GENERAL NEWS
പശ്ചിമേഷ്യയില്‍ ഇനി അമേരിക്കയുടെ 2 വിമാനവാഹിനിക്കപ്പലുകള്‍ മാത്രം, ഡടട ജോര്‍ജ് വാഷിങ്ടണ്‍ മടങ്ങി തിയഡോര്‍ റൂസ്വെല്‍റ്റും ഡടട ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷും മേഖലയില്‍ തുടരും
2026-11-19
ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക വിന്യാസത്തില്‍ മാറ്റം. അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോര്‍ജ് വാഷിങ്ടണ്‍ മേഖല വിട്ടു. ഇതോടെ പശ്ചിമേഷ്യയില്‍ ഇനി രണ്ട് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇറാനെതിരെ വീണ്ടും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ നീക്കം.
പശ്ചിമേഷ്യയില്‍ അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. മൂന്ന് മാസത്തോളം മേഖലയില്‍ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പലുകളിലൊന്നായ ഡടട ജോര്‍ജ് വാഷിങ്ടണ്‍ വിമാനവാഹിനിക്കപ്പലാണ് ഇപ്പോള്‍ മടങ്ങുന്നത്. നവംബര്‍ 18-നാണ് കപ്പല്‍ പശ്ചിമേഷ്യയിലെ പ്രവര്‍ത്തനമേഖല വിട്ടത്.മൂന്ന് മാസത്തോളം നീണ്ട വിന്യാസത്തിനൊടുവിലാണ് ജോര്‍ജ് വാഷിങ്ടണിന്റെ മടക്കം. ഓഗസ്റ്റ് 19-നാണ് കപ്പല്‍ മിഡില്‍ ഈസ്റ്റിലെത്തിയത്. നേരത്തെ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന യു.എസ്.എസ്. എബ്രഹാം ലിങ്കണിന് പകരമായിട്ടായിരുന്നു ഈ വിന്യാസം. എന്നാല്‍ ലിങ്കണ്‍ മടങ്ങിയതിനു പിന്നാലെ ജോര്‍ജ് വാഷിങ്ടണ്‍ മേഖലയില്‍ തുടര്‍ന്നു. ഇനി മേഖലയില്‍ 2 പ്രധാന അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകളാണുള്ളത്്. യു.എസ്.എസ്. ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ് ഏപ്രില്‍ മുതല്‍ അറബിക്കടലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യു.എസ്.എസ്. തിയഡോര്‍ റൂസ്വെല്‍റ്റും ഇതോടൊപ്പം മേഖലയിലെ നാവിക സന്നാഹത്തിന്റെ ഭാഗമായിരിക്കും. ജോര്‍ജ് വാഷിങ്ടണ്‍ മടങ്ങുന്നതിന് തൊട്ടുമുമ്പാണ് യു.എസ്.എസ്. തിയഡോര്‍ റൂസ്വെല്‍റ്റ് മിഡില്‍ ഈസ്റ്റിലെത്തിയത്. നവംബര്‍ 16-ന് അഞ്ചാം കപ്പല്‍പ്പടയുടെ പ്രവര്‍ത്തനമേഖലയില്‍ പ്രവേശിച്ച റൂസ്വെല്‍റ്റിന്റെ വരവും ജോര്‍ജ് വാഷിങ്ടണിന്റെ മടക്കവും ഏതാണ്ട് ഒരേ സമയത്തായതോടെയാണ് മൂന്ന് വിമാനവാഹിനിക്കപ്പലുകള്‍ എന്ന നിലയില്‍നിന്ന് എണ്ണം രണ്ടിലേക്ക് മാറിയത്. ഇവ വെറും യുദ്ധക്കപ്പലുകളല്ല. ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളെ വഹിക്കാനും കടലില്‍നിന്നുതന്നെ വ്യോമാക്രമണം നടത്താനും കഴിയുന്ന സഞ്ചരിക്കുന്ന സൈനിക താവളങ്ങളാണ് ഈ വിമാനവാഹിനിക്കപ്പലുകള്‍.ഇവയ്ക്ക് പുറമെ ഒരു ഡസനിലധികം മറ്റ് യുദ്ധക്കപ്പലുകളും അമേരിക്കയുടെ നാവിക വിന്യാസത്തിലുണ്ട്.അതേസമയം, ജോര്‍ജ് വാഷിങ്ടണ്‍ മടങ്ങുന്നത് അമേരിക്കയുടെ സൈനിക സാന്നിധ്യം അവസാനിപ്പിക്കുന്നതിന്റെ സൂചനയല്ല. പകരം, വിമാനവാഹിനിക്കപ്പലുകളുടെ വിന്യാസത്തിലെ മാറ്റമാണിത്. കപ്പലിന്റെ അടുത്ത ലക്ഷ്യസ്ഥാനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഏഷ്യാ-പസഫിക് മേഖലയിലെ ഏഴാം കപ്പല്‍പ്പടയുടെ നിയന്ത്രണത്തിലേക്ക് കപ്പല്‍ മാറിയിട്ടുണ്ട്.ഇറാനെതിരായ അമേരിക്കയുടെ നീക്കങ്ങളിലും ഈ കപ്പലുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പല്‍ ഗതാഗതം നിരീക്ഷിക്കുക, എണ്ണക്കയറ്റുമതി തടയുക, ഹോര്‍മുസ് കടലിടുക്കിലെ നീക്കങ്ങള്‍ ശ്രദ്ധിക്കുക എന്നിവയാണ് പ്രധാന ദൗത്യങ്ങള്‍. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. ഇവിടെ സംഘര്‍ഷമുണ്ടായാല്‍ ലോകത്തെ എണ്ണവിലയെയും അത് ബാധിക്കും.ഇതിനിടെയാണ് ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നാല് മുതല്‍ ഏഴ് ദിവസം വരെ നീളുന്ന സൈനിക ആക്രമണത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമ്മര്‍ദം ചെലുത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമണത്തിന് ട്രംപ് ഇതുവരെ അന്തിമ അനുമതി നല്‍കിയിട്ടില്ല.
News
ഇറാന്‍ രാസ, ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ട്രംപ്,വാഷിങ്ടണില്‍ ആക്രമണത്തിന് ഇറാന്‍ ...
പത്മജ ബിജെപി വിട്ടു.
ഒഡീഷയിലെ പുരി തീരത്ത് അകാവാന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി
വയനാട്ടില്‍ കവുങ്ങ് വീണ് പരിക്കേറ്റ കുട്ടിക്ക്, പത്ത് ലക്ഷം രൂപ ചികിത്സാസഹായം., തുക മുഖ്യമന്ത്രിയുടെ ...
റേഞ്ച് ഓഫീസ് മേട് റിസര്‍വ് വനമായി പ്രഖ്യാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം പ്രദേശവാസികളും ജനപ്രതിനിധികളും ...
ഇ.എസ്.എ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം, നിലമ്പൂരില്‍ മലയോര ഹര്‍ത്താല്‍ പൂര്‍ണ്ണം, 11 വില്ലേജുകളെ ...
ഷെന്‍ഷെനില്‍ ട്രംപ്-ഷി-പുടിന്‍ നിര്‍ണ്ണായക ത്രികക്ഷി കൂടിക്കാഴ്ച ഉടന്‍, യുക്രെയ്ന്‍-ഇറാന്‍ സംഘര്‍ഷങ്ങളും ...
അരിയില്‍ ഷുക്കൂര്‍ വധക്കേസ് , വിധി ഇന്ന് , സി ബി ഐ കോടതിയില്‍ വന്‍ സുരക്ഷാ
