GENERAL NEWS

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം, വിശദീകരണവുമായി ബിസ്ലെരി

2026-11-23

ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി കമ്പനി. സ്വന്തം പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും കമ്പനി പറഞ്ഞു. അതേസമയം രാസവസ്തു കണ്ടെത്തിയ ബാച്ച് കുടിവെള്ളം നിരോധിക്കുകയോ തിരിച്ചെടുക്കുകയോ ചെയ്തതായി യാതൊരു വിവരവുമില്ല. 

ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തിലാണ്  വിശദീകരണവുമായി കമ്പനി രംഗത്ത് വന്നിരിക്കുന്നത് . സ്വന്തം പരിശോധനയില്‍ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നെന്നും നിയമ നടപടികളുമായി സഹകരിക്കുമെന്നും കമ്പനി പറഞ്ഞു.ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ബ്രോമേറ്റ് എന്ന രാവസ്തു ബിസ്ലേരിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ പരിധിയിലും കൂടുതല്‍ കണ്ടെത്തിയെന്നാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി കണ്ടെത്തിയത്. കമ്പനിയുടെ അപ്പീല്‍ പരിഗണിച്ച് വീണ്ടും പരിശോധന നടത്തി. അര്‍ബുദത്തിന് വരെ കാരണമാവുന്ന പോളിഅരോമാറ്റിക് ഹൈഡ്രോ കാര്‍ബണ്‍ രണ്ടാം പരിശോധനയില്‍ കണ്ടെത്തി. രണ്ട് തവണയും കുടിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതോടെയാണ് കമ്പനിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ എടടക തീരുമാനിച്ചത്. എന്നാല്‍ പരിശോധന നടത്തിയ ബാച്ച് കുടിവെള്ളം വിലക്കിയോ വില്‍പന നടന്നോ തിരിച്ചെടുത്തോ എന്ന കാര്യത്തില്‍ യാതൊരു വ്യക്തതയുമില്ല. ഏത് ബാച്ചെന്ന് തിരിച്ചറിഞ്ഞാലേ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ കമ്മീഷനുകള്‍ക്ക് വേഗത്തിലുള്ള നടപടി സ്വീകരിക്കാനാവൂ. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഗോവയിലെ പ്ലാന്റില്‍ നിന്ന് എടുത്ത സാമ്പിളാണ് പരിശോധിച്ചതെന്നും ആറില്‍ അഞ്ച് സാമ്പിളിലും ബ്രോമെഡ് സാനിധ്യം കുറവായിരുന്നെന്നും ബിസ്ലേരി പറയുന്നു. രണ്ടാം പരിശോധനയില്‍ കണ്ടെത്തിയത് മറ്റൊരു രാവസ്തുവാണ്. ഈ വൈരുധ്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് മറുപടി നല്‍കിയിട്ടില്ലെന്നും കമ്പനി പറയുന്നു.കമ്പനി നടത്തിയ പരിശോധനകളില്‍ വെള്ളം സുരക്ഷിതമാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.











News

ഹോര്‍മുസില്‍ ഇറാന്റെ കപ്പല്‍ ആക്രമണം റെക്കോര്‍ഡില്‍, ഒക്ടോബറില്‍ മാത്രം 30-ലേറെ കപ്പലാക്രമണം, നവംബറില്‍ ...

പാറമടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, മരിച്ചത് നേതാജി റോഡ് സ്വദേശി രോഹിത്, രണ്ട് ദിവസമായി യുവാവിനെ ...

യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് , വാറണ്ട് പുറപ്പെടുവിച്ചത് 2018-ലെ ...

ദേശീയ എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയ്ന്‍, ഒരു കോടി ഡോസ് എന്ന ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ ഓരോ ഡോസും ...

അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തടഞ്ഞു, മെറ്റയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, 21 പ്രവര്‍ത്തകരെ ...

പത്മജയുടെ കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം വേണ്ടെന്ന് ഹൈക്കമാന്‍ഡും

മൂവാറ്റുപുഴയില്‍ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

VIDEO NEWS

ഹോര്‍മുസില്‍ ഇറാന്റെ കപ്പല്‍ ആക്രമണം റെക്കോര്‍ഡില്‍ | Hormuz | Iran

ഇറാനെ തൊട്ടാല്‍ യുദ്ധം പടരും; നെതന്യാഹുവിന് സൈനിക മുന്നറിയിപ്പ് | Israel | Iran

മാനന്തവാടി രൂപതയ്ക്ക് അഭിമാനമായി സഹോദരന്മാരുടെ തിരുപ്പട്ടം...Mananthavady

ദൈവത്തിന്റെ കൂട്ടുകാരൻ ആദം അപ്പൂപ്പൻ | EESOYUDE PATHRU

മിശിഹാ സത്യമായും ഉയിർത്തെഴുന്നേറ്റു! ജീവിക്കുന്ന ദൈവത്തിന് ഹല്ലേലൂയ്യ | PATHRU

ഈശോയുടെ പ്ലാനിനായി കാത്തിരിക്കാം!| PATHRU