GENERAL NEWS
യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് , വാറണ്ട് പുറപ്പെടുവിച്ചത് 2018-ലെ മാനനഷ്ടക്കേസില്‍, നടപടി ഡല്‍ഹി സാകേത് കോടതിയുടേത്, കേസ് ഡിസംബര്‍ 3-ലേക്ക് മാറ്റി
2026-11-23
പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഡല്‍ഹി കോടതി. എട്ട് വര്‍ഷം പഴക്കമുള്ള ക്രിമിനല്‍ മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് സാകേത് കോടതിയുടെ കടുത്ത നടപടി.
യൂട്യൂബര്‍ ധ്രുവ് റാത്തിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡല്‍ഹി കോടതി. എട്ടുവര്‍ഷം പഴക്കമുള്ള ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് സാകേത് കോടതിയുടെ നടപടി.2018-ല്‍ ധ്രുവ് റാത്തി തന്റെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച 'ബി.ജെ.പി ഐ.ടി സെല്‍ പാര്‍ട്ട് 2' എന്ന വീഡിയോയാണ് കേസിന് ആധാരം.വീഡിയോയിലൂടെ തനിക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നാരോപിച്ച് വികാസ് സങ്കൃത്യായന്‍ എന്ന വികാസ് പാണ്ഡെയാണ് പരാതി നല്‍കിയത്. ബി.ജെ.പിയുടെ ഐ.ടി സെല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന ആരോപണം വീഡിയോയില്‍ ഉന്നയിച്ചിരുന്നതായാണ് പരാതി.കേസില്‍ ഹാജരാകാന്‍ കോടതി നേരത്തെ പലതവണ സമന്‍സ് അയച്ചിരുന്നെങ്കിലും ധ്രുവ് റാത്തിയുടെ സാന്നിധ്യം ഉറപ്പാക്കാനായില്ല. ഒക്ടോബര്‍ 17, 31 തീയതികളില്‍ പുറപ്പെടുവിച്ച ജാമ്യം ലഭിക്കാവുന്ന വാറണ്ടുകളും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്നാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.അതേസമയം, കേസില്‍ അടുത്ത വാദം ഡിസംബര്‍ മൂന്നിന് നടക്കും.ഈ വീഡിയോ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും 2018-ല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വീഡിയോ റീട്വീറ്റ് ചെയ്തത് തെറ്റായിപ്പോയെന്ന് 2024 ഫെബ്രുവരിയില്‍ കെജ്രിവാള്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കെജ്രിവാളുമായി ബന്ധപ്പെട്ട നടപടികള്‍ വേറിട്ട നിയമനടപടികളാണ്. എട്ടുവര്‍ഷം പഴക്കമുള്ള മാനനഷ്ടക്കേസില്‍ ധ്രുവ് റാത്തിക്കെതിരായ കോടതിയുടെ പുതിയ നടപടി ദേശീയതലത്തില്‍ ശ്രദ്ധ നേടുകയാണ്.
News
ഇന്ത്യനേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം, 15,000 കോടി രൂപയുടെ വികസന പാക്കേജ്, എട്ട് കരാറുകള്‍,അയോധ്യ ജനക്പൂര്‍ ...
ഹോര്‍മുസില്‍ ഇറാന്റെ കപ്പല്‍ ആക്രമണം റെക്കോര്‍ഡില്‍, ഒക്ടോബറില്‍ മാത്രം 30-ലേറെ കപ്പലാക്രമണം, നവംബറില്‍ ...
പാറമടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, മരിച്ചത് നേതാജി റോഡ് സ്വദേശി രോഹിത്, രണ്ട് ദിവസമായി യുവാവിനെ ...
കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം, വിശദീകരണവുമായി ബിസ്ലെരി
ദേശീയ എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയ്ന്‍, ഒരു കോടി ഡോസ് എന്ന ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ ഓരോ ഡോസും ...
അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തടഞ്ഞു, മെറ്റയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, 21 പ്രവര്‍ത്തകരെ ...
പത്മജയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഹൈക്കമാന്‍ഡും
