CHURCH NEWS

മൂവാറ്റുപുഴയില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

2026-11-21

മൂവാറ്റുപുഴ ടൗണിലും പരിസരപ്രദേശങ്ങളിലും യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും നടത്തിവന്നിരുന്ന മൂന്നംഗ സംഘത്തെ എക്‌സൈസ് പിടികൂടി. കിഴക്കേക്കര പാറപ്പാട്ട് വീട്ടില്‍ അല്‍ഷിഫ് കബീര്‍ , കോതമംഗലം സ്വദേശികളായ ആഷിഷ് കെ. അജിത്ത് , അനന്തകൃഷ്ണന്‍ കെ.എസ്  എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വാണിജ്യ അളവിലുള്ള 11.803 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.കിഴക്കേക്കര ഭാഗത്ത് വെച്ച് വാഹനത്തില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതിനിടെ മൂവാറ്റുപുഴ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എല്‍ദോ ജോര്‍ജും സംഘവുമാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍, മൂന്ന് ഐഫോണുകള്‍, വില്‍പ്പനയിലൂടെ ലഭിച്ച പണം എന്നിവയും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥിരമായി ലഹരി ഇടപാടുകള്‍ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഷാഡോ സംഘം ആഴ്ചകളായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു.  അനധികൃത ലഹരി വില്‍പ്പനയ്‌ക്കെതിരെ പരിശോധന ശക്തമാക്കുന്നതിനിടെയാണ് ഈ നിര്‍ണായക അറസ്റ്റ്.  മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.









News

അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തടഞ്ഞു, മെറ്റയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, 21 പ്രവര്‍ത്തകരെ ...

പത്മജയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഹൈക്കമാന്‍ഡും

കോണ്‍ഗ്രസിലേക്കില്ലെന്ന് കെ വി തോമസ്

യൂറോപ്പില്‍ തിരിച്ചെത്തുന്നു നിര്‍ബന്ധിത സൈനികസേവനം പ്രതിഷേധവുമായി യുവാക്കള്‍

ഇന്ത്യയെ കാത്തിരിക്കുന്ന ആ നിശ്ശബ്ദ പ്രതിസന്ധി, തളരുന്ന തൊഴില്‍വിപണിയും അകലുന്ന കുടുംബ ബന്ധങ്ങളും

സി.എം.ഐ. നാഷണല്‍ മീഡിയ കോണ്‍ക്ലേവ് 2026-ആരംഭിച്ചു, 'പ്രിന്റിങ് പ്രസ് മുതല്‍ ഡിജിറ്റല്‍ പള്‍പ്പിറ്റ് വരെ' പ്രമേയം, ...

കരം അടയ്ക്കുന്ന ഭൂമി തന്റേതല്ലന്നു വ്യാജ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസര്‍ക്കും പോലീസിനുമെതിരെ ഭൂ ഉടമ

VIDEO NEWS

ഹൂതി ഭീഷണി.സൗദി അറേബ്യയ്ക്ക് നേരെ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഹൂതി ഭീകരര്‍.

യുക്രെയ്നില്‍ യുദ്ധ ഭൂമിയില്‍ കുരുന്നുകള്‍ മരിച്ചു വീഴുന്നു...നടുക്കുന്ന കണക്കുകള്‍

റോക്കറ്റ് കുതിക്കുന്ന പള്ളി | Vikram Sarabhai | ISRO

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU