GENERAL NEWS

സി.എം.ഐ. നാഷണല്‍ മീഡിയ കോണ്‍ക്ലേവ് 2026-ആരംഭിച്ചു, 'പ്രിന്റിങ് പ്രസ് മുതല്‍ ഡിജിറ്റല്‍ പള്‍പ്പിറ്റ് വരെ' പ്രമേയം, ബിഷപ്പ് അംബ്രോസ് പുത്തന്‍വീട്ടില്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു മാറുന്ന മാധ്യമലോകത്ത് സഭയുടെ ഉത്തരവാദിത്വം ചര്‍ച്ചയായി ജോണി ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തി

2026-11-21

മാറുന്ന മാധ്യമലോകത്തെ പുതിയ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാന്‍ സി.എം.ഐ. സഭയുടെ നേതൃത്വത്തില്‍ ദേശീയ മാധ്യമ മഹാസംഗമം. 'പ്രിന്റിങ് പ്രസ് മുതല്‍ ഡിജിറ്റല്‍ പള്‍പ്പിറ്റ് വരെ' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സി.എം.ഐ. നാഷണല്‍ മീഡിയ കോണ്‍ക്ലേവ് 2026-ന് തുടക്കമായി. മാധ്യമരംഗത്തെ പ്രമുഖരും സഭാ പ്രതിനിധികളും കലാസാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളും സംഗമത്തില്‍ പങ്കെടുത്തു.

സി.എം.ഐ. സഭയുടെ നേതൃത്വത്തില്‍ ദേശീയ മാധ്യമ മഹാസംഗമം കെ.സി.ബി.സി. മീഡിയ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി.എം.ഐ. പ്രിയര്‍ ജനറല്‍ റവ. ഡോ. പോള്‍ അച്ചാണ്ടി അധ്യക്ഷത വഹിച്ചു.

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോണി ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തി. മാറുന്ന മാധ്യമലോകത്ത് സഭയുടെ സാന്നിധ്യവും ഉത്തരവാദിത്വവും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. തുടര്‍ന്ന് സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. എ.ഐ. കാലത്തെ സുവിശേഷപ്രഘോഷണം എന്ന വിഷയത്തിലും അവതരണം നടന്നു.

പുതിയ മാധ്യമങ്ങളും പുതിയ വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന്‍, സിനിമാതാരം സിജോയ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. ഷെഗിന്‍ തോമസ്, സിസ്റ്റര്‍ ലിസ്മി സി.എം.സി., ഫാ. ജോയ് പാച്ചേരില്‍ സി.എം.ഐ. എന്നിവരും മാധ്യമരംഗത്തെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവെച്ചു.

കോണ്‍ക്ലേവിന്റെ ഭാഗമായി മാധ്യമരംഗത്തെ പ്രമുഖര്‍ക്കുള്ള സി.എം.ഐ. മാധ്യമ അവാര്‍ഡുകളും സമ്മാനിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ അല്‍ഫോണ്‍സ് ജോസഫ്, ലിയോ തദേവൂസ്, ആന്റോ അക്കര എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

മാധ്യമരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ അഞ്ച് വൈദികരെയും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. ഫാ. തോമസ് ചക്കാലമറ്റത്തില്‍, ഫാ. ചെറിയാന്‍ കുനിയന്തോടത്ത്, ഫാ. ഈപ്പന്‍ ഏര്‍ത്തയില്‍, ഫാ. ജെയിംസ് മുട്ടിക്കല്‍, ഫാ. ആന്റണി ഉരുളിയാനിക്കല്‍ എന്നിവരാണ് ആദരിച്ചത്.സന്ധ്യാ പ്രാര്‍ത്ഥനകള്‍ക്കു പിന്നാലെ കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറി.കാലത്തിനൊപ്പം മാധ്യമങ്ങളും മാറുമ്പോള്‍, സാങ്കേതികവിദ്യയുടെ സാധ്യതകളെ ധാര്‍മ്മികതയോടും മാനവികതയോടും ചേര്‍ത്തുനിര്‍ത്തി ക്രിസ്തുവിന്റെ സ്‌നേഹവും പ്രത്യാശയും ലോകത്തിന് പകരുക എന്ന വലിയ ലക്ഷ്യമാണ്  നാഷണല്‍ മീഡിയ കോണ്‍ക്ലേവ് 2026 ലൂടെ സി.എം.ഐ.സഭ മുന്നോട്ടുവെക്കുന്നത്.






News

അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തടഞ്ഞു, മെറ്റയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, 21 പ്രവര്‍ത്തകരെ ...

പത്മജയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഹൈക്കമാന്‍ഡും

മൂവാറ്റുപുഴയില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

അന്വേഷണം നടക്കും, ഫുട്‌ബോള്‍ സ്‌പോണ്‌സര്‍ഷിപ്പ് അന്വേഷണം നടക്കട്ടെയെന്ന് ആഭ്യന്തര മന്ത്രി

കോണ്‍ഗ്രസിലേക്കില്ലെന്ന് കെ വി തോമസ്

യൂറോപ്പില്‍ തിരിച്ചെത്തുന്നു നിര്‍ബന്ധിത സൈനികസേവനം പ്രതിഷേധവുമായി യുവാക്കള്‍

ഇന്ത്യയെ കാത്തിരിക്കുന്ന ആ നിശ്ശബ്ദ പ്രതിസന്ധി, തളരുന്ന തൊഴില്‍വിപണിയും അകലുന്ന കുടുംബ ബന്ധങ്ങളും

VIDEO NEWS

ഹൂതി ഭീഷണി.സൗദി അറേബ്യയ്ക്ക് നേരെ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഹൂതി ഭീകരര്‍.

യുക്രെയ്നില്‍ യുദ്ധ ഭൂമിയില്‍ കുരുന്നുകള്‍ മരിച്ചു വീഴുന്നു...നടുക്കുന്ന കണക്കുകള്‍

റോക്കറ്റ് കുതിക്കുന്ന പള്ളി | Vikram Sarabhai | ISRO

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU