GENERAL NEWS

വയനാട്ടില്‍ കവുങ്ങ് വീണ് പരിക്കേറ്റ കുട്ടിക്ക്, പത്ത് ലക്ഷം രൂപ ചികിത്സാസഹായം., തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്, തുടര്‍ചികിത്സയ്ക്ക് വേണ്ടത് അന്‍പത് ലക്ഷം രൂപ.

2026-11-19

വയനാട്ടില്‍ കനത്ത ചുഴലിക്കാറ്റിലും, മഴയിലും കവുങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ചികിത്സയ്ക്കായി പത്ത് ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരാളുടെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കുട്ടിയുടെ തുടര്‍ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

വയനാട്ടില്‍ കനത്ത ചുഴലിക്കാറ്റിലും, മഴയിലും കവുങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റ  വെള്ളമുണ്ട ഒഴുക്കന്‍മൂല മാടപ്പള്ളി കുന്നേല്‍ സുനീഷിന്റെ മകന്‍ ആല്‍ബര്‍ട്ടോ റെയ്ഡന്‍ ജോസഫിനാണ് ചികിത്സാ സഹായമായി പത്ത് ലക്ഷം രൂപ അനുവദിച്ചത്. മന്ത്രിസഭായോഗമാണ് തുക അനുവദിച്ചത്. 

കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് സ്‌കൂള്‍ വിട്ട് മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ റെയ്ഡന്റെ തലയിലേക്ക് കവുങ്ങ് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം മേപ്പാടി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനോടകം അഞ്ച് ശസ്ത്രക്രിയകള്‍ നടത്തി. നിലവില്‍ കോഴിക്കോട് മിംസില്‍ ചികിത്സയിലുള്ള കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ വെല്ലൂരിലേക്ക് മാറ്റും.കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതില്‍ കുടുംബത്തോടൊപ്പം സര്‍ക്കാരുണ്ടാകുമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ആഥഠഋ (0.010.55)

തുടര്‍ചികിത്സയ്ക്കായി ഏകദേശം അന്‍പത് ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്.ചികിത്സയ്ക്കായി പത്ത് ലക്ഷം രൂപ അനുവദിച്ച സംസ്ഥാന സര്‍ക്കാരിനും മന്ത്രി ടി. സിദ്ദിഖിനും ചികിത്സാസഹായ കമ്മിറ്റി നന്ദിയും അഭിനന്ദനവും അറിയിച്ചു. 




News

ഇറാന്‍ രാസ, ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ട്രംപ്,വാഷിങ്ടണില്‍ ആക്രമണത്തിന് ഇറാന്‍ ...

പത്മജ ബിജെപി വിട്ടു.

പശ്ചിമേഷ്യയില്‍ ഇനി അമേരിക്കയുടെ 2 വിമാനവാഹിനിക്കപ്പലുകള്‍ മാത്രം, ഡടട ജോര്‍ജ് വാഷിങ്ടണ്‍ മടങ്ങി തിയഡോര്‍ ...

ഒഡീഷയിലെ പുരി തീരത്ത് അകാവാന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

റേഞ്ച് ഓഫീസ് മേട് റിസര്‍വ് വനമായി പ്രഖ്യാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം പ്രദേശവാസികളും ജനപ്രതിനിധികളും ...

ഇ.എസ്.എ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം, നിലമ്പൂരില്‍ മലയോര ഹര്‍ത്താല്‍ പൂര്‍ണ്ണം, 11 വില്ലേജുകളെ ...

ഷെന്‍ഷെനില്‍ ട്രംപ്-ഷി-പുടിന്‍ നിര്‍ണ്ണായക ത്രികക്ഷി കൂടിക്കാഴ്ച ഉടന്‍, യുക്രെയ്ന്‍-ഇറാന്‍ സംഘര്‍ഷങ്ങളും ...

അരിയില്‍ ഷുക്കൂര്‍ വധക്കേസ് , വിധി ഇന്ന് , സി ബി ഐ കോടതിയില്‍ വന്‍ സുരക്ഷാ

VIDEO NEWS

മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ മരിയ സിസ്റ്ററിനെയും മേരി സിസ്റ്ററിനെയും സർക്കാർ ആദരിച്ചപ്പോൾ..

ഇരുമ്പ് മാസ്‌കിട്ട് ജയിലിലില്‍ 34 വര്‍ഷം മരണം വരെ മുഖം മറയ്ക്കപ്പെട്ട ആ മനുഷ്യന്‍ ആരായിരുന്നു?

ക്രൂശിതരൂപം തകർത്ത് പരിഹാസ അട്ടഹാസം ; വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU