GENERAL NEWS
റാസല്‍ഖൈമയിലെ വാഹനാപകടം, മരിച്ചവരില്‍ തലശ്ശേരി സ്വദേശിയും
2026-11-25
യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ തലശ്ശേരി സ്വദേശിയും. തലശ്ശേരി സ്വദേശി സങ്കീര്‍ത്ത സുരേഷ് ആണ് മരിച്ചത്. ആകെ 13 പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഒരു ഫിലിപ്പീന്‍സ് സ്വദേശിയും ഒരു ശ്രീലങ്കന്‍ സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്. അതിനിടെ, അപകടത്തില്‍ പരിക്കേറ്റ 26 പേരില്‍ 12 പേര്‍ ആശുപത്രി വിട്ടു.റാസല്‍ഖൈമയിലെ അല്‍ വതന്‍ സ്ട്രീറ്റില്‍ കഴിഞ്ഞദിവസമാണ് ബസിന് പിറകില്‍ ട്രക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം. ഒമാനില്‍ പോയി വിസ പുതുക്കി മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്നത്. അപകടസമയത്ത് ബസില്‍ 41 യാത്രക്കാരുണ്ടായിരുന്നു.
News
സെന്റ് റാഫേല്‍സ് സെമിനാരിയുടെ ശതോത്തര രജതജൂബിലി, തിരി തെളിച്ച് കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ജൂബിലി ...
സമരക്കാരുടെ പ്രധാന ആവശ്യം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി, പാര്‍ട്ടി കാര്യങ്ങളില്‍ താന്‍ ...
ധനരാജ് വധക്കേസ്, മൂന്ന് പ്രതികള്‍ക്ക് ശിക്ഷ, ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
ഉത്തരാഫ്രിക്കയിലേക്കും വ്യാപിച്ച് റഷ്യയുക്രെയ്ന്‍ സംഘര്‍ഷം
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം, ഉപരാഷ്ട്രപതിക്ക് കത്തയച്ച് സിപിഐ എംപി പി. ...
മിഷന്‍ ചക്കക്കൊമ്പന്‍ ദൗത്യം ആരംഭിച്ചു;ആനയെ പൊന്നുസ്വാമി എസ്റ്റേറ്റില്‍ കണ്ടെത്തി
മിസിസിപ്പി തീരത്ത് വിമാനം കടലില്‍ തകര്‍ന്നുവീണ് ആറുപേര്‍ മരിച്ചു, മരിച്ചവരില്‍ രണ്ട് കുട്ടികളും, അപകടം ...
