GENERAL NEWS
റേഞ്ച് ഓഫീസ് മേട് റിസര്‍വ് വനമായി പ്രഖ്യാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം പ്രദേശവാസികളും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധത്തില്‍
2026-11-19
കുമളി ടൗണിനോട് ചേര്‍ന്നുള്ള റേഞ്ച് ഓഫീസ് മേട് പ്രദേശം റിസര്‍വ് വനമായി പ്രഖ്യാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കത്തിനെതിരെ പ്രദേശവാസികളും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധത്തില്‍ . കോട്ടയം ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള കുമളി റേഞ്ച് ഓഫീസ് സ്ഥിതി ചെയ്യുന്ന റേഞ്ച് ഓഫീസ് മേട് ഉള്‍പ്പെടെയുള്ള ഭൂമിയാണ് റിസര്‍വ് വനമാക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനവും നോട്ടീസ് നടപടികളുമാണ് വനം വകുപ്പ് ആരംഭിച്ചത് .
കുമളി ടൗണിന്റെ ഹൃദയഭാഗത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. ഇവിടെ റിസര്‍വ് വനമായി പ്രഖ്യാപിച്ചാല്‍ സമീപവാസികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വഴി സൗകര്യം, ടൗണിന്റെ ഭാവി വികസന പദ്ധതികള്‍ എന്നിവയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ വരുമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആശങ്ക. ജനങ്ങളെ ദ്രോഹിക്കുന്നതും ടൗണ്‍ വികസനത്തിന് തടസ്സമാകുന്നതുമായ ഈ വിജ്ഞാപന നടപടി അനുവദിക്കില്ലെന്ന് കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വര്‍ഗീസ് വ്യക്തമാക്കി. വിഷയത്തില്‍ പീരുമേട് എം.എല്‍.എ അഡ്വ. സിറിയക് തോമസ് സ്ഥലം സന്ദര്‍ശിക്കുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
News
ഇറാന്‍ രാസ, ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ട്രംപ്,വാഷിങ്ടണില്‍ ആക്രമണത്തിന് ഇറാന്‍ ...
പത്മജ ബിജെപി വിട്ടു.
പശ്ചിമേഷ്യയില്‍ ഇനി അമേരിക്കയുടെ 2 വിമാനവാഹിനിക്കപ്പലുകള്‍ മാത്രം, ഡടട ജോര്‍ജ് വാഷിങ്ടണ്‍ മടങ്ങി തിയഡോര്‍ ...
ഒഡീഷയിലെ പുരി തീരത്ത് അകാവാന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി
വയനാട്ടില്‍ കവുങ്ങ് വീണ് പരിക്കേറ്റ കുട്ടിക്ക്, പത്ത് ലക്ഷം രൂപ ചികിത്സാസഹായം., തുക മുഖ്യമന്ത്രിയുടെ ...
ഇ.എസ്.എ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം, നിലമ്പൂരില്‍ മലയോര ഹര്‍ത്താല്‍ പൂര്‍ണ്ണം, 11 വില്ലേജുകളെ ...
ഷെന്‍ഷെനില്‍ ട്രംപ്-ഷി-പുടിന്‍ നിര്‍ണ്ണായക ത്രികക്ഷി കൂടിക്കാഴ്ച ഉടന്‍, യുക്രെയ്ന്‍-ഇറാന്‍ സംഘര്‍ഷങ്ങളും ...
അരിയില്‍ ഷുക്കൂര്‍ വധക്കേസ് , വിധി ഇന്ന് , സി ബി ഐ കോടതിയില്‍ വന്‍ സുരക്ഷാ
