GENERAL NEWS
ദേശീയ എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയ്ന്‍, ഒരു കോടി ഡോസ് എന്ന ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ ഓരോ ഡോസും പെണ്‍കുട്ടികളെ സെര്‍വിക്കല്‍ ക്യാന്‍സറില്‍ നിന്ന് സംരക്ഷിക്കാനുള്ള ചുവടുവെപ്പ്്:നരേന്ദ്ര മോദി, 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ സൗജന്യം, 100 ശതമാനം ലക്ഷ്യം കൈവരിച്ച് ഉത്തര്‍പ്രദേശ്,ഗുജറാത്ത്,ബിഹാര്‍ ഉള്‍പ്പെടെ 6 സംസ്ഥാനങ്ങള്‍
2026-11-23
രാജ്യത്തെ ആരോഗ്യ മേഖലയില്‍ നിര്‍ണ്ണായക നാഴികക്കല്ലുമായി ദേശീയ എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയിന്‍. പദ്ധതി ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ ഒരു കോടിയിലധികം പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി ഇന്ത്യ ചരിത്രം കുറിച്ചു. രോഗപ്രതിരോധ ആരോഗ്യ സംരക്ഷണത്തിലേക്കുള്ള യാത്രയിലെ സുപ്രധാന നേട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
രാജ്യത്തെ ആരോഗ്യ മേഖലയില്‍ നിര്‍ണ്ണായക നാഴികക്കല്ലുമായി ദേശീയ എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയിന്‍. പദ്ധതി ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ ഒരു കോടിയിലധികം പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി ഇന്ത്യ ചരിത്രം കുറിച്ചു. രോഗപ്രതിരോധ ആരോഗ്യ സംരക്ഷണത്തിലേക്കുള്ള യാത്രയിലെ സുപ്രധാന നേട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.നല്‍കുന്ന ഓരോ ഡോസും പെണ്‍കുട്ടികളെ സെര്‍വിക്കല്‍ ക്യാന്‍സറില്‍ നിന്ന് സംരക്ഷിക്കുന്നതിനും, അവര്‍ക്ക് ആരോഗ്യകരമായ ഭാവി ഉറപ്പാക്കുന്നതിനുമുള്ള ചുവടുവെപ്പാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.2026 ഫെബ്രുവരി 28-ന് രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് പ്രധാനമന്ത്രി തുടക്കം കുറിച്ച ദേശീയ എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയിനാണ് ഒമ്പത് മാസത്തിനുള്ളില്‍ ഒരു കോടി ഡോസ് എന്ന നേട്ടം കൈവരിച്ചത്. രാജ്യത്തെ 14 വയസ്സുള്ള പെണ്‍കുട്ടികളുടെ വാര്‍ഷിക ലക്ഷ്യത്തിന്റെ ഏകദേശം 87 ശതമാനത്തോളം ഇതിനോടകം പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.മാതാപിതാക്കളുടെ സമ്മതത്തോടെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും യു-വിന്‍ (ഡണകച) പ്ലാറ്റ്ഫോം വഴിയും 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായാണ് ഒറ്റ ഡോസ് വാക്‌സിന്‍ നല്‍കുന്നത്.29.33 ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി ഉത്തര്‍പ്രദേശ് ഒന്നാമതെത്തി. ബിഹാര്‍ (13.70 ലക്ഷം), ഗുജറാത്ത് (7.75 ലക്ഷം) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, മിസോറാം എന്നീ ആറ് സംസ്ഥാനങ്ങള്‍ നിശ്ചിത ലക്ഷ്യത്തിന്റെ 100 ശതമാനവും പൂര്‍ത്തിയാക്കി. 12 സംസ്ഥാനങ്ങള്‍ 80 ശതമാനത്തിന് മുകളില്‍ വാക്‌സിനേഷന്‍ കൈവരിച്ചു.പദ്ധതി വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരെയും സംസ്ഥാന സര്‍ക്കാരുകളെയും മാതാപിതാക്കളെയും പ്രധാനമന്ത്രിയും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയും അഭിനന്ദിച്ചു. സെര്‍വിക്കല്‍ ക്യാന്‍സറിന് കാരണമാകുന്ന പ്രധാന വൈറസുകളെ പ്രതിരോധിക്കുന്ന 'ഗാര്‍ഡാസില്‍-4' (ഏമൃറമശെഹ4) വാക്‌സിനാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.
News
ഹോര്‍മുസില്‍ ഇറാന്റെ കപ്പല്‍ ആക്രമണം റെക്കോര്‍ഡില്‍, ഒക്ടോബറില്‍ മാത്രം 30-ലേറെ കപ്പലാക്രമണം, നവംബറില്‍ ...
പാറമടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, മരിച്ചത് നേതാജി റോഡ് സ്വദേശി രോഹിത്, രണ്ട് ദിവസമായി യുവാവിനെ ...
യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് , വാറണ്ട് പുറപ്പെടുവിച്ചത് 2018-ലെ ...
കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം, വിശദീകരണവുമായി ബിസ്ലെരി
അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തടഞ്ഞു, മെറ്റയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, 21 പ്രവര്‍ത്തകരെ ...
പത്മജയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഹൈക്കമാന്‍ഡും
മൂവാറ്റുപുഴയില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍
