GENERAL NEWS

ഷെന്‍ഷെനില്‍ ട്രംപ്-ഷി-പുടിന്‍ നിര്‍ണ്ണായക ത്രികക്ഷി കൂടിക്കാഴ്ച ഉടന്‍, യുക്രെയ്ന്‍-ഇറാന്‍ സംഘര്‍ഷങ്ങളും ആണവ വിഷയങ്ങളും ചര്‍ച്ചയായേക്കും, പാശ്ചാത്യ ഉപരോധങ്ങളെ വിമര്‍ശിച്ച് പുടിന്‍, വ്യാപാര നിയന്ത്രണങ്ങള്‍ക്കെതിരെ ഷി ജിന്‍പിങ്

2026-11-19

ആഗോള രാഷ്ട്രീയത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ക്ക് വേദിയൊരുങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എന്നിവര്‍ പങ്കെടുക്കുന്ന ത്രികക്ഷി ഉച്ചകോടിക്ക് ചൈനയിലെ ഷെന്‍ഷെനില്‍ വേദിയൊരുങ്ങി. ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയായ എപെക്കിന്റെ പ്ലീനറി സമ്മേളനത്തിന് മുന്നോടിയായാണ് ലോകശ്രദ്ധയാകര്‍ഷിക്കുന്ന കൂടിക്കാഴ്ച.

ചൈനയിലെ ഷെന്‍ഷെനില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍  ഉച്ചകോടിക്കിടെ ലോകം ഉറ്റുനോക്കുന്ന ചരിത്രപരമായ ത്രികക്ഷി ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ എന്നിവര്‍ ഒരേ വേദിയില്‍ ഒന്നിക്കുന്നതോടെ ആഗോള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ക്കാണ് തുടക്കമാകുന്നത്.

ദക്ഷിണ ചൈനയിലെ ഷെന്‍ഷെനില്‍ നടക്കുന്ന എപെക്  ഉച്ചകോടിയുടെ സമ്പൂര്‍ണ്ണ സമ്മേളനം പുരോഗമിക്കുകയാണ്. സമ്മേളനത്തില്‍ ട്രംപ്, ഷി ജിന്‍പിങ്, പുടിന്‍ എന്നിവരുള്‍പ്പെടെയുള്ള ലോകനേതാക്കള്‍ സംസാരിച്ചു. ഉച്ചകോടിക്കിടെ മൂന്ന് ലോകനേതാക്കളും പങ്കെടുക്കുന്ന നിര്‍ണ്ണായക ത്രികക്ഷി ഉച്ചകോടി ഉടന്‍ നടക്കും.ചര്‍ച്ചയുടെ ഔദ്യോഗിക അജണ്ട വ്യക്തമല്ലെങ്കിലും, റഷ്യ-യുക്രെയ്ന്‍ യുദ്ധം, ഇറാനിലെ അമേരിക്കന്‍ സൈനിക നടപടികള്‍, ആഗോള വ്യാപാര തര്‍ക്കങ്ങള്‍, നിര്‍മ്മിത ബുദ്ധി, ആണവായുധ നിയന്ത്രണം തുടങ്ങിയ അതീവ ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. സമ്മേളനത്തിന് മുന്നോടിയായി വ്യാപാര സംരക്ഷണവാദത്തിനെതിരെ ഷി ജിന്‍പിങ് ആഞ്ഞടിച്ചപ്പോള്‍, പാശ്ചാത്യ ഉപരോധങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് പുടിന്‍ ചെയ്തത്.യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് കടുത്ത ഒറ്റപ്പെടല്‍ നേരിടുന്ന പുടിന്, ട്രംപിനും ഷി ജിന്‍പിങ്ങിനുമൊപ്പം ഒരു പ്രധാന അന്താരാഷ്ട്ര വേദിയില്‍ ഇടംലഭിക്കുന്നത് വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.    






News

ഇറാന്‍ രാസ, ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ട്രംപ്,വാഷിങ്ടണില്‍ ആക്രമണത്തിന് ഇറാന്‍ ...

പത്മജ ബിജെപി വിട്ടു.

പശ്ചിമേഷ്യയില്‍ ഇനി അമേരിക്കയുടെ 2 വിമാനവാഹിനിക്കപ്പലുകള്‍ മാത്രം, ഡടട ജോര്‍ജ് വാഷിങ്ടണ്‍ മടങ്ങി തിയഡോര്‍ ...

ഒഡീഷയിലെ പുരി തീരത്ത് അകാവാന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

വയനാട്ടില്‍ കവുങ്ങ് വീണ് പരിക്കേറ്റ കുട്ടിക്ക്, പത്ത് ലക്ഷം രൂപ ചികിത്സാസഹായം., തുക മുഖ്യമന്ത്രിയുടെ ...

റേഞ്ച് ഓഫീസ് മേട് റിസര്‍വ് വനമായി പ്രഖ്യാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം പ്രദേശവാസികളും ജനപ്രതിനിധികളും ...

ഇ.എസ്.എ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം, നിലമ്പൂരില്‍ മലയോര ഹര്‍ത്താല്‍ പൂര്‍ണ്ണം, 11 വില്ലേജുകളെ ...

അരിയില്‍ ഷുക്കൂര്‍ വധക്കേസ് , വിധി ഇന്ന് , സി ബി ഐ കോടതിയില്‍ വന്‍ സുരക്ഷാ

VIDEO NEWS

മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ മരിയ സിസ്റ്ററിനെയും മേരി സിസ്റ്ററിനെയും സർക്കാർ ആദരിച്ചപ്പോൾ..

ഇരുമ്പ് മാസ്‌കിട്ട് ജയിലിലില്‍ 34 വര്‍ഷം മരണം വരെ മുഖം മറയ്ക്കപ്പെട്ട ആ മനുഷ്യന്‍ ആരായിരുന്നു?

ക്രൂശിതരൂപം തകർത്ത് പരിഹാസ അട്ടഹാസം ; വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU