GENERAL NEWS

അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം

2026-11-21

 കാഞ്ഞിരപ്പള്ളി രൂപതയ്‌ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന അപവാദപ്രചരണങ്ങളെ ശക്തമായി അപലപിച്ച് രൂപതാ സമ്പൂര്‍ണ വൈദികസമ്മേളനം. രൂപതയുടെ വിവിധ പദ്ധതികളെ സംശയത്തിന്റെ നിഴലിലാക്കാനും ബന്ധപ്പെട്ട വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ദുരുദ്ദേശപരമാണെന്നും  വൈദികസമ്മേളനം പ്രസ്താവനയില്‍ വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി രൂപതാ വൈദികസമ്മേളനം പ്രസിദ്ധീകരിക്കുന്ന പ്രസ്താവന

കാഞ്ഞിരപ്പള്ളി രൂപതയ്‌ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളിലൂടെയുണ്ടായ അപവാദപ്രചരണങ്ങളെ 2026 നവംബര്‍ 20ാം തീയതി കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ കൂടിയ സമ്പൂര്‍ണ്ണവൈദികസമ്മേളനം ശക്തമായി അപലപിക്കുന്നു.

ധാര്‍മ്മിക, സാമ്പത്തിക വിഷയങ്ങളില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രണ്ടു വൈദികര്‍ക്കെതിരായി രൂപത സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ് ഇത്തരം സത്യവിരുദ്ധപ്രചരണങ്ങള്‍ ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. മേല്‍പ്പറഞ്ഞ വൈദികര്‍ക്കെതിരായ ആരോപണങ്ങളില്‍നിന്ന് സമൂഹശ്രദ്ധയെ തിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്ന് കരുതുന്നു. രൂപതയുടെ വിവിധ പദ്ധതികളെ സംശയനിഴലില്‍ നിറുത്താനും അവയുമായി ബന്ധപ്പെട്ട വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനുമാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രൂപതയ്‌ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ്.

കാഞ്ഞിരപ്പള്ളി രൂപത കുട്ടിക്കാനത്ത് ഭൂമി വാങ്ങിയത് തികച്ചും സുതാര്യമായ വിധത്തിലാണ്. സഭാനിയമങ്ങള്‍ക്കനുസരിച്ചും രൂപതയിലെ കാനോനികസമിതികളുടെ അംഗീകാരത്തോടെയും സിവില്‍ നിയമപ്രകാരമുള്ള എല്ലാ നിബന്ധനകളും പൂര്‍ത്തിയാക്കിയുമാണ് ബാങ്ക് ലോണ്‍ എടുത്ത് പ്രസ്തുത സ്ഥലം രൂപതാ എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ പേരില്‍ വാങ്ങിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും ബാങ്കുമുഖേനയാണ് നടത്തിയിരിക്കുന്നത്. എഫ്.സി.ആര്‍.എ ഫണ്ടുമായി അതിനെ കൂട്ടിക്കെട്ടുന്നത് തികച്ചും ബോധപൂര്‍വമായ അജണ്ടയുടെ ഭാഗമാണ്. മരിയന്‍ കോളജിനും അമല്‍ജ്യോതി കോളജിനും നിലവില്‍ എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ ഇല്ലെന്നതും വസ്തുതയാണ്.

കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായതിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മേല്‍നോട്ടത്തിലുള്ള മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വൃക്കരോഗികളെ സഹായിക്കുവാനായി ആരംഭിച്ച സൗജന്യ ഡയാലിസിസ് പദ്ധതിയാണ് ആര്‍ദ്രം. ഈ പദ്ധതിയേയും സംശയത്തിന്റെ നിഴലില്‍ നിറുത്തുന്നവിധത്തിലുള്ള പ്രചരണങ്ങളും ഉണ്ടായിട്ടുണ്ട്. ങങഠയില്‍ ഡയാലിസിസിന് വിധേയരാകുന്ന നാനാജാതി മതസ്ഥരായ കിഡ്‌നിരോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ ആശ്വാസം നല്കുന്ന ഈ പദ്ധതിയിലേയ്ക്ക് രൂപതാംഗങ്ങളായ വിശ്വാസികള്‍ നല്കുന്ന പണം പൂര്‍ണമായും ആ ലക്ഷ്യത്തിനുവേണ്ടിമാത്രമാണ് ചെലവഴിക്കുന്നത്. സൗജന്യ ഡയാലിസിസ് പദ്ധതിക്കായി സമാഹരിക്കുന്ന തുക ഇടവകകളുടെ അക്കൗണ്ടുകളില്‍ നിന്നും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ആര്‍ദ്രം പദ്ധതിക്കായുള്ള അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ഇങ്ങനെ ലഭിക്കുന്ന തുകയുടെ രസീത് ഇടവകകള്‍ക്ക് നല്കുകയും ചെയ്തുവരുന്നു. മാസംതോറും സൗജന്യ ഡയാലിസിസിന് ചെലവാകുന്ന തുകയുടെ വിശദാംശങ്ങള്‍ രൂപതാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അനേകര്‍ക്ക് ആശ്വാസം നല്കുന്ന ഈ മഹത്തായ സംരംഭത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തെ രൂപതാ വൈദികസമ്മേളനം ശക്തമായി അപലപിക്കുന്നു.

രൂപതാദ്ധ്യക്ഷനോടുള്ള കൂട്ടായ്മയും ഐക്യവും നിരന്തരം കാത്തുസൂക്ഷിക്കുന്ന രൂപതയിലെ വൈദിക ഗണം നിലവിലെ സാഹചര്യത്തില്‍ രൂപതാകേന്ദ്രം സ്വീകരിച്ച എല്ലാ നടപടികളെയും പരിപൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികര്‍ക്കിടയില്‍ വിഭാഗീയതയുണ്ടെന്ന് വരുത്തി ത്തീര്‍ത്ത് വൈദികസമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ ഈ സമ്മേളനം തള്ളി ക്കളയുന്നു. കൂടാതെ രൂപതയില്‍ വിവിധയിടങ്ങളില്‍ സേവനം ചെയ്യുന്ന വൈദികരെ തേജോവധം ചെയ്യാനുള്ള ശ്രമങ്ങളും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇങ്ങനെ രൂപതയുടെ സല്‍പേരിനും വൈദികരുടെ ഐക്യത്തിനും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ വൈദികസമ്മേളനം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വരുന്ന എല്ലാത്തര ത്തിലുമുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ വിശ്വാസിസമൂഹത്തെ വൈദികസമ്മേളനം ആഹ്വാനം ചെയ്യുന്നു.







News

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തടഞ്ഞു, മെറ്റയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, 21 പ്രവര്‍ത്തകരെ ...

പത്മജയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഹൈക്കമാന്‍ഡും

മൂവാറ്റുപുഴയില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

അന്വേഷണം നടക്കും, ഫുട്‌ബോള്‍ സ്‌പോണ്‌സര്‍ഷിപ്പ് അന്വേഷണം നടക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി

കോണ്‍ഗ്രസിലേക്കില്ലെന്ന് കെ വി തോമസ്

യൂറോപ്പില്‍ തിരിച്ചെത്തുന്നു നിര്‍ബന്ധിത സൈനികസേവനം പ്രതിഷേധവുമായി യുവാക്കള്‍

ഇന്ത്യയെ കാത്തിരിക്കുന്ന ആ നിശ്ശബ്ദ പ്രതിസന്ധി, തളരുന്ന തൊഴില്‍വിപണിയും അകലുന്ന കുടുംബ ബന്ധങ്ങളും

സി.എം.ഐ. നാഷണല്‍ മീഡിയ കോണ്‍ക്ലേവ് 2026-ആരംഭിച്ചു, 'പ്രിന്റിങ് പ്രസ് മുതല്‍ ഡിജിറ്റല്‍ പള്‍പ്പിറ്റ് വരെ' പ്രമേയം, ...

VIDEO NEWS

ഹൂതി ഭീഷണി.സൗദി അറേബ്യയ്ക്ക് നേരെ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഹൂതി ഭീകരര്‍.

യുക്രെയ്നില്‍ യുദ്ധ ഭൂമിയില്‍ കുരുന്നുകള്‍ മരിച്ചു വീഴുന്നു...നടുക്കുന്ന കണക്കുകള്‍

റോക്കറ്റ് കുതിക്കുന്ന പള്ളി | Vikram Sarabhai | ISRO

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU