GENERAL NEWS

പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന നടപടികള്‍ക്ക് അംഗീകാരം, ആദ്യ മുളന്തുരുത്തി സുന്നഹദോസിനു നേതൃത്വം നല്‍കിയത് പത്രോസ് ബാവാ

2026-11-15

പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക്. മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിലായിരുന്നു വിശുദ്ധപദവിക്കായുള്ള അംഗീകാരം നല്‍കിയത്. 

ആദ്യ മുളന്തുരുത്തി സുന്നഹദോസിനു നേതൃത്വം നല്‍കിയ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്ക് എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ തുടക്കമായി. ആഗോള സുന്നഹദോസില്‍ മലങ്കര സഭയുടേതായി വന്ന നിര്‍ദേശത്തിനു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ അനുമതി നല്‍കുകയായിരുന്നു. 1872 ല്‍ അന്ത്യോക്യ പാത്രീയര്‍ക്കീസ് ആയി വാഴിക്കപ്പെട്ട പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവായാണു മലങ്കരയില്‍ സന്ദര്‍ശനം നടത്തിയ ആദ്യ പാത്രിയര്‍ക്കീസ് ബാവാ. 1798ല്‍ ഇറാഖിലെ മൊസൂളിലായിരുന്നു ജനനം. മലങ്കരയിലെ ആദ്യ സുന്നഹദോസ് 1876 ജൂണ്‍ 28ന് മുളന്തുരുത്തി പള്ളിയില്‍ വിളിച്ചു കൂട്ടിയത് പത്രോസ് തൃതീയന്‍ ബാവയാണ്. 150 വര്‍ഷം മുന്‍പു മലങ്കരയില്‍ ആദ്യമായി മൂറോന്‍ കൂദാശ നിര്‍വഹിച്ച പാത്രിയര്‍ക്കീസും അദ്ദേഹമായിരുന്നു. മലങ്കര സഭയെ 7 ഭദ്രാസനങ്ങളായി വിഭജിച്ച് 6 മെത്രാപ്പൊലീത്തമാരെ വാഴിച്ചു. 1877 മേയ് 16ന് ഇന്ത്യയില്‍ നിന്നു മടങ്ങി. 1894ല്‍ കാലം ചെയ്തു.





News

സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...

ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു ...

4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ ...

ഇടയനെ വരവേറ്റ് പെറു, വിശ്വാസത്തിന്റെയും നീതിയുടെയും സന്ദേശം, പെറുവില്‍ വിശ്വാസത്തിന്റെ മഹാസംഗമം, പരിശുദ്ധ ...

മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026 ലൂര്‍ദ്ദ് കത്തീഡ്രലില്‍, മാതാവിന്റെ ഏഴ് ആനന്ദങ്ങളിലൂടെ ക്രിസ്തുവിലേക്കൊരു ...

ഇന്ത്യ-ഫിലിപ്പീന്‍സ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്, ഇരുരാജ്യങ്ങളും കടന്നുപോകുന്നത് നിര്‍ണ്ണായക ...

അഹമ്മദാബാദില്‍ വന്‍ ലഹരിമരുന്ന് വേട്ട വീടിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത എം.ഡി ലാബ് ...

തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ വന്‍ മുന്നേറ്റം

VIDEO NEWS

"ഞാൻ കൊതിച്ച ആ ആഗ്രഹം ഇന്ന് സഫലമായി" അഭിവന്ദ്യ തട്ടിൽ പിതാവിന്റെ മനോഹരമായ പ്രസംഗം.

ഭൂമിക്കുമുകളിലെ ലോക രാജ്യങ്ങളുടെ അദൃശ്യ യുദ്ധം

ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു.നെതന്യാഹുവിനെ പിടിച്ചുകേട്ടാന്‍ ഐസെന്‍കോട്ട് രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU