GENERAL NEWS

4 രൂപയ്ക്ക് കിട്ടുന്ന വൈദ്യുതി 11 രൂപയ്ക്ക് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടെന്ന് പിണറായി വിജയന്‍, ഖജനാവിന് വലിയ നഷ്ടമെന്ന് പ്രതിപക്ഷ നേതാവ്

2026-11-15

വിഇഎച്ച് ഗ്ലോബല്‍ എന്ന കമ്പനിയില്‍ നിന്ന് ടെണ്ടറോ റഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കില്‍ യുഡിഎഫ് സര്‍ക്കാര്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വൈദ്യുതിനിയമത്തിലെ സെക്ഷന്‍ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങല്‍വില നിര്‍ണയിക്കാവൂ എന്ന് പിണറായി ചൂണ്ടിക്കാട്ടി .

വിഇഎച്ച് ഗ്ലോബല്‍ എന്ന കമ്പനിയില്‍ നിന്ന് ടെണ്ടറോ റഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ യൂണിറ്റിന് 11 രൂപ നിരക്കില്‍ യുഡിഎഫ് സര്‍ക്കാര്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു .ഈ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.വൈദ്യുതിനിയമത്തിലെ സെക്ഷന്‍ 62, 63 പ്രകാരം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച രീതിയിലോ, മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങല്‍വില നിര്‍ണയിക്കാവൂ എന്ന് പിണറായി ചൂണ്ടിക്കാട്ടി .എന്നാല്‍, കഴിഞ്ഞ മാസം വിഇഎച്ച് ഗ്ലോബലില്‍ നിന്നും യൂണിറ്റിന് 11 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചത് വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ്. ഈ വഴിവിട്ട നടപടിക്ക് റെഗുലേറ്ററി കമ്മീഷന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടുമില്ല. കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതല്‍ നാല് രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് സര്‍ക്കാര്‍ ഈ കരാര്‍ ഒപ്പിട്ടത്. ഇതിലൂടെ  സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ്  ഉണ്ടായിരിക്കുന്നതെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു .സെപ്റ്റംബര്‍ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നല്‍കണമെന്ന വിഇഎച്ചിന്റെ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. വിഇഎച്ചിന് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവില്‍ തന്നെ പറയുന്നുണ്ട് . യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാര്‍ നല്‍കിയത് ആരുടെ താല്പര്യപ്രകാരമാണെന്നും  ജി.എന്‍.എ കരാറിലെ അഴിമതിയെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്, 'കരാറില്‍ ഒപ്പിട്ടില്ലല്ലോ' എന്ന മറുപടി നല്‍കി ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ അങ്ങനെ പറയാനാകില്ലയെന്നും . ഒപ്പിട്ട ഈ അഴിമതിക്കരാറിനെക്കുറിച്ചെങ്കിലും ജനങ്ങളോട് വ്യക്തമായ ഒരു മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.









News

പരിശുദ്ധ പത്രോസ് തൃതീയന്‍ ബാവാ വിശുദ്ധപദവിയിലേക്ക് , പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ പ്രഖ്യാപന ...

സഭാ സമാധാനത്തിന് എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ...

ചരിത്രസ്മരണകള്‍ക്ക് പുതുജീവന്‍..! മുളന്തുരുത്തിയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്നു ...

ഇടയനെ വരവേറ്റ് പെറു, വിശ്വാസത്തിന്റെയും നീതിയുടെയും സന്ദേശം, പെറുവില്‍ വിശ്വാസത്തിന്റെ മഹാസംഗമം, പരിശുദ്ധ ...

മരിയന്‍ ഡിവൈന്‍ എക്‌സ്‌പോ 2026 ലൂര്‍ദ്ദ് കത്തീഡ്രലില്‍, മാതാവിന്റെ ഏഴ് ആനന്ദങ്ങളിലൂടെ ക്രിസ്തുവിലേക്കൊരു ...

ഇന്ത്യ-ഫിലിപ്പീന്‍സ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്, ഇരുരാജ്യങ്ങളും കടന്നുപോകുന്നത് നിര്‍ണ്ണായക ...

അഹമ്മദാബാദില്‍ വന്‍ ലഹരിമരുന്ന് വേട്ട വീടിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത എം.ഡി ലാബ് ...

തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ വന്‍ മുന്നേറ്റം

VIDEO NEWS

"ഞാൻ കൊതിച്ച ആ ആഗ്രഹം ഇന്ന് സഫലമായി" അഭിവന്ദ്യ തട്ടിൽ പിതാവിന്റെ മനോഹരമായ പ്രസംഗം.

ഭൂമിക്കുമുകളിലെ ലോക രാജ്യങ്ങളുടെ അദൃശ്യ യുദ്ധം

ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു.നെതന്യാഹുവിനെ പിടിച്ചുകേട്ടാന്‍ ഐസെന്‍കോട്ട് രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU