GENERAL NEWS
ഇന്ത്യനേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം, 15,000 കോടി രൂപയുടെ വികസന പാക്കേജ്, എട്ട് കരാറുകള്‍,അയോധ്യ ജനക്പൂര്‍ ട്രെയിന്‍
2026-11-23
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ബാലേന്ദ്ര ഷായുടെ ആദ്യ ഉഭയകക്ഷി വിദേശ സന്ദര്‍ശനമാണിത്. ചര്‍ച്ചയ്ക്ക് പിന്നാലെ നേപ്പാളിനായി 15,000 കോടി രൂപയുടെ വമ്പന്‍ വികസന പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറന്ന് നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ ഇന്ത്യാ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉന്നതതല ചര്‍ച്ചയില്‍ എട്ട് സുപ്രധാന ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. നേപ്പാളിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് 24,000 കോടി നേപ്പാളി രൂപയുടെ വികസന പാക്കേജ്, അയോധ്യജനക്പൂര്‍ നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ്, ജലവൈദ്യുത-പെട്രോളിയം പദ്ധതികള്‍, വിദ്യാഭ്യാസ-സാങ്കേതിക സഹകരണം എന്നിവയാണ് സന്ദര്‍ശനത്തിലെ പ്രധാന നേട്ടങ്ങള്‍.നേപ്പാളില്‍ കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ തകര്‍ന്ന അടിസ്ഥാനസൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തിനും ദുരന്തബാധിതരുടെ പുനരധിവാസത്തിനുമാണ് ഇന്ത്യയുടെ സഹായം. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 15,000 കോടി രൂപ വരുന്നതാണ് പാക്കേജ്. ഭാവിയിലെ പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള നേപ്പാളിന്റെ ശേഷി വര്‍ധിപ്പിക്കാനും പുതിയ വികസന അവസരങ്ങള്‍ സൃഷ്ടിക്കാനും സഹായം പ്രയോജനപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.ഇരുരാജ്യങ്ങളുടെയും സാംസ്‌കാരിക ബന്ധത്തിന് പുതിയ മാനം നല്‍കുന്നതാണ് അയോധ്യജനക്പൂര്‍ റെയില്‍ സര്‍വീസ്. സരയൂകമല എക്‌സ്പ്രസ് എന്ന പേരിലുള്ള ട്രെയിന്‍ മോദിയും ബാലേന്ദ്ര ഷായും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ഏകദേശം 604 കിലോമീറ്റര്‍ ദൂരം 19 മണിക്കൂറില്‍ പിന്നിടുന്ന സര്‍വീസ് തീര്‍ഥാടന വിനോദസഞ്ചാരത്തിനും അതിര്‍ത്തി മേഖലയിലെ വ്യാപാരത്തിനും പ്രയോജനപ്പെടും.ബഹിരാകാശ ആശയവിനിമയം, പോലീസ്-ഫോറന്‍സിക് പരിശീലനം, ആരോഗ്യരംഗം, ആയുര്‍വേദം, സിവില്‍ സര്‍വീസ് പരിശീലനം, നഗരവികസനം, കന്നുകാലി-മത്സ്യബന്ധന മേഖലകള്‍ എന്നിവയിലാണ് എട്ട് ധാരണാപത്രങ്ങള്‍.ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ശൃംഖലയും ഇതില്‍ ഉള്‍പ്പെടുന്നു.ഊര്‍ജമേഖലയിലും നിര്‍ണായക മുന്നേറ്റം. 669 മെഗാവാട്ട് ശേഷിയുള്ള ലോവര്‍ അരുണ്‍ ജലവൈദ്യുത പദ്ധതിക്ക് തുടക്കമിട്ടു. പെട്രോളിയം പൈപ്പ്ലൈനിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തതിനൊപ്പം നേപ്പാളിലെ ഝാപ്പയില്‍ പുതിയ ഇന്ധന സംഭരണ കേന്ദ്രത്തിനും തറക്കല്ലിട്ടു. അതിര്‍ത്തി പാലം, ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് തുടങ്ങിയ പദ്ധതികളും വ്യാപാര-ഗതാഗത ബന്ധം ശക്തിപ്പെടുത്തും.വിദ്യാഭ്യാസരംഗത്ത് നേപ്പാളില്‍ ഐ.ഐ.ടി.യുടെ വിദേശ ക്യാമ്പസ് സ്ഥാപിക്കാനും സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍, ഇന്നൊവേഷന്‍ ഹബ് എന്നിവ ആരംഭിക്കാനും ഇന്ത്യയുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷി, ഭക്ഷ്യസംസ്‌കരണം, ക്രിക്കറ്റ്, ഗവേഷണം, നിക്ഷേപം തുടങ്ങിയ മേഖലകളിലും സഹകരണം വിപുലീകരിക്കും.നേപ്പാളിന്റെ വികസനത്തില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അഭ്യര്‍ഥിച്ചു. പ്രളയാനന്തര പുനര്‍നിര്‍മാണം മുതല്‍ ഊര്‍ജം, വ്യാപാരം, വിദ്യാഭ്യാസം, ഗതാഗതം വരെയുള്ള മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം.ചരിത്രവും സംസ്‌കാരവും വിശ്വാസവും ചേര്‍ത്തുനിര്‍ത്തുന്ന ഇന്ത്യനേപ്പാള്‍ ബന്ധം ഇനി സാമ്പത്തിക വികസനത്തിന്റെയും സാങ്കേതിക മുന്നേറ്റത്തിന്റെയും പുതിയ പങ്കാളിത്തത്തിലേക്ക് കടന്നതായും ഇരുനേതാക്കളും വ്യക്തമാക്കി. പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പിലാകുന്നതോടെ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍-വികസന അവസരങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷ.
News
പ്രൊഫ . ഇഗ്നേഷ്യസ് ഗോണ്‍സാല്‍വാസിന് സഭയുടെ ആദരം
സുമാത്ര തീരത്ത് കപ്പല്‍ പിടിച്ചെടുത്തു, രാസവസ്തുക്കളും ലക്ഷക്കണക്കിന് സിം കാര്‍ഡുകളും കണ്ടെടുത്തു
ഹോര്‍മുസില്‍ ഇറാന്റെ കപ്പല്‍ ആക്രമണം റെക്കോര്‍ഡില്‍, ഒക്ടോബറില്‍ മാത്രം 30-ലേറെ കപ്പലാക്രമണം, നവംബറില്‍ ...
പാറമടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, മരിച്ചത് നേതാജി റോഡ് സ്വദേശി രോഹിത്, രണ്ട് ദിവസമായി യുവാവിനെ ...
യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് , വാറണ്ട് പുറപ്പെടുവിച്ചത് 2018-ലെ ...
കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം, വിശദീകരണവുമായി ബിസ്ലെരി
ദേശീയ എച്ച്.പി.വി വാക്‌സിനേഷന്‍ ക്യാമ്പയ്ന്‍, ഒരു കോടി ഡോസ് എന്ന ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ ഓരോ ഡോസും ...
അപവാദപ്രചരണങ്ങളെ അപലപിച്ച് കാഞ്ഞിരപ്പള്ളി രൂപത വൈദികസമ്മേളനം
