CHURCH NEWS
'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ മുന്നറിയിപ്പുമായി ലെയോ പതിനാലാമന്‍ പാപ്പ, യന്ത്രങ്ങള്‍ വെറും ഉപകരണങ്ങള്‍ മാത്രമാണ്, വ്യക്തികളല്ല , എഐ സാങ്കേതികവിദ്യ പൊതുന•യ്ക്കായി ഉപയോഗിക്കണമെന്ന് ആഹ്വാനം, മാരകമായ സ്വയംഭരണ ആയുധങ്ങള്‍ നിരോധിക്കണം: പാപ്പ
2026-10-31
മനുഷ്യന്റെ ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ഒരു കാരണവശാലും നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. വത്തിക്കാനില്‍ സംഘടിപ്പിച്ച 'ദി ഫ്യൂച്ചര്‍ ഓഫ് എഐ' ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പാപ്പ എഐ സാങ്കേതികവിദ്യയുടെ അപകടസാധ്യതകളെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.
മനുഷ്യന്റെ ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ഒരു കാരണവശാലും നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. വത്തിക്കാനില്‍ സംഘടിപ്പിച്ച 'ദി ഫ്യൂച്ചര്‍ ഓഫ് എഐ' ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പാപ്പ എഐ സാങ്കേതികവിദ്യയുടെ അപകടസാധ്യതകളെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.
പോന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫും ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്ര സമ്മേളനത്തിലാണ് നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട് ലിയോ മാര്‍പാപ്പ വ്യക്തമാക്കിയത്. സാങ്കേതികവിദ്യയുടെ ഭാവി മുന്‍കൂട്ടി നിര്‍ണ്ണയിക്കപ്പെട്ട ഒന്നല്ലെന്നും, അത് മനുഷ്യരാശിയുടെ തീരുമാനങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
തന്റെ 'മാഗ്‌നിഫിക്ക ഹ്യുമാനിറ്റാസ്' എന്ന വിജ്ഞാപനത്തെ ആസ്പദമാക്കി അഞ്ച് പ്രധാന നിര്‍ദ്ദേശങ്ങളാണ് പാപ്പ മുന്നോട്ടുവെച്ചത്. യന്ത്രങ്ങള്‍ ഉപകരണങ്ങള്‍ മാത്രമാണ്, വ്യക്തികളല്ല. അവയ്ക്ക് അനുഭവങ്ങളോ സ്‌നേഹമോ ഉത്തരവാദിത്തബോധമോ ഇല്ല. അതിനാല്‍ എഐ സിസ്റ്റങ്ങള്‍ക്ക് നിയമപരമായ വ്യക്തിത്വം നല്‍കുന്നത് യഥാര്‍ത്ഥ കുറ്റക്കാരെ മറച്ചുപിടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് പാപ്പ വ്യക്തമാക്കി.
മനുഷ്യ ജീവനും സ്വാതന്ത്ര്യത്തിനും മേലുള്ള ആക്രമണങ്ങള്‍ തീരുമാനിക്കാന്‍ എഐയെ അനുവദിക്കരുത്. സ്വയം തീരുമാനമെടുത്ത് ആക്രമണം നടത്തുന്ന ആയുധങ്ങള്‍ നിരോധിക്കാന്‍ വരാനിരിക്കുന്ന ജനീവ ഉച്ചകോടിയില്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്ന് പാപ്പ ആവശ്യപ്പെട്ടു.
നിര്‍മ്മിത ബുദ്ധി ഏതാനും ചില ധനികരുടെയോ ശക്തികളുടെയോ ലാഭത്തിനല്ലാതെ, സാധാരണക്കാരുടെ പൊതുന•യ്ക്കായി തിരിച്ചുവിടണമെന്നും, വ്യക്തമായ ധാര്‍മ്മിക ചട്ടക്കൂടുകള്‍ നിര്‍മ്മിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സ്വതന്ത്ര സംവിധാനങ്ങള്‍ വേണമെന്നും ആഹ്വാനം ചെയ്താണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.
സാങ്കേതിക മുന്നേറ്റങ്ങള്‍ക്കിടയിലും മനുഷ്യത്വത്തിനും ആത്മീയ മൂല്യങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് വത്തിക്കാന്‍ നല്‍കുന്നത്.
News
'റോസറി ഗാര്‍ഡന്‍' കോതമംഗലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവ് ഉദ്ഘാടനം ...
കാലിഫോര്‍ണിയയില്‍ ഹാലോവീന്‍ സ്റ്റോറില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു; ആറുപേര്‍ക്ക് പരിക്ക്, ...
വളര്‍മതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി
അരുണാചല്‍ പ്രദേശിലെ അണക്കെട്ട് വിഷയം, ജനങ്ങളുമായി ചര്‍ച്ച നടത്തുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 'മുരാസു' ആഞ്ഞടിച്ചാല്‍ കേരളത്തിലും ഇടിമിന്നലോടെ ...
ശിശുമരണം, അട്ടപ്പാടിയിലെത്തി ആരോ?ഗ്യമന്ത്രി, നിയോനാറ്റല്‍ പീഡിയാട്രി വിപുലീകരിക്കും, പീഡിയാട്രിക് ...
കര്‍ണാടകയിലെ ഒളിക്യാമറാ വിവാദം, കൃപ ആല്‍വയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കെ.പി.സി.സി
പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത് ഷാ
