GENERAL NEWS

അരിയില്‍ ഷുക്കൂര്‍ വധക്കേസ് , വിധി ഇന്ന് , സി ബി ഐ കോടതിയില്‍ വന്‍ സുരക്ഷാ

2026-11-19

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ഇന്ന് വിധി വരുന്ന പശ്ചാത്തലത്തില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കി . കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കോടതിയില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുന്നത്. സന്ദര്‍ശകരെയും കക്ഷികളെയും കോടതി കവാടത്തില്‍ കര്‍ശനമായി പരിശോധിച്ച് പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത് .വിധി ഇന്ന് വരാനിരിക്കെ കണ്ണൂര്‍ അരിയിലില്‍ കനത്ത പോലീസ് സുരക്ഷ ശക്തമാക്കി . 

അരിയില്‍ ജുമാ മസ്ജിദിന് സമീപവും ഷുക്കൂറിന്റെ വീടിന് സമീപവും പോലീസുകാരെ നിയോഗിച്ചു . 2012 ഫെബ്രുവരി 20-നാണ് കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ സ്വദേശിയും എം.എസ്.എഫ്-യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. 14 വര്‍ഷത്തിന് ശേഷമാണ് എറണാകുളം പ്രത്യേക സിബിഐ കോടതി കേസില്‍ വിധി പ്രസ്താവിക്കുന്നത് . കേസില്‍ ആകെ 33 പ്രതികളാണ് ഉണ്ടായിരുന്നത് ഇതില്‍ രണ്ടുപേര്‍ വിചാരണയ്ക്കിടെ മരിച്ചതിനാല്‍ 31 പേരാണ് വിധി നേരിടുന്നത്. സിപിഎം നേതാക്കളായ പി. ജയരാജന്‍ , ടി.വി. രാജേഷ് , സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത്  എന്നിവര്‍ പ്രതിപ്പട്ടികയിലുണ്ട് .  സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായതിന് പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക നല്‍കിയ ഹര്‍ജിയിലാണ് 2016-ല്‍ ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിട്ടത് . തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ വെച്ച് പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും അറിവോടെയാണ് കൊലപാതക ഗൂഢാലോചന നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. എന്നാല്‍, ഈ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ചിരുന്ന പല നിര്‍ണായക സാക്ഷികളും വിചാരണയ്ക്കിടെ കോടതിയില്‍ ഹാജരാകുകയോ മൊഴി നല്‍കുകയോ ചെയ്തില്ല. ആകെ 81 സാക്ഷികളുണ്ടായിരുന്നതില്‍ 41 പേരെ മാത്രമാണ് കോടതി വിസ്തരിച്ചത് . ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷനുണ്ടായ ചില തിരിച്ചടികള്‍ പി. ജയരാജനും ടി.വി. രാജേഷിനും അനുകൂലമായേക്കാമെന്ന വിലയിരുത്തലുകള്‍ വിധി വരുന്നതിന് മുന്നോടിയായി സജീവമാണ്. സിപിഎമ്മിനും കണ്ണൂര്‍ രാഷ്ട്രീയത്തിനും നിര്‍ണായകമായ ഈ വിധിയില്‍, ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സിബിഐക്ക് സാധിച്ചില്ലെങ്കില്‍ അത് പി. ജയരാജനും പാര്‍ട്ടിക്കും വലിയ രാഷ്ട്രീയ ആശ്വാസമാകും.








News

ഇറാന്‍ രാസ, ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ട്രംപ്,വാഷിങ്ടണില്‍ ആക്രമണത്തിന് ഇറാന്‍ ...

പത്മജ ബിജെപി വിട്ടു.

പശ്ചിമേഷ്യയില്‍ ഇനി അമേരിക്കയുടെ 2 വിമാനവാഹിനിക്കപ്പലുകള്‍ മാത്രം, ഡടട ജോര്‍ജ് വാഷിങ്ടണ്‍ മടങ്ങി തിയഡോര്‍ ...

ഒഡീഷയിലെ പുരി തീരത്ത് അകാവാന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

വയനാട്ടില്‍ കവുങ്ങ് വീണ് പരിക്കേറ്റ കുട്ടിക്ക്, പത്ത് ലക്ഷം രൂപ ചികിത്സാസഹായം., തുക മുഖ്യമന്ത്രിയുടെ ...

റേഞ്ച് ഓഫീസ് മേട് റിസര്‍വ് വനമായി പ്രഖ്യാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം പ്രദേശവാസികളും ജനപ്രതിനിധികളും ...

ഇ.എസ്.എ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം, നിലമ്പൂരില്‍ മലയോര ഹര്‍ത്താല്‍ പൂര്‍ണ്ണം, 11 വില്ലേജുകളെ ...

ഷെന്‍ഷെനില്‍ ട്രംപ്-ഷി-പുടിന്‍ നിര്‍ണ്ണായക ത്രികക്ഷി കൂടിക്കാഴ്ച ഉടന്‍, യുക്രെയ്ന്‍-ഇറാന്‍ സംഘര്‍ഷങ്ങളും ...

VIDEO NEWS

മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ മരിയ സിസ്റ്ററിനെയും മേരി സിസ്റ്ററിനെയും സർക്കാർ ആദരിച്ചപ്പോൾ..

ഇരുമ്പ് മാസ്‌കിട്ട് ജയിലിലില്‍ 34 വര്‍ഷം മരണം വരെ മുഖം മറയ്ക്കപ്പെട്ട ആ മനുഷ്യന്‍ ആരായിരുന്നു?

ക്രൂശിതരൂപം തകർത്ത് പരിഹാസ അട്ടഹാസം ; വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU