GENERAL NEWS

കരം അടയ്ക്കുന്ന ഭൂമി തന്റേതല്ലന്നു വ്യാജ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസര്‍ക്കും പോലീസിനുമെതിരെ ഭൂ ഉടമ

2026-11-21

കരമടയ്ക്കുന്ന  പട്ടയ ഭൂമിയുടെ ഉടമസ്ഥന് വില്ലേജില്‍ സ്ഥലമില്ലെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി കോടതി വ്യവഹാരം പരാജയപ്പെടുത്തിയതായി ആരോപണം. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് നിവാസി ചിറ്റപ്പനാട്ട് മാത്യുവാണ് പരാതിക്കാരന്‍ . തന്റെ സ്ഥലം നവാസ് എന്ന വെക്തി കയ്യേറിയതായും അതിനു വില്ലേജ് ഓഫീസര്‍ ഒത്താശ ചെയ്തതായും മാത്യു ആരോപിക്കുന്നു .

മുപ്പത്തിയെട്ടു വര്‍ഷമായി  ഇടുക്കി ചെറുതോണിയില്‍ സ്ഥിര താമസമാക്കിയ ചിറ്റപ്പനാട്ട് മാത്യു വിനാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത് . വില്ലേജ് ഓഫീസറുടെ ഒത്താശയോടെയാണ് പട്ടയ ഭൂമി പോലും തന്റെ അല്ല എന്ന് വരുത്തി തീര്‍ത്തെന്നും മാത്യു പറയുന്നു . കരം അടയ്ക്കുന്ന ഭൂമി ഉണ്ടായിട്ടും വില്ലേജ് ഓഫീസറുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് തന്നെ കേസില്‍ തോല്‍പ്പിച്ചതെന്നും മാത്യു പറഞ്ഞു  . നവാസ് എന്ന വെക്തി ഭൂമി കയ്യേറുകയും അതില്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു . എന്നാല്‍ പോലീസും സ്വകാര്യ വ്യക്തിയും വില്ലേജ് ഓഫീസറും ചേര്‍ന്ന് തന്നെ കുരുക്കിലാക്കുകയായിരുന്നു എന്നും മാത്യു ആരോപിക്കുന്നു  .

സ്വകാര്യ വെക്തി കൈയേറിയ തന്റെ ഭൂമി വിട്ടു കിട്ടുന്നതിനായാണ് ആദ്യം പോലീസിലും പിന്നീട കോടതിയെയും മാത്യു സമീപിച്ചത് . എന്നാല്‍ വില്ലേജ് ഓഫീസറുടെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ മുപ്പത്തിയെട്ടു വര്‍ഷമായി സ്ഥിര താമസമാക്കിയ മാത്യുവിന് ഒരു തുണ്ടു ഭൂമി പോലും ഇടുക്കി ജില്ലയില്‍ ഇല്ല എന്ന് തെളിയിക്കുന്നതാണ് .തനിക്ക് നീതി ലഭിക്കണമെന്നാണ് മാത്യു വിന്റെ ആവശ്യം 









News

അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തടഞ്ഞു, മെറ്റയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, 21 പ്രവര്‍ത്തകരെ ...

പത്മജയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഹൈക്കമാന്‍ഡും

മൂവാറ്റുപുഴയില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

അന്വേഷണം നടക്കും, ഫുട്‌ബോള്‍ സ്‌പോണ്‌സര്‍ഷിപ്പ് അന്വേഷണം നടക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി

കോണ്‍ഗ്രസിലേക്കില്ലെന്ന് കെ വി തോമസ്

യൂറോപ്പില്‍ തിരിച്ചെത്തുന്നു നിര്‍ബന്ധിത സൈനികസേവനം പ്രതിഷേധവുമായി യുവാക്കള്‍

ഇന്ത്യയെ കാത്തിരിക്കുന്ന ആ നിശ്ശബ്ദ പ്രതിസന്ധി, തളരുന്ന തൊഴില്‍വിപണിയും അകലുന്ന കുടുംബ ബന്ധങ്ങളും

VIDEO NEWS

ഹൂതി ഭീഷണി.സൗദി അറേബ്യയ്ക്ക് നേരെ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഹൂതി ഭീകരര്‍.

യുക്രെയ്നില്‍ യുദ്ധ ഭൂമിയില്‍ കുരുന്നുകള്‍ മരിച്ചു വീഴുന്നു...നടുക്കുന്ന കണക്കുകള്‍

റോക്കറ്റ് കുതിക്കുന്ന പള്ളി | Vikram Sarabhai | ISRO

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU