GENERAL NEWS

ശിശുമരണം, അട്ടപ്പാടിയിലെത്തി ആരോ?ഗ്യമന്ത്രി, നിയോനാറ്റല്‍ പീഡിയാട്രി വിപുലീകരിക്കും, പീഡിയാട്രിക് ആംബുലന്‍സ് കൊണ്ടുവരും

2026-10-31

 അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. പല ഡോക്ടര്‍മാര്‍ക്കും അട്ടപ്പാടിയിലേക്ക് വരാന്‍ മടിയെങ്കിലും, കൂടുതല്‍ പേരെ ഉടന്‍ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. ശിശുമരണങ്ങളില്‍ ആരോഗ്യസംവിധാനങ്ങളിലെ പോരായ്മകള്‍ നേരിട്ട് വിലയിരുത്താന്‍ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തി. 

അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുവാണ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ശിശുമരണങ്ങളില്‍ ആരോഗ്യസംവിധാനങ്ങളിലെ പോരായ്മകള്‍ നേരിട്ട് വിലയിരുത്താന്‍ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെത്തി. അതേസമയം ശിശുമരണങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് അട്ടപ്പാടിയില്‍ കരിദിനം ആചരിച്ചു.അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ആരോഗ്യവകുപ്പിലെ വിദഗ്ധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. കോട്ടത്തറ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചു. പീഡിയാട്രിക് ആംബുലന്‍സ് എത്തിക്കുന്നതിനൊപ്പം നിയോനാറ്റല്‍ പീഡിയാട്രി വിഭാഗം വിപലീകരിക്കുകയും ഫീല്‍ഡ് സ്റ്റാഫുകളുടെ എണ്ണവും വര്‍ധിപ്പിക്കുകയും ചെയ്യും . ജനനി ജ•രക്ഷ പദ്ധതിയില്‍ പണത്തിന് പകരം പോഷകാഹാരം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. ഫണ്ട് ലഭിക്കാത്തതിനാലാണ് കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം അവതാളത്തിലായതെന്നും കുടിശ്ശിക ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. 









News

'മനുഷ്യജീവനെയെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍മ്മിത ബുദ്ധിക്ക് വിട്ടുനല്‍കരുത്' , വത്തിക്കാനില്‍ ...

'റോസറി ഗാര്‍ഡന്‍' കോതമംഗലം രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവ് ഉദ്ഘാടനം ...

കാലിഫോര്‍ണിയയില്‍ ഹാലോവീന്‍ സ്റ്റോറില്‍ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു; ആറുപേര്‍ക്ക് പരിക്ക്, ...

വളര്‍മതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി

അരുണാചല്‍ പ്രദേശിലെ അണക്കെട്ട് വിഷയം, ജനങ്ങളുമായി ചര്‍ച്ച നടത്തുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 'മുരാസു' ആഞ്ഞടിച്ചാല്‍ കേരളത്തിലും ഇടിമിന്നലോടെ ...

കര്‍ണാടകയിലെ ഒളിക്യാമറാ വിവാദം, കൃപ ആല്‍വയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കെ.പി.സി.സി

പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത് ഷാ

VIDEO NEWS

ഇസ്രായേലിൽ വൻ രാഷ്ട്രീയ നീക്കം | Israel Election results | Benjamin Netanyahu

ഒക്ടോബർ 7 ഭീകരാക്രമണം: ഹമാസിന്റെ രഹസ്യ പദ്ധതികളും അപൂർവ ദൃശ്യങ്ങളും പുറത്ത്| October 7 Israel attack

കിഫ്ബി തട്ടിപ്പിന്റെ അന്വേഷണത്തിന് വിപുലമായ പ്രത്യേക അന്വേഷണ സംഘം. ഈ സമയത്തെ വാര്‍ത്തകള്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU