GENERAL NEWS

ഇറാന്‍ രാസ, ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ട്രംപ്,വാഷിങ്ടണില്‍ ആക്രമണത്തിന് ഇറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്, അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനെ തുടച്ചുനീക്കുമെന്ന് ട്രംപ്

2026-11-19

ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ പദ്ധതികള്‍ക്ക് തിരിച്ചടി നേരിട്ടതോടെ ഇറാന്‍ രാസ, ജൈവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ ആക്രമണം നടത്താന്‍ ഇറാന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുന്നറിയിപ്പ്. അമേരിക്കയ്‌ക്കെതിരെ ആക്രമണം ഉണ്ടായാല്‍ ഇറാനെ തുടച്ചുനീക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് അമേരിക്ക തടസ്സം സൃഷ്ടിച്ചതോടെ ഇറാന്‍ പുതിയ വഴികള്‍ തേടുകയാണെന്നാണ് ട്രംപിന്റെ ആരോപണം. വിഷവാതകങ്ങളും ജൈവായുധങ്ങളും വികസിപ്പിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതിന്റെ സൂചനകളുണ്ടെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ ഇറാന്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണ് പുതിയ ആശങ്കയ്ക്ക് കാരണം. റേഡിയോ ആക്ടീവ് വസ്തുക്കളും സാധാരണ സ്‌ഫോടകവസ്തുക്കളും ചേര്‍ത്തുണ്ടാക്കുന്ന ഡേര്‍ട്ടി ബോംബ് ഉപയോഗിച്ചോ രാസായുധങ്ങള്‍ ഉപയോഗിച്ചോ ആക്രമണം നടത്താനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ ഈ വിവരങ്ങളുടെ വിശ്വാസ്യത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും പരിശോധിച്ചുവരികയാണ്. ആക്രമണം ഉണ്ടായാല്‍ അമേരിക്കയുടെ തിരിച്ചടി അതിശക്തമായിരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനെ പൂര്‍ണമായും തുടച്ചുനീക്കുമെന്നായിരുന്നു ഭീഷണി. അതേസമയം, ഇറാനുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും സ്ഥിരമായ ഒരു കരാറാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.ഇതിനിടെ ഇറാനെതിരെ വീണ്ടും സൈനിക നീക്കം നടത്താനുള്ള സാധ്യതയും അമേരിക്ക പരിഗണിക്കുന്നുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണത്തിന് സമ്മര്‍ദം ചെലുത്തുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ യുദ്ധം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. 


   






News

പത്മജ ബിജെപി വിട്ടു.

പശ്ചിമേഷ്യയില്‍ ഇനി അമേരിക്കയുടെ 2 വിമാനവാഹിനിക്കപ്പലുകള്‍ മാത്രം, ഡടട ജോര്‍ജ് വാഷിങ്ടണ്‍ മടങ്ങി തിയഡോര്‍ ...

ഒഡീഷയിലെ പുരി തീരത്ത് അകാവാന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

വയനാട്ടില്‍ കവുങ്ങ് വീണ് പരിക്കേറ്റ കുട്ടിക്ക്, പത്ത് ലക്ഷം രൂപ ചികിത്സാസഹായം., തുക മുഖ്യമന്ത്രിയുടെ ...

റേഞ്ച് ഓഫീസ് മേട് റിസര്‍വ് വനമായി പ്രഖ്യാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം പ്രദേശവാസികളും ജനപ്രതിനിധികളും ...

ഇ.എസ്.എ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം, നിലമ്പൂരില്‍ മലയോര ഹര്‍ത്താല്‍ പൂര്‍ണ്ണം, 11 വില്ലേജുകളെ ...

ഷെന്‍ഷെനില്‍ ട്രംപ്-ഷി-പുടിന്‍ നിര്‍ണ്ണായക ത്രികക്ഷി കൂടിക്കാഴ്ച ഉടന്‍, യുക്രെയ്ന്‍-ഇറാന്‍ സംഘര്‍ഷങ്ങളും ...

അരിയില്‍ ഷുക്കൂര്‍ വധക്കേസ് , വിധി ഇന്ന് , സി ബി ഐ കോടതിയില്‍ വന്‍ സുരക്ഷാ

VIDEO NEWS

മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ മരിയ സിസ്റ്ററിനെയും മേരി സിസ്റ്ററിനെയും സർക്കാർ ആദരിച്ചപ്പോൾ..

ഇരുമ്പ് മാസ്‌കിട്ട് ജയിലിലില്‍ 34 വര്‍ഷം മരണം വരെ മുഖം മറയ്ക്കപ്പെട്ട ആ മനുഷ്യന്‍ ആരായിരുന്നു?

ക്രൂശിതരൂപം തകർത്ത് പരിഹാസ അട്ടഹാസം ; വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU