GENERAL NEWS
ഇ.എസ്.എ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം, നിലമ്പൂരില്‍ മലയോര ഹര്‍ത്താല്‍ പൂര്‍ണ്ണം, 11 വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യം, കടകള്‍ അടഞ്ഞു, വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല, ഹര്‍ത്താല്‍ അനുകൂലികള്‍ക്കിടയില്‍ നേരിയ സംഘര്‍ഷം
2026-11-19
ഇ.എസ്.എ. കരട് വിജ്ഞാപനത്തിനെതിരെ നിലമ്പൂരില്‍ മലയോര ഹര്‍ത്താല്‍ പൂര്‍ണ്ണം.നിലമ്പൂര്‍ താലൂക്കിലെ 11 വില്ലേജുകളെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹര്‍ത്താലിനെ തുടര്‍ന്ന് നിലമ്പൂര്‍ മേഖലയില്‍ ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ അടച്ചു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ഇതിനിടെ നിലമ്പൂരില്‍ ബസ് തടഞ്ഞ സമരക്കാര്‍ക്കിടയില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി നിലമ്പൂരില്‍ മലയോര ഹര്‍ത്താല്‍. മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ . രാവിലെ ആറു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു ഹര്‍ത്താല്‍.
നിലമ്പൂര്‍ നഗരസഭയ്ക്കു പുറമെ കരുവാരക്കുണ്ട്, എടക്കര, വഴിക്കടവ്, പോത്തുകല്‍, ചുങ്കത്തറ, ചാലിയാര്‍, മൂത്തേടം, ചോക്കാട്, അമരമ്പലം, കരുളായി, കാളികാവ് പഞ്ചായത്തുകളിലും ഹര്‍ത്താല്‍ പൂര്‍ണ്ണമായി. ആഥഠഋ കടകള്‍ അടഞ്ഞു. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല.
ഹര്‍ത്താലിന് മുന്നോടിയായി നിലമ്പൂരില്‍ സമരാനുകൂലികള്‍ പ്രകടനം നടത്തി. സി.പി.എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി കെ. മോഹന്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ് സ്കറിയ ക്നാത്തോപ്പില് എന്നിവര്‍ സംസാരിച്ചു. ആഥഠഋവിവിധ രാഷ്ട്രീയ നേതാക്കളും പ്രകടനത്തിന് നേതൃത്വം നല്കി.അതിനിടെ, നിലമ്പൂരില്‍ ബസ് തടഞ്ഞ സമരക്കാര്‍ക്കിടയില്‍ നേരിയ സംഘര്‍ഷമുണ്ടായി. ഇ.എസ്.എ കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയ 11 വില്ലേജുകളിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
News
ഇറാന് രാസ, ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ട്രംപ്,വാഷിങ്ടണില്‍ ആക്രമണത്തിന് ഇറാന് ...
പത്മജ ബിജെപി വിട്ടു.
പശ്ചിമേഷ്യയില്‍ ഇനി അമേരിക്കയുടെ 2 വിമാനവാഹിനിക്കപ്പലുകള്‍ മാത്രം, ഡടട ജോര്‍ജ് വാഷിങ്ടണ്‍ മടങ്ങി തിയഡോര്‍ ...
ഒഡീഷയിലെ പുരി തീരത്ത് അകാവാന് ചുഴലിക്കാറ്റിനെ നേരിടാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി
വയനാട്ടില്‍ കവുങ്ങ് വീണ് പരിക്കേറ്റ കുട്ടിക്ക്, പത്ത് ലക്ഷം രൂപ ചികിത്സാസഹായം., തുക മുഖ്യമന്ത്രിയുടെ ...
റേഞ്ച് ഓഫീസ് മേട് റിസര്‍വ് വനമായി പ്രഖ്യാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം പ്രദേശവാസികളും ജനപ്രതിനിധികളും ...
ഷെന്‍ഷെനില്‍ ട്രംപ്-ഷി-പുടിന് നിര്‍ണ്ണായക ത്രികക്ഷി കൂടിക്കാഴ്ച ഉടന്‍, യുക്രെയ്ന്-ഇറാന് സംഘര്‍ഷങ്ങളും ...
അരിയില്‍ ഷുക്കൂര്‍ വധക്കേസ് , വിധി ഇന്ന് , സി ബി ഐ കോടതിയില്‍ വന്‍ സുരക്ഷാ
