GENERAL NEWS

തായ്ലന്‍ഡിലെ ഫുക്കറ്റില്‍ വന്‍ തീപിടിത്തം, വാണിജ്യ കെട്ടിടം കത്തിനശിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം

2026-11-16

തായ്ലന്‍ഡിന്റെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പതിനൊന്ന് പേര്‍ മരിച്ചു. നഗരത്തിലെ വാണിജ്യ കെട്ടിട സമുച്ചയത്തിലാണ് പുലര്‍ച്ചെയോടെ ഈ ദാരുണ ദുരന്തം ഉണ്ടായത്. കെട്ടിടത്തില്‍ നിന്നും ആളിപ്പടര്‍ന്ന തീ സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു.

തായ്ലന്‍ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഫുക്കറ്റില്‍ വാണിജ്യ കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പതിനൊന്ന് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് വന്‍ ദുരന്തം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ മുപ്പത്തിയാറിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനത്തില്‍ നിന്നും പടര്‍ന്ന തീ പിന്നീട് സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു. താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന നൂറിലധികം മോട്ടോര്‍സൈക്ലുകളിലെ ഇന്ധനവും റബ്ബര്‍ ടയറുകളും പ്ലാസ്റ്റിക് വസ്തുക്കളും കത്തിയമര്‍ന്നതാണ് തീപിടിത്തത്തിന്റെ തീവ്രത പെട്ടെന്ന് വര്‍ദ്ധിപ്പിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന പലരും രക്ഷപ്പെടാനായി മുകളിലത്തെ നിലകളിലേക്ക് ഓടിക്കയറിയെങ്കിലും കനത്ത പുക കാരണം പുറത്തുകടക്കാനാകാതെ ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നു. പുക ശ്വസിച്ചതാണ് മരണങ്ങളില്‍ കൂടുതലും ഉണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരില്‍ തായ്ലന്‍ഡ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് തീ പൂര്‍ണ്ണമായി നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തായ്ലന്‍ഡില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ ഗുരുതരമായ വീഴ്ചകള്‍ മൂലം മുന്‍പും സമാനമായ നിരവധി ദാരുണ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളത് രാജ്യത്ത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 





News

പഞ്ചാബില്‍ ബിജെപിയും ശിരോമണി അകാലിദളും വീണ്ടും ഒന്നിക്കുന്നു

പാത്രിയാര്‍ക്കീസ് ബാവ മടങ്ങി

മുംബൈ ചബാദ് ഹൗസ് നിരീക്ഷിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍, നവി മുംബൈ സ്വദേശി യഷ് സിങ്ങിനെ പിടികൂടി, ...

യുഎസ്-ഇറാന്‍ പോര്‍മുഖം തുറക്കുന്നു: യു.എസ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ പരസ്യ ഭീഷണി, ആശങ്കയില്‍ ...

പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന ...

സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...

ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു ...

4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ ...

VIDEO NEWS

ആൻഡീസ് മുതൽ ആമസോൺ വരെ;പെറുവിൽ പുതുചരിത്രമെഴുതി പാപ്പ.

യുഎസ് ഇറാന്‍ പോര്‍മുഖം തുറക്കുന്നോ?പരസ്യ വെല്ലുവിളികളുമായി യുഎസും ഇറാനും. ഈ സമയത്തെ വാര്‍ത്തകള്‍

ശുദ്ധീകരണ സ്ഥലത്ത് പോകാതെ നേരിട്ട് സ്വർഗ്ഗത്തിൽ പോകാൻ ആർക്ക് സാധിക്കും?| MARIYAM KALATHINTE ADAYALAM

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU