GENERAL NEWS

മുംബൈ ചബാദ് ഹൗസ് നിരീക്ഷിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍, നവി മുംബൈ സ്വദേശി യഷ് സിങ്ങിനെ പിടികൂടി, അറസ്റ്റിലായത് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ നടപടി, ഒറ്റപ്പാലത്ത് അറസ്റ്റിലായ ഗുരുമൂര്‍ത്തിയുമായി ബന്ധമെന്ന് കണ്ടെത്തല്‍

2026-11-16

മുംബൈയിലെ ജൂതകേന്ദ്രമായ ചബാദ് ഹൗസ് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചെന്ന കേസില്‍ 20 വയസ്സുകാരന്‍ അറസ്റ്റില്‍. നവി മുംബൈ സ്വദേശി യഷ് സിങ്ങിനെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിയെ കേരള പൊലീസിന് കൈമാറി.

മുംബൈയിലെ ജൂതകേന്ദ്രമായ ചബാദ് ഹൗസ് ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിച്ചെന്ന കേസില്‍ 20 വയസ്സുകാരനെ അറസ്റ്റ് ചെയ്തു.നവി മുംബൈ സ്വദേശി യഷ് സിങ്ങിനെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.2008ലെ മുംബൈ ഭീകരാക്രമണത്തില്‍ ഭീകരര്‍ ലക്ഷ്യമിട്ട പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ദക്ഷിണ മുംബൈയിലെ ചബാദ് ഹൗസ്. ഈ കേന്ദ്രത്തിന്റെയും പരിസരത്തെയും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി വിവരങ്ങള്‍ ശേഖരിച്ചെന്നാണ് യഷ് സിങ്ങിനെതിരായ ആരോപണം.വിദേശത്തുള്ള ക്രിമിനല്‍ സംഘങ്ങളുമായും ദേശവിരുദ്ധ ശക്തികളുമായും സമൂഹമാധ്യമങ്ങള്‍ വഴി ഇയാള്‍ ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണസംഘം പറയുന്നു. ടെലിഗ്രാം വഴിയാണ് ഇയാള്‍ക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. ജൂതരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, വിദേശ പൗര•ാര്‍ എത്തുന്ന സ്ഥലങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങളും കൃത്യമായ ലൊക്കേഷനുകളും ശേഖരിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി പണം കൈപ്പറ്റിയതായും അന്വേഷണസംഘം ആരോപിക്കുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസിലെ മറ്റൊരു പ്രതിയുമായി ബന്ധമുണ്ട്ന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒറ്റപ്പാലത്തുനിന്ന് അറസ്റ്റിലായ ഗുരുമൂര്‍ത്തിയാണ് യഷ് സിങ്ങിനെ റിക്രൂട്ട് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.. ഇരുവരും മാസങ്ങളായി ബന്ധം പുലര്‍ത്തിയിരുന്നതായും പണം കൈമാറിയിരുന്നതായും അന്വേഷണസംഘം സംശയിക്കുന്നു.കേരളത്തിലെത്തിച്ച യഷ് സിങ്ങിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും വിദേശത്തുനിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് പിന്നില്‍ ആരൊക്കെയാണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.




News

പഞ്ചാബില്‍ ബിജെപിയും ശിരോമണി അകാലിദളും വീണ്ടും ഒന്നിക്കുന്നു

പാത്രിയാര്‍ക്കീസ് ബാവ മടങ്ങി

തായ്ലന്‍ഡിലെ ഫുക്കറ്റില്‍ വന്‍ തീപിടിത്തം, വാണിജ്യ കെട്ടിടം കത്തിനശിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം

യുഎസ്-ഇറാന്‍ പോര്‍മുഖം തുറക്കുന്നു: യു.എസ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ പരസ്യ ഭീഷണി, ആശങ്കയില്‍ ...

പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന ...

സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...

ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു ...

4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ ...

VIDEO NEWS

ആൻഡീസ് മുതൽ ആമസോൺ വരെ;പെറുവിൽ പുതുചരിത്രമെഴുതി പാപ്പ.

യുഎസ് ഇറാന്‍ പോര്‍മുഖം തുറക്കുന്നോ?പരസ്യ വെല്ലുവിളികളുമായി യുഎസും ഇറാനും. ഈ സമയത്തെ വാര്‍ത്തകള്‍

ശുദ്ധീകരണ സ്ഥലത്ത് പോകാതെ നേരിട്ട് സ്വർഗ്ഗത്തിൽ പോകാൻ ആർക്ക് സാധിക്കും?| MARIYAM KALATHINTE ADAYALAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU