GENERAL NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 'മുരാസു' ആഞ്ഞടിച്ചാല്‍ കേരളത്തിലും ഇടിമിന്നലോടെ മഴ സാധ്യത
2026-10-31
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നിങ്ങാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ ഇന്ത്യ നിര്‍ദ്ദേശിച്ച 'മുരാസു' എന്ന പേരില്‍ അറിയപ്പെടും. ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് സാധ്യത പ്രവചിച്ചതോടെ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി മാറി ആന്ധ്രാ തീരത്തേക്ക് നിങ്ങാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ ഇന്ത്യ നിര്‍ദ്ദേശിച്ച 'മുരാസു' എന്ന പേരില്‍ അറിയപ്പെടും. ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് സാധ്യത പ്രവചിച്ചതോടെ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്കും ആന്‍ഡമാന്‍ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദം തുടരുന്നുണ്ട്. അടുത്ത 6 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി നവംബര്‍ 2-ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നവംബര്‍ ഒന്ന് മുതല്‍ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30- 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാലാം തീയതി വരെ കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .
News
'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...
'റോസറി ഗാര്‍ഡന്‍' കോതമംഗലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവ് ഉദ്ഘാടനം ...
കാലിഫോര്‍ണിയയില്‍ ഹാലോവീന്‍ സ്റ്റോറില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു; ആറുപേര്‍ക്ക് പരിക്ക്, ...
വളര്‍മതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി
അരുണാചല്‍ പ്രദേശിലെ അണക്കെട്ട് വിഷയം, ജനങ്ങളുമായി ചര്‍ച്ച നടത്തുന്നു
ശിശുമരണം, അട്ടപ്പാടിയിലെത്തി ആരോ?ഗ്യമന്ത്രി, നിയോനാറ്റല്‍ പീഡിയാട്രി വിപുലീകരിക്കും, പീഡിയാട്രിക് ...
കര്‍ണാടകയിലെ ഒളിക്യാമറാ വിവാദം, കൃപ ആല്‍വയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കെ.പി.സി.സി
പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത് ഷാ
