്‍ണിയയില്‍ ഹാലോവീന്‍ സ്റ്റോറില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു; ആറുപേര്‍ക്ക് പരിക്ക്, ...

വളര്‍മതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 'മുരാസു' ആഞ്ഞടിച്ചാല്‍ കേരളത്തിലും ഇടിമിന്നലോടെ ...

ശിശുമരണം, അട്ടപ്പാടിയിലെത്തി ആരോ?ഗ്യമന്ത്രി, നിയോനാറ്റല്‍ പീഡിയാട്രി വിപുലീകരിക്കും, പീഡിയാട്രിക് ...

കര്‍ണാടകയിലെ ഒളിക്യാമറാ വിവാദം, കൃപ ആല്‍വയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കെ.പി.സി.സി

പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത് ഷാ

VIDEO NEWS

ഇസ്രായേലിൽ വൻ രാഷ്ട്രീയ നീക്കം | Israel Election results | Benjamin Netanyahu

ഒക്ടോബർ 7 ഭീകരാക്രമണം: ഹമാസിന്റെ രഹസ്യ പദ്ധതികളും അപൂർവ ദൃശ്യങ്ങളും പുറത്ത്| October 7 Israel attack

കിഫ്ബി തട്ടിപ്പിന്റെ അന്വേഷണത്തിന് വിപുലമായ പ്രത്യേക അന്വേഷണ സംഘം. ഈ സമയത്തെ വാര്‍ത്തകള്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU