GENERAL NEWS
ഹോര്‍മുസില്‍ ഇറാന്റെ കപ്പല്‍ ആക്രമണം റെക്കോര്‍ഡില്‍, ഒക്ടോബറില്‍ മാത്രം 30-ലേറെ കപ്പലാക്രമണം, നവംബറില്‍ ഇതുവരെ 22 ആക്രമണം, യുദ്ധം തുടങ്ങിയ ശേഷമുള്ള ഉയര്‍ന്ന നിരക്ക്
2026-11-23
ഹോര്‍മുസില്‍ ഇറാന്റെ കപ്പല്‍ ആക്രമണം റെക്കോര്‍ഡ് നിലയില്‍. യുദ്ധം തുടങ്ങിയതിന് ശേഷം ഹോര്‍മുസ് മേഖലയിലെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഒക്ടോബറില്‍ മാത്രം 30-ലേറെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ 22 വരെ കുറഞ്ഞത് 22 ആക്രമണങ്ങളും രേഖപ്പെടുത്തി. അതേസമയം, അമേരിക്കയുടെ നാവിക ഉപരോധം ഇറാന്റെ എണ്ണക്കയറ്റുമതിയെ തടസ്സപ്പെടുത്തുകയാണ്. ഡിസംബര്‍ പകുതിയോടെ എണ്ണവരുമാനവും പൂജ്യത്തിലെത്താമെന്നാണ് വിലയിരുത്തല്‍.
ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണം കുതിച്ചുയരുകയാണ്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ആക്രമണങ്ങള്‍ എത്തിയെന്നാണ് പുതിയ സമുദ്രവിവരങ്ങള്.ഹോര്‍മുസ് കടലിടുക്ക്, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍. ആഗോള എണ്ണനീക്കത്തിന്റെ നിര്‍ണായക പാതകളില്‍ കപ്പലുകള്‍ക്ക് സുരക്ഷാ ഭീഷണി വര്‍ധിക്കുകയാണ്. ബ്രിട്ടീഷ് നാവികസേനയുമായി ബന്ധപ്പെട്ട യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്ററിന്റെ കണക്കുകള്‍ പ്രകാരം ഒക്ടോബറില്‍ 30-ലധികം ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധം ആരംഭിച്ച ഫെബ്രുവരിക്ക് ശേഷം ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.നവംബര്‍ 22 വരെയുള്ള കണക്കില്‍ കുറഞ്ഞത് 22 ആക്രമണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുദ്ധത്തിന് മുമ്പ് ഈ മേഖലയില്‍ പ്രതിമാസം ശരാശരി പത്ത് ആക്രമണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആക്രമണങ്ങളുടെ യഥാര്‍ഥ എണ്ണം ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാകാമെന്നും നിരീക്ഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പല കപ്പലുകളും ആക്രമണവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ചിലത് നിരീക്ഷണ സംവിധാനങ്ങളും ഓഫ് ചെയ്യുന്നു.കഴിഞ്ഞ ദിവസങ്ങളിലും ഒമാന്‍ തീരത്തിന് സമീപം എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. മൂന്ന് ടാങ്കറുകള്‍ക്ക് നേരെ പ്രൊജക്ടൈലുകള്‍ പതിച്ചതായാണ് മാരിടൈം സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിനിടെ അമേരിക്കന്‍ നാവിക ഉപരോധം ഇറാന്റെ എണ്ണ കയറ്റുമതിയെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. കെപ്ലറിന്റെ കണക്കനുസരിച്ച് ഉപരോധ മേഖലയ്ക്ക് പുറത്തുള്ള ഇറാന്റെ കടല്‍മാര്‍ഗമുള്ള എണ്ണശേഖരം ഒക്ടോബറില്‍ പൂജ്യത്തിലെത്തി. ഡിസംബര്‍ പകുതിയോടെ എണ്ണവരുമാനവും പൂജ്യത്തിലെത്താമെന്നാണ് വിലയിരുത്തല്‍.അമേരിക്കന്‍ ഉപരോധവും ഇറാന്റെ കടലാക്രമണങ്ങളും ഒരുപോലെ സമ്മര്‍ദം സൃഷ്ടിക്കുന്നതോടെ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതവും ആഗോള എണ്ണവിപണിയും കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്
News
ഇന്ത്യനേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം, 15,000 കോടി രൂപയുടെ വികസന പാക്കേജ്, എട്ട് കരാറുകള്‍,അയോധ്യ ജനക്പൂര്‍ ...
പാറമടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, മരിച്ചത് നേതാജി റോഡ് സ്വദേശി രോഹിത്, രണ്ട് ദിവസമായി യുവാവിനെ ...
യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് , വാറണ്ട് പുറപ്പെടുവിച്ചത് 2018-ലെ ...
കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം, വിശദീകരണവുമായി ബിസ്ലെരി
ദേശീയ എച്ച്.പി.വി വാക്സിനേഷന് ക്യാമ്പയ്ന്, ഒരു കോടി ഡോസ് എന്ന ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ ഓരോ ഡോസും ...
അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തടഞ്ഞു, മെറ്റയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, 21 പ്രവര്‍ത്തകരെ ...
പത്മജയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഹൈക്കമാന്‍ഡും
